‘ദേ ഇത് ‘ ഞാൻ ഒരു ബുക്ക് എടുത്തു അവൾക്ക് കാണിച്ചു കൊടുത്തു
‘അപ്പൊ രേണു മിസ്സിന്റെയോ?
‘അത് ഇതിന്റെ ബാക്കിൽ ആണ് എഴുതുന്നത് ‘ ആകെയുള്ള രണ്ട് മൂന്ന് ബുക്കിൽ എവിടെയൊക്കെ ആണ് ഞാൻ എല്ലാ നോട്ടും കൊള്ളിക്കുന്നത് എന്ന് കണ്ടു അവൾ അന്തം വിട്ടു. ‘സെക്കന്റ് ലാംഗ്വേജ് ഞാൻ വേറെയല്ലേ. അതിന്റെ നോട്ട് എന്റെ കയ്യിൽ ഇല്ല. അതാരുടെ എങ്കിലും കയ്യിൽ നിന്ന് വാങ്ങി തന്നാൽ ഞാൻ എഴുതി തന്നോളാം ‘
‘അത് കുഴപ്പമില്ല. ഇന്ന് എഴുതിപ്പിച്ചില്ല ‘ സത്യത്തിൽ ഞാൻ ആ ക്ലാസിൽ കയറിയില്ലായിരുന്നു. ‘അഥവാ ഉണ്ടെങ്കിൽ തന്നെ അത് ഞാൻ കൃഷ്ണയേ കൊണ്ട് എഴുതിച്ചോളാം’ ഞാനും കൃഷ്ണയും സെക്കന്റ് ലാംഗ്വേജ് ഒരുമിച്ചാണ്. കൃഷ്ണ എന്ന് കേട്ടതും തിളങ്ങി നിന്ന ഇഷാനിയുടെ മുഖം വാടിയ പൂവ് പോലെ ആയി. ഒരു മൂളൽ മാത്രം എനിക്ക് മറുപടി ആയി കിട്ടി. എന്റെ ബുക്ക് എല്ലാം അവളുടെ ബാഗിൽ ആക്കി അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി. അപ്പൊ ഇഷാനിയുടെ പേര് പറയുമ്പോ കൃഷ്ണ മുഖം വീർപ്പിക്കുന്നത് മാത്രം അല്ല തിരിച്ചു കൃഷ്ണയുടെ പേര് പറയുമ്പോ ഇഷാനിയും മുഖം വീർപ്പിക്കും. അത്രക്ക് കുരു പൊട്ടാൻ ഇവർക്കിടയിൽ എന്താണ് വിഷയം ഉണ്ടായിരിക്കുക എന്ന് ഞാൻ ആലോചിച്ചു. ഇനി വല്ല സൗന്ദര്യപ്രശ്നവും ആകും എന്ന് ആഷിക്ക് ആണ് എന്നോട് പറഞ്ഞത്. ക്ലാസ്സിൽ ഏറ്റവും സൗന്ദര്യം ഉള്ള രണ്ട് പേര് തമ്മിൽ ഉള്ള പ്രശ്നം ആണ് സൗന്ദര്യപ്രശ്നം എന്നാണ് അവൻ പറഞ്ഞത്. മൈരൻ ചില സമയം സർക്കാസം ആണോ സീരിയസ് ആണോ എന്ന് ആർക്കും നിർവചിക്കാൻ കഴിയില്ല.
മൂന്നാല് ദിവസം ആ കൈ വച്ചു എഴുതാൻ കഴിയാഞ്ഞത് കൊണ്ട് ഇഷാനി തന്നെ ആണ് അന്നെല്ലാം എന്റെ നോട്ട് കംപ്ലീറ്റ് ആക്കി തന്നത്. അപ്പൊ തൊട്ടു കൃഷ്ണ എന്റെ അടുത്ത് അധികം വരാതെയും ആയി. ഇടക്കൊക്കെ ഞാനും ഇഷാനിയും എല്ലാവരിൽ നിന്നും മാറി ലൈബ്രറിയിലോ ഡിപ്പാർട്മെന്റ്ന് മുകളിലത്തെ ഒഴിഞ്ഞ റൂമിലോ ഒക്കെ പോയിരിക്കും. ക്ലാസ്സ് കട്ട് ചെയ്തു അവൾ അധികം നടക്കാറില്ല. അതോണ്ട് തന്നെ ഫ്രീ പീരീഡ് കിട്ടുമ്പോൾ മാത്രമേ അവൾ അവിടെയൊക്കെ പോയി ഇരിക്കൂ. ഞാൻ ആണെങ്കിൽ അവളുടെ ഒപ്പം കൂടിയിട്ട് ക്ലാസ്സ് കട്ട് ചെയ്യുന്നത് തന്നെ നിർത്തിയ പോലെ ആയിരുന്നു. ഞാൻ ആകെ കട്ട് ചെയ്തിരുന്നത് ഞാനും ഇഷാനിയും ഒരുമിച്ച് അല്ലാത്ത സെക്കന്റ് ലാംഗ്വേജ് ക്ലാസ്സ് ആണ്. അന്ന് അവസാന പീരീഡ് സെക്കന്റ് ലാംഗ്വേജ് കേറാതെ ഞാൻ ഗ്രൗണ്ടിന് അടുത്തുള്ള വാകമരച്ചോട്ടിൽ ഇരുന്നു. ഫുട്ബോൾ പ്രാക്ടീസ് നായി പിള്ളേർ വരുന്നതേ ഉള്ളു. അവിടെ ഇരുന്നാൽ നല്ല കാറ്റും കൊണ്ട് കളിയും കാണാം. ഗ്രൗണ്ടിലെ ഹരിതാഭ ആസ്വദിച്ചിരിക്കുമ്പോൾ പിന്നിലൂടെ ആരോ പതിയെ വരുന്ന കാൽപെരുമാറ്റം ഞാൻ കേട്ടു. ആരോ വരുന്നു എന്ന് ചെവി ആണ് അടയാളം തന്നത് എങ്കിൽ ആരാണ് വരുന്നത് എന്ന് മൂക്കാണ് എനിക്ക് മനസിലാക്കി തന്നത്. കാറ്റിനൊപ്പം വന്ന സുഗന്ധത്തിന് ഇഷാനിയുടെ സ്പ്രേയുടെ മണമായിരുന്നു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?