പിറ്റേന്ന് മുതൽ രാഹുൽ ആയിരുന്നു എന്റെ സാരഥി. കൈ ശരിയാകുന്നത് വരെ ബൈക്ക് അവന്റെ കയ്യിലായിരുന്നു ഫുൾ ടൈം. കൈ വിരലിൽ ചെറിയ വച്ചു കെട്ടായി വന്ന ആദ്യദിവസം തന്നെ എല്ലാവരും എന്താണ് കാര്യം എന്നൊക്കെ തിരക്കി. ഇഷാനി കൂടെയുള്ള കാര്യം മറച്ചു വച്ചാണ് ഞാൻ അവരോട് ഒക്കെ നടന്നത് പറഞ്ഞത്. അവരിൽ പലരും പക്ഷെ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു എന്നത് അറിഞ്ഞിരുന്നു എന്ന് തോന്നി. ക്ലാസ്സിൽ വന്നു ഏറ്റവും പിറകിലെ എന്റെ സ്‌ഥാനത്തു വന്നു ഇരുന്നപ്പോ അസാധാരണമായി ഒന്ന് സംഭവിച്ചു. ഇഷാനി വന്നു എന്റെ അരികിൽ ഇരുന്നു. ഇരുന്നു എന്ന് മാത്രം അല്ല എന്റെ കൈ എടുത്തു അവളുടെ കയ്യിൽ വച്ചു വിരലിനു വേദന കുറവുണ്ടോ എന്ന് ചോദിച്ചു. എന്റെയൊപ്പം ഇരിക്കുന്ന ആഷിക്കും രാഹുലുമൊഴിച്ചു ക്ലാസ്സിൽ ഇരുന്ന ബാക്കി മുഴുവൻ കുട്ടികളും എന്നെയും ഇഷാനിയെയും അന്തം വിട്ടു നോക്കി. ലാബിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു എങ്കിലും അപ്പോഴൊന്നും ഞങ്ങൾ ഇത്രയും അടുത്തിടപഴകി ഇവരാരും ഞങ്ങളെ കണ്ടിട്ടില്ല. അവരിൽ പലരും എന്തെക്കെയോ പരസ്പരം പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നാൽ ഇഷാനി അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് തോന്നി. മുമ്പായിരുന്നു എങ്കിൽ എല്ലാവരുടെയും മുന്നിൽ എന്റെയൊപ്പം നടക്കാനും എന്നെ നോക്കി ചിരിക്കാനും ഒക്കെ പേടിച്ച അവൾ ഒരു കൂസലുമില്ലാതെ എന്റെ തോളുരുമ്മി ഇരുന്നു. അവൾടെ ദേഹത്ത് കൊള്ളേണ്ട പന്ത് പിടിച്ചത് കൊണ്ട് കൈ മടിഞ്ഞത് കൊണ്ട് ആകണം അവൾ അതൊന്നും ഗൗനിക്കാതെ എന്റെയൊപ്പം വന്നിരുന്നത്. എന്തായാലും ചുറ്റുമുള്ളവരുടെ നോട്ടം അവളെ അലട്ടിയില്ല എങ്കിലും ഇപ്പൊ എനിക്ക് അസഹ്യമാകാൻ തുടങ്ങിയിരുന്നു. ഞാൻ അത് ഇഷാനിയോട് തന്നെ പങ്ക് വച്ചു
‘എന്ത് എല്ലാവരും നമ്മളെ തന്നെ ഇങ്ങനെ നോക്കുന്നത്. നീ ആദ്യമായ് ആരോടെങ്കിലും കേറി മിണ്ടുന്ന കണ്ടുള്ള അത്ഭുതം കൊണ്ടാണോ?
‘ഹേയ് അത് അതൊന്നുമല്ല.. അവരൊക്കെ പറഞ്ഞു നടന്ന പലതും സത്യം ആണെന്ന് അവർക്കിപ്പോ തോന്നുന്നുണ്ടാവും ‘
‘അവർ പറഞ്ഞു നടന്നെന്നോ? എന്താ അത്? എനിക്ക് അവൾ പറഞ്ഞത് മനസിലായില്ല. ആദ്യം ഒന്ന് പറയാൻ മടിച്ചെങ്കിലും അവൾ എന്നോടത് പറഞ്ഞു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?