റോക്കി [സാത്യകി] 2311

‘കൈ എന്താ കുടയുന്നത്..? ബോൾ കൊണ്ട് നൊന്തോ?

‘ആ.. പെട്ടന്ന് പിടിച്ചത് കൊണ്ട് വിരൽ മടിഞ്ഞ പോലെ തോന്നുന്നു ‘

പെട്ടന്ന് കുടഞ്ഞോണ്ട് ഇരുന്ന എന്റെ കൈ പിടിച്ചു അവൾ വിരൽ പരിശോധിച്ചു. ‘അയ്യോ ഇത് നീര് വച്ചു വരുന്നുണ്ടല്ലോ’

‘സ്റ്റിച്ച് ബോൾ അല്ലെ.. അതിന്റെയാ..’

‘ഹോസ്പിറ്റലിൽ കാണിക്കണം. നല്ല വേദന ഉണ്ടോ?

കൈക്ക് വേദന ഉണ്ടെങ്കിലും അവളോട് ഇല്ലെന്ന് ഞാൻ കള്ളം പറഞ്ഞു ‘ഓ ഇതൊക്കെ ഹോസ്പിറ്റലിൽ പോകണ്ട കാര്യം ഒന്നുമില്ല. കളിക്കിടക്ക് ഇതൊക്കെ പറ്റാറുള്ളതാ.. കാര്യം ആക്കണ്ട ‘

ഞാൻ പറഞ്ഞത് ഗൗനിക്കാതെ അവൾ പതിയെ എന്റെ വിരലിൽ തൊട്ട് വലിച്ചു.. വേദന കൊണ്ട് അക്ഷരമാലയിലെ അധികം ഉപയോഗമില്ലാത്ത ‘ഔ’ എന്റെ നാവിൽ നിന്ന് വീണു.

‘ഇതാണോ വേദന ഇല്ലെന്ന് പറഞ്ഞത്. മര്യാദക്ക് ഹോസ്പിറ്റലിൽ പൊക്കോണം ‘ അവൾ എന്നോട് കുറച്ചു അധികാരത്തിൽ പറഞ്ഞു

‘ഇപ്പൊ വേദന ഉണ്ടെന്നേ ഉള്ളു. കുറച്ചു കഴിഞ്ഞു അത് ശരിയാകുമെന്നെ.. വാ പോകാം ‘ എന്റെ കൈ അവളുടെ കയ്യിൽ നിന്ന് വിടുവിച്ചു കൊണ്ട് ഞാൻ മുന്നോട്ടു നടന്നു. ഞാൻ ബൈക്ക്നടുത്തു നടന്നെത്തി അതിൽ കയറി ‘ഈ കൈ വച്ചു എങ്ങനെ ബൈക്ക് ഓടിക്കും? അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചു

‘അതൊക്കെ ഓടിക്കാം. ഈ വിരലിൽ മാത്രേ വേദന ഉള്ളല്ലോ. ബാക്കി വിരൽ വച്ചു ഓടിക്കാം. അല്ലേൽ ബാക്ക് ബ്രേക്ക്‌ മാത്രം വച്ചു ഓടിക്കാം ‘ ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങുന്നതിനു മുന്നേ അവൾ കീ ഊരി എടുത്തു.

‘അത് വേണ്ട. ആദ്യം ഹോസ്പിറ്റലിൽ പോ. ബൈക്ക് ഇങ്ങനെ ഓടിക്കണ്ട.’

‘നീ കളിക്കാതെ ചാവി താ.. എനിക്ക് ഹോസ്പിറ്റലിൽ പോകാനുള്ള പ്രശ്നം ഒന്നുമില്ല ‘

‘കഷ്ടം ഉണ്ട്. ഈ കൈ വച്ചു ബൈക്ക് ഓടിക്കല്ലേ.. വാ ഞാനും വരാം ഹോസ്പിറ്റലിൽ ‘ അവളുടെ സ്വരം ഒരു അപേക്ഷയിലേക്ക് എത്തിയിരുന്നു. ഞാൻ എന്നിട്ടും കൂട്ടാക്കാതെ ഇരുന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചു ബൈക്കിൽ നിന്ന് ഇറക്കി. അത് പോലെ തന്നെ എന്റെ പരിക്ക് പറ്റാത്ത കയ്യും വലിച്ചോണ്ട് അവൾ എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് നടന്നു. കോളേജ് വിട്ടിരുന്നു എങ്കിലും വഴിയിൽ ഒക്കെ പിള്ളേർ പലരും നിൽപ്പുണ്ടായിരുന്നു. ഇവളെന്നെയും വലിച്ചു കൊണ്ട് പോകുന്ന കാഴ്ച അവരിൽ പലരും എന്തോ വലിയ കാര്യം എന്നോണം നോക്കുന്നത് ഞാൻ അറിഞ്ഞു. എന്ത് കൊണ്ടോ അവരൊക്കെ ശ്രദ്ധിക്കുന്നത് ഇപ്പൊ ഇഷാനിയെ ബുദ്ധിമുട്ടിക്കുന്നില്ലായിരുന്നു.. ഹോസ്പിറ്റലിൽ വന്നാൽ അവൾക്ക് കടയിൽ പോകാൻ താമസിക്കും എന്നും ഞാൻ തനിയെ ഹോസ്പിറ്റലിൽ പൊക്കോളാം എന്ന് വാക്ക് കൊടുത്തിട്ടും അവളെന്നെ വിശ്വസിച്ചില്ല. ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡ്രസ്സ്‌ ചെയ്യുന്ന വരെ അവളെ അനുസരിക്കുക അല്ലാതെ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. തിരിച്ചു വീട്ടിലേക്ക് ഓട്ടോയിലാണ് പോയത്. ആ കൂട്ടത്തിൽ അവളെ ഞാൻ ബുക്ക്‌ ഷോപ്പിൽ ഇറക്കി വിട്ടു. ബൈക്ക് കോളേജിൽ തന്നെ ഇരുന്നു

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *