‘അതോ?
അവളുടെ ചോദ്യം മുഴുവൻ ആയി വരാതെ ഉത്തരം കൊടുക്കണ്ട എന്ന് എനിക്ക് തോന്നി. ചോദിക്കണ്ട ചോദിക്കണ്ട എന്ന് പലതവണ തോന്നിയെങ്കിലും ഇഷാനി ഒടുവിൽ ആ ചോദ്യം പൂർത്തിയാക്കി
‘നിങ്ങൾ ലവേഴ്‌സ് ആയിരുന്നോ..?
‘നോ.. ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു.. എനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നു ആരോടും..’
അത് പറഞ്ഞപ്പോ ഇഷാനിയുടെ മുഖത്ത് വല്ലാത്തൊരു തെളിച്ചം വന്നത് പോലെ എനിക്ക് തോന്നി. അത് വെറും തോന്നലാണോ?
‘എന്നാലും രേണു ആയി ഫ്രണ്ട്സ് എന്ന് മാത്രം പറയാൻ പറ്റില്ലായിരുന്നു.. ഞങ്ങൾ കുറച്ചു ഇന്റിമേറ്റ് ആയിരുന്നു… നിനക്ക് അത് എങ്ങനെ പറഞ്ഞു തരണം എന്നറിയില്ല ‘
അവളുടെ അടുത്ത് എന്റെ പഴയകാലജീവിതം തുറക്കണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും പറയാം എന്ന് തന്നെ കരുതി
‘ഇന്റിമേറ്റ് എന്ന് വച്ചാൽ.. എന്താ.. എനിക്ക് മനസിലായില്ല..’
അവളുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി
‘അതിപ്പോ.. ഞങ്ങൾക്കിടയിൽ ഒരു അതിർ വരമ്പ് ഇല്ലായിരുന്നു. അതായത് ഒരു ലവറിന്റെ അടുത്തുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു..’
‘മനസിലായി ‘
പെട്ടന്ന് ചാടി കയറി ഇഷാനി പറഞ്ഞു. ഒരുപക്ഷെ അവൾക്ക് കൂടുതൽ ഡീറ്റെയിൽ ആയി കേൾക്കാൻ താല്പര്യം ഇല്ലായിരുക്കും
‘നീ ഇത് ആരോടും പറയരുത്. അവൾക്കിവിടെ പഠിപ്പിക്കണ്ടതാ. അവന്മാർക്ക് പോലും അറിയില്ല. കേട്ടല്ലോ ‘
‘ഞാൻ പറയില്ല ആരോടും.. പക്ഷെ അവർക്ക് അറിയാത്തത് എന്തിനാ എന്നോട് മാത്രം ആയി പറഞ്ഞത്.’
അവൾ ന്യായമായ സംശയം ചോദിച്ചു
‘നിന്നോട് പറയാൻ തോന്നി… പറഞ്ഞു..’
അത് കഴിഞ്ഞു ഇഷാനി പെട്ടന്ന് തന്നെ സംഭാഷണം അവസാനിപ്പിച്ചു.
കയ്യിലെ പരിക്ക് മാറി കഴിഞ്ഞു കെട്ടഴിച്ചുവെങ്കിലും അവൾ എന്നോട് കാണിച്ച അടുപ്പം പിന്നീട് കുറച്ചില്ല. എന്തായാലും എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി ഇനിയിപ്പോ എന്ത് എന്ന ഭാവം ആയിരുന്നു അവൾക്കും.
കൈ ശരിയായി കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കോളേജിൽ ചെറിയൊരു പ്രശ്നം നടക്കുന്നത്. കോളേജിലേക്ക് തിരിയുന്ന ഭാഗത്തു മെയിൻ റോഡിനടുത്തായുള്ള വഴിയരികിൽ സ്‌ഥാപിച്ചിരുന്ന പാർട്ടി കൊടിമരം ആരോ ഓടിച്ചു കളഞ്ഞു. എതിർ പാർട്ടിക്കാരാണ് എന്നാണ് അവർ പറയുന്നത്. രാവിലെ വരുന്ന വഴിക്ക് അവിടെ മൊത്തം ആൾ കൂടി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരുടെയും സംസാരവും അത് തന്നെ ആയിരുന്നു. ഗോകുൽ ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു. അവന്റെ പാർട്ടിക്കാരാണ് കൊടിമരം ഒടിച്ചത് എന്നാണ് പറയുന്നത്. അത് കൊണ്ട് തന്നെ സൂക്ഷിച്ചു നടന്നില്ലേൽ അടി കിട്ടാൻ ചാൻസ് ഉണ്ട്.
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?