സാമ്രാട്ട് 4 [Suresh] 133

അവൾ വാളുയർത്തിപിടിച്ചു തുള്ളുന്നു.

രാജേന്ദ്രൻ കൈ അയച്ചപ്പോൾ അവളുടെ തള്ളലിന്റെ ശക്തി കൂടി. അവൾ ഉറഞ്ഞു തുള്ളുകയാണ്. അവളിലെ കോപം അടക്കാനാവാതെ അവൾ ഉന്മാദിനിയായി. ഉറഞ്ഞു തുള്ളുന്ന തെയ്യം പോലെ അവൾ പ്രതീക്ഷ്ണം വെക്കാൻ തുടങ്ങി .

രാജേന്ദ്രന് ഇപ്പോൾ അല്പം ആശ്വാസമായി.

പക്ഷെ പാർവതി അമ്മക്ക് സ്ഥലകാലബോധം വന്നിട്ടില്ല…നാഗരാജാവണ്‌ തന്റെ കുടുംബത്തിന് മുന്നിൽ പ്രത്യക്സ്റൽപെട്ടത് എന്നാണ് അവർക്ക് തോന്നിയത്.

അത് സത്യമോ……?

അമ്മേ ..
എന്ന രാജേന്ദ്രന്റെ വിളി അവരെ ഉണർത്തി. നാഗരാജാവേ കാത്തുകൊള്ളണമേ……. എന്നു പറഞ്ഞു,
തറയിൽ നിന്നും ഭസ്മം വാരി അവർ ഉറഞ്ഞു തുള്ളുന്ന സരസ്വതി യുടെ അടുക്കലേക്ക് കുതിച്ചു.
ഭസ്മം അവളുടെ മുഖത്തേക്കും തലയിലേക്കും, ശരീരത്തിലേക്കും,വിതറി കൊണ്ടിരുന്നു.

അവൾ ഉറഞ്ഞു ഉറഞ്ഞു ….. തുള്ളുകയാണ്.

ദളപതി ….

ഭസ്മം………..
പാർവതി വിളിച്ചു പറഞ്ഞു. ബ്രഹ്മരക്സ്ഇന്റെ തറയിലിരുന്ന് ഭസ്മത്തട്ടിൽ നിന്നും ഭസ്മം രണ്ടു കൈയിലും വാരി ,അവൻ ഓടി പാർവതി അമ്മയുടെ കൈലേക്ക് ഇട്ടു.
സരസ്വതി യുടെ തുള്ളലിന്റെ ശക്തി കൂടുന്നു അവൾ ഇതിനകം ഉറഞ്ഞു തുള്ളി രണ്ടു പ്രദിക്ഷണം പൂർത്തിയാക്കിയിരുന്നു.

അമ്മുവും അപ്പുവും ഫണം നിവർത്തി അടി നാഗത്താൻ തറയിലേക്ക് കയറിയ നാഗത്തെ നോക്കി കൗതുകത്തോടെ നിൽക്കുന്നു,ലവലേശം ഭയമില്ലാതെ… ആ നാഗം അവർക്കായി വീണ്ടും ഫണം വിരിച്ചാടി.

സരസ്വതി വിയർത്തു ഒഴുക്കുന്നു,അവളുടെ നീളമുള്ള മുടി പങ്കിലമായി,നെറ്റിലെ കുകുമം വിയർത്തൊഴുകി. അവൾ ഉറഞ്ഞു ഉറഞ്ഞു ഉറഞ്ഞു തുള്ളുന്നു,എന്തൊക്കെയോ പറയുന്നു… തുള്ളലിന്റെ ഉയരം കൂടിയിരിക്കുന്നു.

ഭസ്മം…. ഭസ്മം രാജേന്ദ്ര ……..
പാർവ്വതി അമ്മ അലറി (പാർവതി അമ്മ ദളപതിയെ മറന്നുവോ?)

അമ്മാ ഭസ്മം കഴിഞ്ഞു…………. അവസാന ഒരുപിടി അവരുടെ കയ്യിലേക്ക് ഇട്ടുകൊണ്ടാവാൻ പറഞ്ഞു.

The Author

12 Comments

Add a Comment
  1. പേജുകൾ കൂട്ട് ബ്രോ
    കഥ പാർട്ട് തീരുമ്പോൾ അടുത്ത് എന്ത് സംഭവിക്കും എന്നു ഒരു ഔത്കണ്ട കിട്ടുന്നില്ല

    1. Ok ബ്രൊ. സമയം ഒരു പ്രശനം ആണ്‌

  2. സുരേഷ്‌ അണ്ണാ…
    ഞാൻ വായിച്ചു..
    എന്റെ ഉള്ളിൽ ഫീൽ ചെയ്ത ഒരു കാര്യം ഞാൻ പങ്കു വെക്കുക ആണ്.അത് പോസിറ്റീവ് ആയി തന്നെ എസുക്കുമെന്നു കരുതുന്നു…
    ഞാൻ ആദ്യം മുതൽ ഒന്നുകൂടെ വായിച്ചു..അണ്ണന്റെ ശൈലി അവതരണം ഭാഷ മാന്ത്രിക അറിവ് അതിനു വേണ്ടി ഉള്ള നിരീക്ഷണങ്ങൾ ഒക്കെ പെര്ഫെക്റ് ആണ്.
    എന്റെ ഉള്ളിൽ തോന്നിയത് ഞാൻ മുൻപും പറഞ്ഞതാണ്…
    എഴുത്തുകാരന്റെ level of understanding തന്നെ വേണം എന്നില്ല വയയ്ക്കുന്നവന്. എനിക്ക് പലപ്പോഴും തോനിയിരിക്കുന്നത് വായനക്കാരുടെ സ്ഥാനത്തും സുരേഷ് അണ്ണൻ സുരേഷ് അണ്ണനെ തന്നെ ആനു കാണുന്നത് എന്ന് തോന്നുന്നു..

    കാരണം ഈ കോകില രാജകുടുംബം ഓകെ പറയുമ്പോ അതിനർത്ഥം ഒരു grand കഥ ആണ് ഇത്.
    ഞാൻ അധികം മാന്ത്രിക നോവലുകൾ വായിച്ചിട്ടില്ല അത് എല്ലാവര്ക്കും എഴുതാൻ സാധിക്കുകയുമില്ല, പക്ഷെ അണ്ണനു നല്ല കഴിവുണ്ട്..
    ആദ്യം മുതലേ രഹസ്യാത്മകത സൂക്ഷിക്കുകയും പല സീനുകൾ അതിന്റെ ഡീറ്റൈലിങ് ഒക്കെ conveying എന്നതിൽ നിന്നും confusing എന്ന ഒരു അവസ്ഥയിലേക് പോയത് പോലെ തോന്നുന്നു.
    ഒന്നാം ഭാഗം തന്നെ നോക്കുക തറവാടിനെ കുറിച്ച് പറഞ്ഞു അവിടെ ഉള്ള സസ്യങ്ങൾ തുളസിതറ പിന്നെ അപ്പു അമ്മു അമ്മൂമ്മയോടൊപ്പം നാമം ചൊല്ലുന്നു അവർ കുസൃതി കാട്ടുന്നു കുട്ടിയെ തല്ലുന്നു അപ്പോളേക്കും പെൺകുട്ടിയിൽ ഒരു മാറ്റം ഉണ്ടാകുന്നു…അതവിടെ തീർന്നു.സസ്പെൻസ് ഇടുമ്പോൾ ആദ്യം വായനക്കാരനെ ആദ്യം നമ്മൾ ക്രിയേറ് ചെയ്യുന്ന ഒരു സൈറ്റുവേഷനിലേക് ക്ഷണിച്ചു കൊണ്ടുവരണം അവനെ ആ പ്ലോട്ടിനെ കുറിച്ച് നല്ല ഒരു അറിവ് ഉണ്ടാക്കി നന്നായി പരിചയപെടുത്തി ഒരു കൈപിടിച്ച് മുന്നോട്ടു കൊണ്ടുപോയി ആ ഒരു ഓളം കീപ് ചെയ്തു പതുക്കെ പതുക്കെ കോണ്ടു പോയി ഒരു കുഞ്ഞു ചോദ്യചിഹ്നത്തിൽ കൊണ്ടുപോയി നിർത്തണം…അപ്പൊ അവൻ ചിന്തിക്കും അതെന്താ അങ്ങനെ…അപ്പൊ ആകാംഷ വരും….ഉദാഹരണം അനുപലവി യിലെ ആ തട്ടികൊണ്ടു പോകൽ സീൻ (ആ പ്ലോട്ടിലേക് നമ്മളെ കൊണ്ടുപോയി ഒടുവിൽ നൈസ് ആയി ഒരു സസ്പെൻസ് ഇട്ടു)…
    രണ്ടാമത്തെ ഭാഗത്തിൽ ആശാരി പറഞ്ഞതും ഭർത്താവു വന്നതും അത് കഴിഞ്ഞ് എന്തോ പൂജയും എവിടെയോ ഒരു കിളവൻ രക്ഷകൻ വന്നു എന്ന് പറയുന്നതും (അതെ വേറെ സീൻ ആണ്) ശേഷം രാജരക്തം എന്ന് പറഞ്ഞു മുറിവിഡൽപിച്ചു രഘു പോകുന്ന വേറെ സീൻ , അവിടെ കുറച്ചു കൺഫ്യൂഷനുകൾ ഉണ്ടായ പോലെ…

    ആദ്യത്തെ രണ്ടു ഭാഗത്തിൽ സ്പീഡ് കൂടി പോയോ എന്നൊരു സംശയം

    1. കുട്ടി അലറിയത്
    2. ഗോവിന്ദൻ ആശാരി പറഞ്ഞ കാര്യം
    3. സരസ്വതിക്കും മക്കൾക്കും.ഉള്ള രഹസ്യം
    4. മോചനമില്ല കിളവാ ഏന് പറയുന്ന
    ഭാഗത്തെ രഹസ്യം
    5. രഘു എന്ന രാജകുടുംബത്തെ രഹസ്യം..

    പത്തു പേജുള്ള കഥയിൽ ഇത്രയും സസ്പെൻസുകൾ ആയി.
    മൂന്നാം ഭാഗത്തിൽ ചെമ്പാട്ടു ഉടുത്ത പൂജ അവിടെ ഉള്ള തമിഴ് ദളപതി എന്ന വിളി . കുമാരി എന്ന് സരസ്വതിയെ വിളിക്കുമ്പോ അവള് ഒരു രാജകുമാരി ആണോ എന്ന് സമഹായിക്കന്സി ഇരിക്കുന്നു രാജന്ദ്രൻ അംഗ രക്ഷകനും…അതുബ്‌പോട്ടെ…പകത്തെ അതു കഴിഞ്ഞു ഒരു വാര്യരെ എന്ന് വിളിച്ചു ഒരു സീൻ ഉണ്ടായിരുന്നു അതും ഒരു സസ്പെൻസ് പോലെ…
    അത് കഴിഞ്ഞു നാഗകുലത്തെ കുറിച്ച് പറഞ്ഞു അതവിടെ എന്തിനാണ് പറഞ്ഞത് എന്നത് മംസിലായില്ല..പിന്നെ ചന്ദ്രോത് കൃഷ്ണനും സഹധർമിനിയും പൂജ …പിന്നെ രാജേന്ദ്രൻ സരസ്വതി ദുരൂഹമായ പൂജ വാൾ വിശൽ….
    ഇപ്പോൾ ഈ ചാപ്ടറിൽ മനസിലായി കൃഷ്ണൻ രാജേന്ദ്രന്ത്വ ജേഷ്ട ആണ് എന്നും പിന്നെ സരസ്വതിയിൽ ദേവി കയറി എന്നും..

    അണ്ണാ….നിങ്ങക്ക് നല്ല അറിവും കഴിവുമുണ്ട. ഞാൻ പറഞ്ഞു മൻസിലാക്കികാൻ തക്ക അറിവുള്ള ആൾ അല്ല…

    പേജ് കൂടി എഴുതുക
    പ്ലോട്ടുകൾ ഇനിയും വായനക്കാരുടെ മനസിലാകുന്ന ക്രമതിനു അനുസരിച്ചു നിർമിക്കുക.
    ക്യാച്ചിങ് ആക്കുക,
    കതയിലേക് അവരുടെ മനസിനെ ആകർഷിക്കാൻ തക്ക സംഭവങ്ങൾ ചേർക്കുക. കൂടുതൽ സംഭവങ്ങൾ ആഡ് ചെയ്യുക , മന്ത്ര കർമ്മങ്ങൾ അധികമായതു പോലെ തോന്നി…

    എന്റെ എളിയ അഭിപ്രായം ആണ് ഈ നാല് ഭാഗവും ഒറ്റ ഒരു ഭാഗമാക്കി സംഭവങ്ങൾ ചേർത്ത് കുറച്ചൂടെ സീനുകൾ ആഡ് ചെയ്തു ആവശ്യം ഇല്ലാത്തതു മാറ്റി ഒന്ന് മോഡിഫൈ ചെയ്‌താൽ സംഭവം കലക്കും….ഉറപ്പ്..
    അതിനുള്ള ശക്തമായ കാതൽ ഉണ്ട് ഈ കഥക്ക്…

    ഇല്ലെങ്കിൽ മടുപ്പ് വന്നു അണ്ണൻ പിന്നെ എഴുതാൻ മടി കാണിക്കും…

    അത് കൊണ്ട പറയുന്നേ…
    നല്ല കഥ ആണ്.നിങ്ങള്ക് നല്ല കഴിവും ഉണ്ട്.
    കുറച്ചൂടെ readers perspective ഇൽ ഒന്ന് മോഡഫൈ ചെയ്തു ഒരു 25 ഓ മുപ്പതോ പേജ് ആക്കി എഴുതുക…

    നാഗാകുലം നറേഷൻ ആക്കാതെ ഒരു സംഭവത്തിൽ ഈ കുലത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞുനകൊടുക്കുന്ന സീൻ ആക്കി എഴുതിയാൽ നന്നായൊരിക്കും..

    അഭിപ്രയം മാത്രം ആണ്
    ഈ കഥ ഇഷ്ടപെസന്ത് കൊണ്ടും ഇനി വായിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നതു കൊണ്ടും…

    (ചാദ്രോത് മന അതിൽ അവതരിപ്പിക്കുമ്പോ അവിടെ കൃഷ്ണനും കുടുംബവും വരുന്നതും അങ്ങനെ ആദ്യം കുടുംബത്തെ നനായി അവതരിപ്പിച്ചു അവർ സംസാരിക്കുന്നതും ഷെഅഹം അന്ന് രാത്രി പെൺകുട്ടിക്ക് അറിയാതെ ഒരു ഭാവമാറ്റം വരുന്നതും ഒക്കെ ആയി അവതരിപ്പിച്ച പൊളിക്കും)

    ഒരു പ്രാന്തന്റെ ജല്പനം ആയി കരുതുക ഇഷ്ടപ്പെട്ടില്ലെങ്കിൽ..

    1. Hi thanks ഫോർ ഫന്റാസ്റ്റിക് കമന്റ്സ് . നമ്മൾ കഥയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വരും ഭാഗങ്ങളിൽ വരുന്നുണ്ട്.

      ചെറിയ ഭാഗം മാറ്റി ഒരു വലിയ ഭാഗം ഇട്ടാൽ പ്രസ്നങ്ങൾ തീരും എന്ന്‌ വിശ്വസിക്കുന്നു.

      ശൈലി മാറ്റാൻ പറ്റുന്നില്ല എന്നത് ഒരു പ്രോബ്ലം ആണ്‌. അതേ പറ്റി ആലോചിക്കുന്നുണ്ട്.

    2. Harshan, ബ്രോ കധ തിരുത്തി എഴുതാൻ മടിയാണ്… അത് ഒരു pരാസനമാണ്

  3. സുരേഷ് മാഷേ… പിന്നെ വരാട്ടോ

    1. ഭിം ഭായ്.. പ്ലസ് ഗിവ് യുവർ കമന്റ്സ്

  4. സുരേഷ് ബ്രോ.. പേജുകൾ കൂടുതൽ ആക്കിയാൽ തീർച്ചയായും കഥ മറ്റൊരു ലെവെലിലേക് ഉയരും കുറച്ചു പേജുകൾ വായിക്കാൻ എളുപ്പം ആണെങ്കിലും ഓരോ ഭാഗം വായിക്കുമ്പോളും മുൻപിലത്തെ ഭാഗത്തേക്ക്‌ ഓടിച്ചു വായിക്കേണ്ടി വരും..
    എഴുത്തു കാരന്റെ ബുദ്ധി മുട്ട് മനസിലാക്കുന്നു.. എങ്കിലും വായനക്കാരന്റെ ഭാഗത്തു നിന്നു പറഞ്ഞതാ കേട്ടോ…

    1. Sure ബ്രോ.. i am 100% with you. I do not have a choice other than increasing the pages.

  5. പേജുകളുടെ എണ്ണം കൂട്ടാതെ ഒരു രക്ഷയുമില്ല സഹോ…നിങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്ന കാര്യം ഞങ്ങൾക്ക് ഫീൽ ആകണമെങ്കിൽ ഒന്നുകിൽ പാർട്ടുകൾ അടുപ്പിച്ചു വായിക്കാൻ തരണം. അല്ലെങ്കിൽ ആവശ്യത്തിനു പേജുകൾ വച്ചു ആ ചിത്രം വരച്ചു കാണിക്കണം. എല്ല ആശംസകളും

    1. Sure ബ്രോ

Leave a Reply

Your email address will not be published. Required fields are marked *