അത് പറയുമ്പോ അവളുടെ ശബ്ദം ചെറുതായി ഇടറിയ പോലെ ഉണ്ടായിരുന്നു
‘നമ്മളെ പറ്റി ഒക്കെ ഇവിടെ എന്തൊക്കെ കഥകൾ പറഞ്ഞു നടക്കുന്നുണ്ടാകും എന്ന് ചേട്ടന് വല്ല അറിവുമുണ്ടോ..?
‘എനിക്കത് ഒരു വിഷയമല്ല. നീയീ പറയുന്ന കഥയൊക്കെ ആരാണ് പറഞ്ഞു നടക്കുന്നത് എന്ന് അറിയാമോ..? നമുക്ക് ആ നാക്ക് അങ്ങ് പഴുപ്പിക്കാമായിരുന്നു ‘
‘കൊള്ളാം ഈ കോളേജ് മുഴുവൻ പഴുപ്പിക്കേണ്ടി വരും ‘
ഉള്ളിൽ വേദനയോടെ ആണെങ്കിലും അവൾ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു അത് പറഞ്ഞത്
‘ആരൊക്കെയോ കഥ ഉണ്ടാക്കും ബാക്കിയുള്ളവർ അതേറ്റു പാടും സത്യം ആണെന്ന് വച്ചു. ചേട്ടന്റെ ഉറ്റ സുഹൃത്തുക്കൾ വരെ എന്നെ പറ്റി കഥകൾ ചേട്ടനടുത്ത് പറഞ്ഞിട്ടുണ്ടാകും. ഉറപ്പാണ് ‘
‘അതെങ്ങനെ നിനക്ക് ഉറപ്പുണ്ട്?
ഞാൻ ചോദിച്ചു
‘അതൊക്കെ ഊഹിക്കാവുന്നത് അല്ലെ ഉള്ളു ‘
അവൾ ചിരിയോടെ തന്നെ പറഞ്ഞു. അവൾ പറഞ്ഞത് സത്യം തന്നെ ആയിരുന്നല്ലോ. അവളെ പറ്റി ചോദിച്ചവർ എല്ലാം മോശം കഥകൾ മാത്രമേ പറഞ്ഞിട്ടുള്ളു. രേണു ഒഴിച്ച്
‘നിന്റെ ഊഹം ശരിയാണ്. നിന്നെ കുറിച്ച് ആകെ നല്ലത് പറഞ്ഞത് രേണു മാത്രമാണ്. രേണു മിസ്സ് ‘
‘പഠിക്കുന്ന കൊണ്ട് ടീച്ചേർസ്നോക്കെ എന്നെ കാര്യമാണ്.. അല്ല രേണു മിസ്സിനോട് എന്താ എന്നെ പറ്റി തിരക്കാൻ കാരണം.. എല്ലാവരോടും എന്നെ പറ്റിയുള്ള കഥകൾ ചോദിച്ചു നടക്കുവായിരുന്നോ ചേട്ടൻ?
പെട്ടന്ന് എനിക്ക് പണി പാളിയ പോലെ തോന്നി. ഞാൻ പറഞ്ഞതിൽ എവിടെ എങ്കിലും എനിക്കിവളോട് താല്പര്യം ഉള്ളത് മനസിലാകുന്ന പോലെ എന്തെങ്കിലും വീണു പോയോ..?
‘ഹേയ് അല്ല…. ഞങ്ങൾ എന്തോ ഇങ്ങനെ സംസാരിച്ചു വന്നയിടക്ക് നിന്റെ കാര്യം പറഞ്ഞതാ..’
‘ചേട്ടനും രേണു മിസ്സും ഒത്തിരി പഴയ കൂട്ടുകാരാണല്ലേ..?
‘ആ കുറച്ചു പഴയ കൂട്ടുകാരാണ്. ‘
ചെറിയൊരു മൗനത്തിനു ശേഷം ഒരു കുസൃതി ചോദ്യം ചോദിക്കുന്ന കുട്ടിയെ പോലെ എന്റെയടുത്തു നീങ്ങി വന്നിരുന്നിട്ട് അവളെന്നോട് രഹസ്യമായി ചോദിച്ചു..
‘നിങ്ങൾ കൂട്ടുകാർ മാത്രം ആയിരുന്നോ അതോ..?
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?