സാമ്രാട്ട് 5 [Suresh] 106

എന്തുകൊണ്ടാണ് നാഥാൻ വീട്ടിൽ നിന്നും ദൂരെ താമസിക്കുന്നു എന്ന് ആർക്കും അറിയില്ല .

പാർവ്വതി അമ്മക്ക് ഏറ്റവും കാര്യം നീലിമയോട് ആണ് എന്തെന്നാൽ അവൾക്കും മക്കൾ ഇല്ല എന്നത് തന്നെയാണ് കാരണം.കാളവണ്ടി അതിവേഗം പോയതിനാൽ അവർ രണ്ട് നാഴിക കൊണ്ട് തറവാട്ടുമനയിൽ എത്തിച്ചേർന്നു.

ആ സമയം തന്നെ വടവാൾ പൂജിച്ചു ദേവിയെപ്പോലെ സരസ്വതിയും കൂടെ ലക്ഷ്മിയും എത്തി .നാഥനും നീലിമക്കും അതിയായ സന്തോഷമായി എന്തെന്നാൽ അങ്ങനെ

വര്ഷങ്ങൾക്ക് ഒടുവിൽ പരദേവദാ പ്രസാദിച്ചിരിക്കുന്നു.

എല്ലാവരും പൂജ മുറിയിൽ വരിക….

പാർവ്വതി ‘അമ്മ ആജ്ഞാപിച്ചു .

അവിടെ എത്തിയപ്പോൾ ദേവിയെ തൊഴുതതിന് ശേഷം ‘അമ്മ ഇങ്ങനെ പറഞ്ഞു .

ഇന്നുമുതൽ നിങ്ങൾ എല്ലാവരും കുമാരിയെ അനുസരിക്കുക. …

അവളാണ് ഇനി തറവാട്ടിലെ അവസാനവാക്ക് . …..

അവൾ റാണി തുല്യ യാണ് ……

അവളുടെ തീരുമാനം എന്നും ഈ കുടുംബത്തെയും ദേശത്തെയും രാജ്യത്തെയും കാക്കും .

ഇന്ന് ഞാൻ അവൾക്കു “കോകില നാട്ടുരാജ്യത്തിന്റെ അടയാളമായ ത്രിശൂലം കൈമാറുന്നു “.

പാർവ്വതി ‘അമ്മ അവരുടെ മടിയിൽ നിന്നും വെട്ടി തിളങ്ങുന്ന വെള്ളിയാൽ പണിത ചെറിയ ത്രിശൂലം പുറത്തെടുത്തു,.അതിൽ കുറച്ചു താക്കോലുകൾ കെട്ടിയിരുന്നു ..
അത് സരസ്വതിയെ അരികിൽ വിളിച്ചു വാളുടെ ഇടുപ്പിൽ സാരിയുടെ അടിയിൽ തറ് കെട്ടിയതിന്റെ മുകളിൽ തിരുകി വെച്ച്

“ഭദ്രം”

എന്നുപറഞ്ഞു.

ഇത് കോകില രാജ്യത്തിന്റെ പുതിയ റാണി

റാണി സരസ്വതി……….

റാണി സരസ്വതി നീണാൾ വാഴട്ടെ…… എന്ന് ഉറക്കെ പറഞ്ഞു .അവിടെ ഉണ്ടായിരുന്ന എല്ലാവരും അതെ ഏറ്റുപറഞ്ഞു ..

നാഥാ……. നിലീമേ……..വന്നാലും…….. പാദ വന്ദനം ചെയ്താലും

മുട്ടുകുത്തി ഇരിക്കുക……

റാണി സരസ്വതി അവരുടെ ശിരസിൽ പാദം വെച്ചാലും.സരസ്വതി മടിച്ചു നിന്നു. ഇത് തന്റെ ജേഷ്ഠൻ ആണ്‌ ഞാൻ എങ്ങനെ…..?

കൃഷ്ണകുമാരൻ സരസ്വതിയുടെ അടുത്തുവന്നു ഇങ്ങനെ പറഞ്ഞു.

ഇത് ഒരു പ്രതിജ്ഞ യാണ് മടിക്കാതെ മുന്നോട്ട് പോകുക ഞങ്ങൾ പ്രജകൾ ആണ്‌…..

പരിവാരങ്ങളാണ്………

The Author

3 Comments

Add a Comment
  1. Sorry missed one part…. i will be resubmitting smarattu5

  2. Kollam

    1. ഒരുപ്രാവശ്യം കൂടെ വായിക്കു.

Leave a Reply

Your email address will not be published. Required fields are marked *