റോക്കി [സാത്യകി] 2311

ക്ലാസ്സിൽ മിണ്ടാതെ ഇരിക്കുന്ന പ്രകൃതം ആണെങ്കിലും ചാറ്റ് ചെയ്യുമ്പോ അവൾ നല്ല ആക്റ്റീവ് ആയിരുന്നു. പരസ്പരം കുറെയൊക്കെ അന്ന് തന്നെ ഞങ്ങൾ മനസിലാക്കി. അവൾക്ക് അച്ഛനും അമ്മയും ഒന്നുമില്ല. നാട്ടിൽ അച്ഛന്റെ ചേട്ടന്റെ വീട്ടിലാണ് വളർന്നത് ഒക്കെ. അവൾ ഡാൻസും വയലിനുമൊക്കെ അറിയുന്ന ആൾ കൂടിയാണ്. എന്നെ പറ്റി ചോദിക്കാനും അവൾ മടിച്ചില്ല. വീട്ടിൽ അച്ഛൻ മാത്രം ഉള്ളു എന്നെ ഞാൻ അവളോട് പറഞ്ഞുള്ളു. ഞാൻ പ്രതീക്ഷിച്ചത് പോലെ എന്റെ അമ്മയെ പറ്റി അവൾ തിരക്കിയില്ല. ഏകദേശം പതിനൊന്നു മണി ആയപ്പോൾ പോകുവാ എന്ന് പറഞ്ഞു ഗുഡ് നൈറ്റ് പറഞ്ഞു അവൾ പോയി. കുറച്ചു നേരം കൂടി നിക്കാൻ പറഞ്ഞെങ്കിലും ഇനി പഠിക്കാൻ പോകുവാ എന്നാണ് അവൾ പറഞ്ഞത്. അതെന്തായാലും ശല്യപ്പെടുത്തണ്ട.

പിന്നീട് എല്ലാ ദിവസവും ഇത് തുടർന്നു. ഒമ്പത് മുതൽ പതിനൊന്നു വരെ ഞങ്ങൾ ചാറ്റ് ചെയ്യും. പണ്ട് വൊഡാഫോൺ “ഹാപ്പി ഹവർ ” എന്നൊരു പദ്ധതി ഇറക്കിയിരുന്നു, വൈകിട്ട് ഒരു നിശ്ചിത സമയം ഇന്റർനെറ്റ്‌ ഫ്രീ കൊടുത്തു കൊണ്ട്. ഒരർഥത്തിൽ ഇതാണ് എന്റെ “ഹാപ്പി ഹവർ ” ആ സമയങ്ങളിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങളെ കുറിച്ചു സംസാരിച്ചു. അവൾ കൂടുതൽ വായിച്ചിട്ടുള്ള ബുക്കുകളെ കുറിച്ചും മ്യൂസികിനെ പറ്റിയുമെല്ലാം ആണ് സംസാരിച്ചത്. അതിനെ പറ്റി ഒക്കെ ഒരു അത്യാവശ്യം അറിവ് ഉണ്ടായിരുന്ന കൊണ്ട് ഞങ്ങളുടെ ചാറ്റ് മുഷിപ്പില്ലാതെ മുന്നോട്ടു പോയി. അവളായിരുന്നു കൂടുതലും സംസാരിച്ചിരുന്നത്. നേരിട്ട് കാണുമ്പോളുള്ള ചമ്മലും വിറയലും ഒന്നും ഇതിൽ അറിയാനില്ല. നല്ല സ്വാതന്ത്ര്യത്തോടെ അവൾ സംസാരിച്ചു. ചിലപ്പോഴൊക്കെ തമാശ പറയും, ഇടയ്ക്ക് എന്തെങ്കിലും അവസരം കിട്ടുമ്പോ എന്നെ കളിയാക്കും, അവൾക്ക് പറ്റിയ മണ്ടത്തരങ്ങൾ ഒക്കെ ആരോടും പറയില്ലെന്ന ഉറപ്പിന്മേൽ എന്നോട് മാത്രം ആയി പറയും. അങ്ങനെ ചുരുക്കം ദിവസം കൊണ്ട് തന്നെ ചാറ്റിലൂടെ ഞങ്ങൾ അടുത്തു. എന്നാൽ കോളേജിൽ തമ്മിൽ സംസാരിക്കാൻ കഴിഞ്ഞിരുന്നത് വളരെ അപൂർവം ആയാണ്. ഗ്രൗണ്ടിന് ഓരത്തോ ലൈബ്രറിയിലോ ഒക്കെ ആണ് ആരുടെയും കണ്ണിൽ പെടാതെ ഞങ്ങൾ പരസ്പരം മിണ്ടിക്കൊണ്ട് ഇരുന്നത്. ചിലപ്പോഴൊക്കെ കുറച്ചു നേരം കോളേജ് വിട്ടു കഴിഞ്ഞു അവൾ വന്നു എന്റെയൊപ്പം ഗ്രൗണ്ടിലെ പടവുകളിൽ ഇരിക്കും ഗ്രൗണ്ടിൽ ടീം കളിക്കാൻ ഇറങ്ങുമ്പോളേക്ക് അവൾ പോകുകയും ചെയ്യും. ഒരാളോട് മിണ്ടുന്നത് എന്തിനാണ് ഇത്ര പേടിക്കുന്നത് എന്ന് ഞാൻ പലവട്ടം അവളോട് ചോദിച്ചു. അതിനൊന്നും വ്യക്തമായ ഒരുത്തരം അവളിൽ നിന്ന് കിട്ടിയില്ല. അന്നും ഇതേ കാര്യം ഞങ്ങൾ സംസാരിച്ചോണ്ട് നടക്കുകയായിരുന്നു. ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ നടക്കുന്നുണ്ടായിരുന്നു. ഫുട്ബോൾ പ്രാക്ടീസ് ഇല്ലാത്ത ദിവസങ്ങളിൽ വേറെ പിള്ളേർ ക്രിക്കറ്റ്‌ കളിക്കാൻ ഇറങ്ങുന്നതാണ്. ഗ്രൗണ്ടിന് ഓരത്ത് കൂടി ഞങ്ങൾ നടക്കുകയാണ് ‘നിനക്ക് ഈ കോളേജിൽ പേടി ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ഇഷാനി? അവളുടെ പേടിയെ കിട്ടാവുന്ന അവസരത്തിൽ ഒക്കെ ഞാൻ വിമർശിക്കും

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *