‘ഇന്ന് ക്ലാസ്സ് നടക്കാൻ സാധ്യത ഇല്ല. സ്ട്രൈക്ക് വിളിക്കും മിക്കവാറും. നീ തിരിച്ചു പൊക്കോ ‘
ഞാൻ വെറുതെ ഇഷാനിയുടെ അടുത്ത് പറഞ്ഞു.
‘ഓ വീട്ടിൽ പോയിട്ട് എന്നാ എടുക്കാനാണ്. സ്ട്രൈക്ക് ഒന്നും ഉണ്ടാവില്ല ‘
ക്ലാസ്സ് നടക്കണം എന്ന് ഇപ്പൊ കോളേജിൽ ആഗ്രഹിക്കുന്ന ഒരേയൊരാൾ ഇവളാണെന്ന് തോന്നുന്നു. പെട്ടന്നായിരുന്നു ഗോകുലിനു കോൾ വന്നത്. പ്രശ്നം സംസാരിക്കാൻ ചെന്ന പാർട്ടിക്കാർ തമ്മിൽ അടി. യൂണിയൻ ഭാരവാഹികളിൽ ആർക്കോ നല്ല ഇടി കിട്ടിയിട്ടുണ്ട്. സ്ട്രൈക്ക് വിളിച്ചിട്ടുണ്ട്. ഗോകുലിനോട് ആരുടെയും കണ്ണിൽ പെടാതെ കോളേജ് വിട്ടു പോകാനായിരുന്നു കോൾ വിളിച്ച ആൾ പറഞ്ഞത്. എന്നാൽ എല്ലാ ഗേറ്റ് ന്റെ അവിടെയും പാർട്ടിക്കാർ തടിച്ചു കൂടി നിൽക്കുകയാണ്. പോലീസ് ഒക്കെ പേരിന് മാത്രം ഉണ്ട്. അടി പൊട്ടിയാൽ നിന്ന് വാങ്ങിക്കുക മാത്രമേ വഴിയുള്ളു. ക്ലാസ്സിൽ നിന്ന് എല്ലാവരും പോകാൻ തുടങ്ങിയിരുന്നു. ഇഷാനി ബാഗും എടുത്തു ലൈബ്രറിയിലേക്കുള്ള വഴി പോകുന്നത് ഞാൻ കണ്ടു. പക്ഷെ ഗോകുലിനെ പുറത്തെത്തിക്കാൻ ഉള്ള തിരക്കിൽ എനിക്കവളുടെ പുറകെ പോകാൻ പറ്റിയില്ല. ഗോകുലിനെയും കൊണ്ട് ഞങ്ങൾ ബാത്‌റൂമിന് അടുത്തുള്ള മതിലിന്റെ അടുത്ത് ചെന്നു. ഒരുവിധം ഉന്തി തള്ളി ആ മുട്ടൻ മതിൽ അവനെ കൊണ്ട് ചാടിച്ചു. ആരുടെയും കണ്ണിൽ പെടാതെ അവൻ അങ്ങനെ കോളേജിന് വെളിയിൽ എത്തി. ഗോകുലിനെ വെളിയിൽ എത്തിച്ചു കഴിഞ്ഞാണ് ഞാൻ ഇഷാനിയെ തപ്പി പോയത്. ഞാൻ ചെന്നപ്പോളേക്ക് ലൈബ്രറി അടച്ചോണ്ട് ഇരിക്കുവായിരുന്നു. അതോടെ അവൾ അവിടില്ല എന്ന് എനിക്ക് മനസിലായി. ഫോൺ വിളിച്ചിട്ട് റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. തിരിച്ചു ക്ലാസ്സിൽ പോയപ്പോ അവിടെ ഒരു മനുഷ്യൻ ഇല്ല. ഞങ്ങൾ സ്‌ഥിരം പോയി ഇരിക്കാറുള്ള മുകളിലത്തെ നിലയിലേ ഒഴിഞ്ഞ റൂമിൽ അവൾ ഉണ്ടാകുമോ എന്ന സമുദായത്തിൽ ഞാൻ സ്റ്റെപ്പ് കയറി. അവിടെ പക്ഷെ ഇഷാനിക്ക് പകരം കൃഷ്ണ ആയിരുന്നു ഉണ്ടായിരുന്നത്. ഹെഡ്സെറ്റ് വച്ചു പാട്ടും കേട്ട് കണ്ണടച്ചു ഇരുന്ന അവൾ ഞാൻ വന്നത് അറിഞ്ഞില്ല. തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ അവിടെയുള്ളത് അവൾ അറിഞ്ഞത്. ഇഷാനി ആയി കമ്പനി ആയി കഴിഞ്ഞു കൃഷ്ണ എന്റെയടുത്തു വലിയ മിണ്ടാട്ടം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഒരു മുഷിച്ചിൽ അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു.
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?