‘നിന്റെ ക്ലാസ്സിലെ ഗോകുൽ എവിടെ..? അവൻ ക്ലാസ്സിൽ തന്നെ ഉണ്ടെന്നാണല്ലോ കേട്ടത് ‘
ആ ചോദ്യത്തിന് ഒരു മറുപടിയും കൊടുക്കാതെ അവൾ മുന്നോട്ടു നടന്നപ്പോ ചോദ്യം ചോദിച്ചവൻ അവളുടെ വഴി തടഞ്ഞു മുന്നിൽ കയറി നിന്നു
‘ചോദിച്ചത് കേട്ടില്ലേടി. നിന്റെ കൂട്ടുകാരൻ എവിടെയാ ഒളിച്ചിരിക്കുന്നത് എന്ന്..?
‘എടി പോടീന്ന് ഒക്കെ നോക്കും കണ്ടും വിളിക്കണം. നിനക്ക് കാണണ്ടവരെ തപ്പി തരൽ അല്ല എനിക്ക് പണി ‘
സാഹചര്യം നോക്കാതെ കൃഷ്ണ അവനോട് ചൂടായി
‘നിന്നെ ഞാൻ പിന്നെ മാഡം എന്ന് വിളിക്കാം. അവൻ എവിടെ എന്ന് പറഞ്ഞിട്ട് പോയാൽ മതി നീ ‘
‘ഒന്ന് പോടോ..’
എനിക്ക് തന്നതിലും ഡോസ് പുച്ഛം അവന് വാരി എറിഞ്ഞു അവനെ കടന്നു കൃഷ്ണ മുന്നോട്ടു നടന്നു. അതോടെ വാശി കയറിയ അവൻ കൃഷ്ണയുടെ കയ്യിൽ കയറി പിടിച്ചു
‘മോൾ പറയാതെ ഇവിടുന്ന് പോകുമെന്ന് കരുതണ്ട ‘
‘കയ്യീന്ന് വിടടോ.. എടൊ വിടാൻ..’
കൃഷ്ണ കുതറി
‘അഹങ്കാരം കുറച്ചൊന്നുമല്ലല്ലോ. മര്യാദക്ക് ചോദിച്ചപ്പോ അവൾക്ക് പറയാൻ മനസില്ല. നിന്നെ കൊണ്ട് പറയിക്കാമോ എന്ന് ഞാൻ നോക്കട്ടെ ‘
അവന്റെ സംസാരം തീരുന്നതിനു മുന്നേ തന്നെ അവളുടെ കൈകൾ അവന്റെ മുഖത്ത് പതിച്ചിരുന്നു. പ്രശ്നം ഗുരുതരം ആയെന്ന് കണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി. അടി കിട്ടിയ ഉടനെ തന്നെ അവൻ കൈ വിട്ടു. പക്ഷെ ചുറ്റുമുള്ളവരുടെ മുന്നിൽ വച്ചു ഒരു പെണ്ണ് കൈ നീട്ടി അടിച്ചത് അവന് പൊറുക്കാൻ കഴിയുമായിരുന്നില്ല. തിരിച്ചു അതെ പോലൊന്ന് അവനും കൊടുത്തു കൃഷ്ണയുടെ കവിളിൽ. ഞാൻ ഓടി അവളുടെ അടുത്തെത്തിയപ്പോളേക്കും കൈ കൊണ്ട് കവിൾ പൊത്തി കണ്ണീർ ഒലിപ്പിച്ചു നിൽക്കുന്ന കൃഷ്ണയേ ആണ് എനിക്ക് കാണാൻ സാധിച്ചത്. ചോദിക്കാനും പറയാനുമൊന്നും നിന്നില്ല കൈ ചുരുട്ടി അവന്റെ മൂക്കിന് തന്നെ ഒരെണ്ണം കൊടുത്തു. ഇടി കൊണ്ട് താഴെ വീണ അവന്റെ മൂക്കിലും ചുരുട്ടി പിടിച്ച എന്റെ കയ്യിലും ചോര മയം ഉണ്ടായിരുന്നു. കൂടെയുള്ളവൻ അടി കൊണ്ട് വീണ കണ്ടു ബാക്കിയുള്ളവരുടെ കൈ എന്റെ നേർക്ക് ഉയർന്നു. പക്ഷെ ഒരു വലിയ അടി ഉണ്ടാകുന്നതിനു മുന്നേ തന്നെ അവരുടെ തന്നെ ആളുകൾ അങ്ങോട്ട് ഓടിക്കേറി
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?