റോക്കി [സാത്യകി] 2306

‘പേടിച്ചിട്ട് ഒന്നുമല്ല.. വെറുതെ ഓരോ പ്രശ്നത്തിൽ ചാടണ്ടല്ലോ എന്ന് വച്ചിട്ടാണ് ‘

‘എന്ത് പ്രശ്നം.. നീ അത് പറ ‘ അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. എന്തെങ്കിലും ഒന്ന് പറഞ്ഞു വിഷയം തിരിക്കണമെന്ന് ഇഷാനി മനസ്സിൽ ചിന്തിച്ചതെ ഉള്ളു ഗ്രൗണ്ടിൽ നിന്ന് ഒരു ആരവം കേട്ടത്. ഞാൻ ഒന്ന് തല വെട്ടിച്ചു നോക്കിയതും ഒരു ബോൾ താഴ്ന്നു ഞങ്ങൾക്ക് നേരെ വരുന്നത് കണ്ടു. അത് ദേഹത്ത് കൊള്ളാതെ ഇരിക്കാനാണ് ഗ്രൗണ്ടിൽ കളിക്കുന്നവർ ഞങ്ങൾക്ക് നേരെ ശബ്ദം ഉണ്ടാക്കിയത്. പക്ഷെ അത് കുറച്ചു വൈകി പോയിരുന്നു.. എനിക്ക് ഇഷാനിയെ ഒന്ന് പിടിച്ചു മാറ്റാൻ പറ്റുന്നതിന് മുമ്പ് തന്നെ ബോൾ ചീറി പാഞ്ഞു അവളുടെ മുഖത്തിന്‌ നേർക്ക് വന്നു. ഇഷാനിയുടെ മുഖത്ത് ബോൾ വന്നു പതിക്കുന്നതിന് തൊട്ട് മുന്നേ പന്തിനേക്കാൾ വേഗത്തിൽ കൈ ചലിപ്പിച്ചു ഞാൻ ആ പന്ത് കൈക്കുള്ളിലാക്കി. കണ്ണടച്ചു ഒരു ഞെട്ടലോടെ നിന്ന ഇഷാനി ബോൾ എവിടെ പോയെന്ന് അത്ഭുതപ്പെട്ടു. അതേ സമയം പെട്ടന്ന് കയറി വശമില്ലാത്ത ആംഗിളിൽ നിന്ന് പിടിച്ചത് കൊണ്ടാവണം എന്റെ വിരലിനു നല്ല വേദന തോന്നി… മൈര് സ്റ്റിച്ച് ബോൾ ആയിരുന്നു. ചുമ്മാതെ അല്ല ഇത്ര വേദന. അത് പിടിച്ചത് നന്നായി. അല്ലെങ്കിൽ ഇവളുടെ മുഖമിപ്പോ കുളം ആയേനെ. ഞാൻ വേദനിച്ച കൈവിരൽ അമർത്തി പിടിച്ചു. എന്റെ കൈകളിൽ പന്ത് കണ്ടപ്പോൾ ഇഷാനി മുമ്പത്തെക്കാൾ അത്ഭുതപ്പെട്ടു. ഒറ്റ കൈ കൊണ്ട് അനായാസം പിടിച്ചത് കൊണ്ടാകണം ഗ്രൗണ്ടിൽ കളിച്ചോണ്ട് നിന്നവർ വെറുതെ എനിക്ക് വേണ്ടി കയ്യടിച്ചു.. ഞാൻ ബോൾ അവർക്ക് നേരെ എറിഞ്ഞു കൊടുത്തു.. വേദന വീണ്ടും കൂടി വരുന്നു.. ബോൾ വല്ല കാട്ടിലും എറിഞ്ഞാൽ മതിയായിരുന്നു എന്നെനിക്ക് തോന്നി. ഈ പറിക്കറ്റ് മൈര്കളെ ഇനി ഗ്രൗണ്ടിൽ ഇറക്കരുത് എന്ന് ഞാൻ മനസ്സിൽ കരുതി. കോപ്പ് വേദന സഹിക്കാനും വയ്യ.. അതിനിടയിൽ ഇഷാനി എന്റെ ക്യാച്ച് നെ പറ്റിയോ അവൾ പേടിച്ചു പോയതിനെ പറ്റിയോ ഒക്കെ എന്നോട് പറഞ്ഞു. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. എന്റെ മോതിരവിരലിലേ വേദനയിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ പോയത്. അത് അവൾക്കും മനസിലായി

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *