‘അപ്പൊ നീ കളിക്കുന്നത് യൂണിവേഴ്സിറ്റി കപ്പിന് വേണ്ടിയല്ല.. നിഖിലിന് ഫെയർവെല് മാച്ച് ആയിരിക്കും ‘ ഞാൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ്. അവസാനം ആയപ്പോൾ ഞാൻ മുഷിഞ്ഞു എന്ന് ഫൈസിക്ക് മനസിലായി.
‘നീ പിണങ്ങാതെ അവന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം ‘
‘നീ എനിക്ക് വേണ്ടി അവനെ ടീമിൽ കയറ്റണ്ട.. നമ്മുടെ ടീമിന് എന്താണോ ബെസ്റ്റ് അത് ചെയ്യ്. അതിന് നിനക്ക് ഉത്തരവാദിത്തം ഉണ്ട് ‘ അത്രയും പറഞ്ഞു ഞാൻ അവിടുന്ന് എഴുന്നേറ്റ്..
പിറ്റേന്ന് ഉച്ചയോടെ ആയിരുന്നു ആ കാര്യത്തിന് തീരുമാനം ഉണ്ടായത് ഞാൻ അറിഞ്ഞത്. ഇഷാനിയോടൊപ്പം സംസാരിച്ചു കൊണ്ട് നിന്ന എന്റെയടുത്തേക്ക് സന്തോഷം കൊണ്ട് രാഹുൽ ഓടി വന്നു
‘അളിയാ ഞാൻ പ്ലെയിങ് ഇലവനിൽ ഉണ്ട്. ഞാൻ ടീമിൽ ഉണ്ട്. യൂണിവേഴ്സിറ്റി മാച്ച് കളിക്കാം എനിക്ക് ‘
‘പോടാ.. നീ സബ് അല്ലായിരുന്നോ. നിന്നെ അവർ ടീമിൽ കയറ്റിയോ ‘
തമാശ രീതിയിൽ ആണ് ഞാൻ പ്രതികരിച്ചത്. ഞാൻ കാരണം ആണ് അവനൊരു ചാൻസ് കിട്ടിയത് എന്ന് അവൻ അറിയണ്ട എന്ന് ഞാൻ കരുതി. അവന്റെ കഴിവ് കൊണ്ട് തന്നെ കിട്ടിയതായി അതിരിക്കട്ടെ
‘എടുത്തടാ.. നീ അല്ലേൽ ഫൈസീയോട് ചോദിച്ചു നോക്ക് ‘
‘അവസാനം ഫൈസിക്ക് മുന്നിൽ നിനക്ക് വഴങ്ങേണ്ടി വന്നല്ലേ.. ‘
ഞാൻ ഡബിൾ മീനിങ്ൽ അവനൊരു ഊക്ക് കൊടുത്തു. ഇഷാനി അടുത്തുള്ളത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ അവൻ ഒരു ഇടി വച്ചു തന്നിട്ട് ആഷിക്കിനെ തപ്പി പോയി. അവൾ അടുത്തുള്ളപ്പോൾ ഞങ്ങൾ പരമാവധി തെറിയും തുണ്ടും ഡബിൾ മീനിങ് ജോക്കും എല്ലാം പറയാതെ ഇരിക്കാൻ ശ്രമിക്കുമായിരുന്നു. എന്നാലും എങ്ങനെ എങ്കിലും ആരുടെ എങ്കിലും വായിൽ നിന്ന് വീഴും. ആദ്യമൊക്കെ അത് ഞങ്ങൾക്കെല്ലാം ബുദ്ധിമുട്ട് ആയിരുന്നു, പിന്നെ പിന്നെ ഞങ്ങളും അവളും അത് കാര്യമാക്കാതെ ആയി. ഞങ്ങൾ അങ്ങനെ എന്തെങ്കിലും പറയുമ്പോ അവൾ അവിടെ ഇല്ല എന്ന രീതിയിൽ മിണ്ടാതെ ഇരിക്കും. ചിലപ്പോൾ ഒക്കെ ചെറുതായ് ചിരിച്ചു കൊടുക്കാറുമുണ്ട് പല തമാശകൾക്കും.
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?