“സമാധാനം ആയല്ലോ😡”
അവൾ മറുപടി ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്.പിന്നെ അവൾ വന്ന കാര്യം പറഞ്ഞു.അവളുടെ അമ്മയുടെ കയ്യിൽ നിന്നും ഞാൻ പോലും കാണാത്ത എന്റെ രണ്ടാം ഭാര്യയുടെ പേരും അഡ്രസ്സും വാങ്ങി വന്നേക്കുവാണ്. ഇന്നലെ ഇവൾ അവളെ കാണാൻ പോണം എന്നൊക്കെ പറഞ്ഞപ്പോ പിറ്റേ ദിവസം തന്നെ കുറ്റിയും പറിച്ചു വരുമെന്ന് കരുതിയില്ല. ഞാൻ ദിവ്യയെ എടുത്ത് മുറിക്ക് പുറത്തിട്ടു. കാരണം പറഞ്ഞാൽ കേൾക്കണ്ടേ ശവം.
അങ്ങനെ ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു.
അവിടെ എല്ലാവരും ഉണ്ടായിരുന്നു. ദിവ്യ അപ്പുവിനോടും അർച്ചനയോടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഞാൻ നേരെ അടുക്കളയിൽ അമ്മയുടെ അടുത്ത് ചെന്നു.
“അമ്മേ”
“എന്താടാ”എന്നെ തിരിഞ്ഞു നോക്കി കൊണ്ട് ചോതിച്ചു
“Sorry”
“എന്തിനു”കാര്യം മനസ്സിലാവാതെ അമ്മ എന്നെ നോക്കി
“ഞാൻ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞില്ലേ”ഞാൻ വളരെ സൗമ്യമായി പറഞ്ഞു.
“അതിനു എന്റെ ചക്കര തെറ്റൊന്നും പറഞ്ഞില്ലല്ലോ നിനക്ക് പെട്ടന്ന് അത് കേട്ടപ്പോ വന്ന ദേഷ്യം അല്ലെ,നിന്റെ ഭാഗത്തു ആരായാലും അങ്ങനെ ഒക്കെ തന്നെ ആവും പറയുക”അമ്മ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അത് പറഞ്ഞു നിർത്തി.
“എന്റെ പൊന്നു അതൊന്നും ആലോചിച് തല പുന്നക്കേണ്ട കേട്ടോ”അമ്മ അതും പറഞ്ഞു ഒന്ന് കൂടി എന്നെ നോക്കി ചിരിച്ചു എന്നിട്ട് തിരിഞ്ഞു നിന്നു.
ഞാൻ അമ്മയുടെ പുറകിൽ കൂടി ചെന്നു കെട്ടി പിടിച്ചു. പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അമ്മ ഒന്ന് ഞെട്ടി എങ്കിലും അമ്മ അത് ആസ്വദിച്ചു നിന്നു.കാരണം ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ് ഞാൻ അമ്മയെ ഇങ്ങനെ കെട്ടി പിടിച്ചു നില്കുന്നത്.ഞാൻ ബാംഗ്ലൂരിൽ പോവുന്നതിനു മുമ്പ് മുഴുവൻ മിക്കവാറും അമ്മയെ കാണുമ്പോൾ ഒക്കെ ഞാൻ അമ്മയെ ഒട്ടിയാണ് നിൽക്കാറു. അമ്മയ്ക്കും അത് വളരെ ഇഷ്ട്ടമായിരുന്നു.

അമ്മയുടെയും അച്ഛന്റെയും ഒപ്പം കിടത്തി അമ്മ മോനെ മെല്ലെ പഠിപ്പിക്കണം
super with continue
♥️♥️♥️