Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്നേഹം [Angel] 160

Kambi Views 43022

സ്നേഹം

Sneham | Author : Angel

 

എനിക്ക് പേടിയാ അച്ഛാ… എനിക്കങ്ങോട്ടു പോവാൻ വയ്യ..
അവരെന്നെ കുത്തും… വേദനയെടുക്കും.. എനിക്ക് വയ്യ..
ഞാൻ പോവില്ല അച്ഛാ… എനിക്ക് പേടിയാ…”
നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുമായി ഒരു പിഞ്ചു ബാലൻ…… സ്വന്തം അച്ഛനെയും കെട്ടിപിടിച്ചുകൊണ്ട് നിന്നു കരയുകയാണ്.
ആ നിഷ്കളങ്കതയ്ക്കു മുന്നിൽ ഹൃദയം കല്ലല്ലാത്തവരെല്ലാം ഒന്ന് അലിഞ്ഞുപോവും… അത്രയ്ക്കും ആഴമുണ്ട് ആ നിലവിളിക്ക്…

മൂകമായ ആശുപത്രി വരാന്തയിലെ ഡ്രസ്സിംഗ് റൂമിനു മുന്നിൽ വണ്ടിയിൽ നിന്ന് വീണു കാൽ മുറിഞ്ഞ കൂട്ടുകാരനായ അരുണിനെയും കാത്തുനിൽക്കുകയായിരുന്നു ഞാൻ..

അപ്പോഴാണ് തൊട്ടടുത്ത ഇരുന്ന കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നത്…
ഒരു അഞ്ചോ ആറോ വയസ്സുകാണും.. നിക്കർ മാത്രം ഇട്ടിരിക്കുന്ന ചെക്കന് അധികം വണ്ണം ഒന്നുമില്ല. ഒരു അസ്ഥികൂടരൂപം..കൈ ഒടിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു…
കെ നെഞ്ചിനോട് ചാരിവെച്ചിട്ടാണ് കിടന്നു കരയുന്നത്.
അമ്മയും അനിയനും അടുത്ത് നിൽപ്പുണ്ട്.. ചേട്ടന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ അനിയനും ചെറുതായി കരയുന്നുണ്ട്…

“എന്ത് പറ്റിയതാണ്… ”
മകന്റെ അനുസരണകേടിന്റെ എല്ല ദേഷ്യവും കണ്ണിലൂടെ പ്രകടിപ്പിച്ചുകൊണ്ടിരുന്ന അമ്മയോട് ഞാൻ കാര്യം തിരക്കി…

വീണതാണ്… “

“മരത്തിൽ നിന്നോ.. “

“അതെ മോനെ.. വീടിന്റെ മുറ്റത്തു ഒരു ചെറിയ മാവു നിൽപ്പുണ്ട്.. നേരം വെളുത്താൽ ചേട്ടനും അനിയനും കൂടി അതിന്റെ മുകളിൽ ആണ്.. എത്ര പറഞ്ഞാലും കേൾക്കില്ല…
വെക്കേഷൻ ആയതു കൊണ്ട് പിന്നെ പറയുകയും വേണ്ട…”
പല്ലുകടിച്ചു പിടിച്ചു കൊണ്ടുള്ള സംസാരത്തിന്റെ
ഇടയിലും അമ്മ അവനിലേക്ക് കണ്ണ് ഉരുട്ടുന്നത് എനിക്ക് കാണാമായിരുന്നു. അമ്മയുടെ കണ്ണുരുട്ടൽ പിന്നെയുംഅവന്റെ കണ്ണുനീരിനെ ഇളക്കിവിട്ടു…

” സാരമില്ലടാ.. മോൻ വിഷമിക്കേണ്ട… വേദനയൊന്നുംകാണില്ല… അതു മോന് തോന്നുന്നതാ… അച്ഛനില്ലേ കൂടെ..”

ഒരു നേർത്ത ആശ്വാസം പോലെ അച്ഛൻ അവനിലേക്ക് അടുത്തു…

The Author

25 Comments

Add a Comment
  1. Achan…..enna thanalmaram …..soorynayithazhuki urakkamunarthumen…..enna paatil mathram feel cheydha hatha bagyan aanu njaaan….vayichapol novupadarna nalukalil marunnayi undayengil ennu mohichu

  2. ❤️❤️❤️

  3. Really a touching story…

  4. ശരിക്കും മനസ്സിൽ തട്ടിയ ഒന്ന്.
    ഈ ചെറുകഥയെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
    മനോഹരം, അതിമനോഹരം…
    ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾക്കായി കാത്തിരിക്കുന്നു…

  5. നന്നായിട്ടുണ്ട്, നല്ല feel

  6. Hart touching ???

  7. കൊള്ളാം…
    നല്ല രചന

  8. കറുമ്പൻ

    ❤️❤️❤️❤️❤️
    അച്ഛനോളം എന്നും അച്ഛൻ മാത്രം..

  9. എന്താ, മാലാഖേ ഇത്……..
    നീ, വീണ്ടും എന്നെ അതിശയിപ്പിക്കുകയാണല്ലോ?

    സൂപ്പർ……… എന്ന് പറയാനേ പറ്റുന്നുള്ളൂ…
    കൂടുതൽ എന്തെങ്കിലും എഴുതാൻ വാക്കുകൾ കിട്ടുന്നില്ല…!
    ഇനിയും ഇങ്ങനത്തെ ഹൃദയ സ്പർശിയായ കഥകൾക്കായി കാത്തിരിക്കുന്നു.

    ആശംസകൾ
    VAMPIRE❤️

    1. നിന്നോട് ഞാൻ മിണ്ടില്ല…?
      ഞാൻ പറഞ്ഞ കാര്യം എന്തായി
      വല്ലതും നടക്കോ?.

  10. ജോക്കർ

    മനോഹരമായിരുന്നു താങ്കളുടെ വരികളിൽ ഞാൻ കണ്ടത് എന്റെ അച്ഛനെ ആയിരിന്നു.. thank u

  11. Good One

  12. മാലാഖയുടെ കാമുകൻ

    Good one, angel.

  13. Tagline onnu maattamayirunnu, anyway a good story.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: