‘ചേട്ടൻ കാരണം ആണ് ഇപ്പൊ സെലെക്ഷൻ കിട്ടിയത് എന്ന് പറയുന്നില്ലേ രാഹുലിനോട്?
ഇഷാനി എന്നോട് ചോദിച്ചു
‘അത് കൊണ്ടൊന്നും അല്ല. അവൻ നന്നായി കളിക്കുന്നത് കൊണ്ടാണ് അവന് സെലെക്ഷൻ കിട്ടിയത് ‘
‘എന്നാലും ചേട്ടൻ പറഞ്ഞത് കൊണ്ടാണ് അവനെ പരിഗണിച്ചത് എന്നാണ് എനിക്ക് തോന്നിയത്. അത് രാഹുൽ അറിയണ്ടേ ‘
‘ഇങ്ങനെ തന്നെ വിചാരിക്കുന്നത് അല്ലെ അവന് സന്തോഷം.. പിന്നെ ഇതാകുമ്പോൾ അവനെ കൊണ്ട് എന്തെങ്കിലും ചെലവും ചെയ്യിക്കാം ‘
അത് കേട്ട് അവൾ ചിരിച്ചു. ഇപ്പൊ അവൾ പലപ്പോഴും നന്നായി ചിരിക്കാറുണ്ട്. അവളുടെ മുഖത്ത് ആകെ മൊത്തം ഒരു പ്രസാദം വന്നിട്ടുണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്കവളെ മറ്റുള്ളവരുടെ അടുത്ത് കമ്പനി ആക്കാൻ പറ്റിയില്ല. അവളുടെ സൗഹൃദം എന്നിലും എനിക്ക് ചുറ്റുമുള്ള രാഹുലിലും ആഷിക്കിലും ശ്രുതിയിലും ഒക്കെ മാത്രം ഒതുങ്ങി. ശ്രുതി വഴി അവളെ ഞാൻ അവരുടെ ഒപ്പം ഇരിക്കാനും അവരുടെ ഒപ്പം കഴിക്കാനും ഒക്കെ വിളിപ്പിച്ചു നോക്കി. ഇഷാനി സ്നേഹപൂർവ്വം തന്നെ അതെല്ലാം നിരസിച്ചു എന്നാണ് ശ്രുതി പറഞ്ഞത്. സത്യത്തിൽ ഞാനിവിടെ വരുന്നതിനും മുന്നേ കഴിഞ്ഞ ഇയർ തന്നെ ശ്രുതി പലപ്പോഴും അവളോടൊരു അനുകമ്പ കാണിക്കുകയും അവളുമായി സൗഹൃദം കൂടാനുമൊക്കെ ശ്രമിച്ചിരുന്നു. ഇഷാനി ആണ് അതൊക്കെ നിരസിച്ചത്. ഒരർഥത്തിൽ അവളുടെ ഒറ്റപ്പെടൽ അവളുടെ കൂടെ തീരുമാനം ആയിരുന്നു എന്നെനിക്ക് തോന്നി.. പക്ഷെ എന്തിന്..?
ആ ചോദ്യം ഞാൻ അവളോട് തന്നെ ചോദിച്ചു. എന്ത് കൊണ്ടാണ് ശ്രുതിയിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നടന്നത്? ഇവിടെ എല്ലാവർക്കും നിന്നോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല.. ബാക്കിയുള്ളവരെ കൂടി നീയെന്തിനു അകറ്റി നിർത്തി..?
അതിനവൾ തന്ന ഉത്തരം എന്നെ വല്ലാതെ വിഷമിപ്പിച്ചു
‘എല്ലായ്‌പോഴും ഒറ്റക്ക് നടക്കാനും ആരോടും അടുപ്പം കാണിക്കാതെ നടക്കാനും ഒന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഇവിടെ വന്നു ചേർന്ന സമയത്ത് എനിക്കും കുറച്ചു സൗഹൃദങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ പതിയെ അതൊക്കെ എനിക്ക് നഷ്ടമായി.. എനിക്ക് ഇവിടെ നല്ല ചീത്തപ്പേരു വന്നു.. ഞാനുമായി ബന്ധപ്പെട്ട എല്ലാമായും ആ ചീത്തപ്പേരു സഞ്ചരിച്ചു. ചേട്ടന് അറിയാമോ എന്നോട് ഇത്തിരി കെയർ കാണിച്ച ഒരു സാറുമായി ചേർത്ത് വരെ ഇവിടെ കഥ വന്നിട്ടുണ്ട്. ശ്രുതി ഒക്കെ നല്ല കുട്ടിയാണ്. ആരും ഇല്ലാത്ത സമയത്തൊക്കെ എന്റെ അടുത്ത് വരാൻ ശ്രമിച്ചിട്ടുണ്ട്. അവളുടെ കൂടെ നടക്കാഞ്ഞതും ഇരിക്കാഞ്ഞതും എല്ലാം എന്റെ ചീത്തപ്പേരിന്റെ പങ്ക് അവൾക്ക് കൂടി കിട്ടണ്ട എന്ന് കരുതി ആണ്..’
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?