പാമ്പുകൾക്കും മനുഷ്യർക്കും , ശരീരികമായ ഒരുപാടു സമാനതകൾ ഉണ്ട് (മനുഷ്യർ എന്നല്ല എല്ലാ മൃഗങ്ങളുമായി എന്നുവേണം പറയാൻ ).മനുഷ്യരുടെ തലച്ചോറിന്റെ ഒരുഭാഗം(റെപ്‌റ്റെലിയൻ ബ്രെയിൻ ), പാമ്പുകളുടേതു പോലെ ആണ് അതുകൊണ്ടു തന്നെ മനുഷ്യരും പനമ്പുകളും ഒരുപോലെ ചിന്ദിക്കുന്ന സാമയങ്ങൾ ഉണ്ട്.
ഇത് സാധരണയായും കുണ്ഡലിനി ഉണർത്തുമ്പോഴാണ് ഉണ്ടാകാറുള്ളത്.
കുണ്ഡലിനിയെ തലകിഴായ് ചുറ്റിപിണഞ്ഞിരിക്കുന്ന പാമ്പ് ആയാണ് പറയുന്നത്. അതുകൊണ്ട് കുണ്ഡലിനിയെ ഉണർത്തുന്നതിനെ തന്റെ ഉള്ളിലെ പാമ്പിനെ ഉണർത്തുന്ന പപ്രക്രിയ ആണ് കാണേണ്ടത്. കുണ്ഡലിനി ഉണർത്തപ്പെടുമ്പോൾ പാമ്പുകൾക്ക് മനുഷ്യരിലെ മനസ്സിന്റെ വ്യതിയാന വേഗം കണ്ടെത്താൻ കഴിയും സംവദിക്കാനും കഴിയും. അതിനാലാണ് ധ്യാനത്തിൽ ഇരിക്കുന്ന യോഗിയുടെ അടുത്ത് പാമ്പുകൾ വരുന്നത്, ആയതിനാൽ യോഗയിൽ പോലും പാമ്പുകൾക്ക് വളരെ പ്രദാനമായ സ്ഥാനം ആണ് ഉള്ളത്.
ആതി യോഗി ആയ ശിവന്റെ കഴുത്തിലെ പാമ്പു, നാഗങ്ങളും യോഗയും തമ്മിലുള്ള ബന്ധത്തിന് ഉദാഹരണമാണ്. പാമ്പുകൾക്ക് മനുഷ്യനുമായി ബന്ധിപ്പിക്കുന്ന മറ്റൊരുപാട് ഉദാഹരണങ്ങൾ ഉണ്ട്. മനുഷ്യ ബീജം ഒരു പാമ്പാണ് അല്ലെങ്കിൽ, ജീവൻ പെറുന്ന പാമ്പിനെ പുരുഷൻ സ്ത്രിയിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നപ്പെടുന്നത്.
കൊടുക്കപെടുന്ന ഇന്ദ്രിയവും ഒരു പാമ്പ് തന്നെയല്ലേ?.ജീവനായി വന്ന പാമ്പിനെ മറ്റൊരു ശരീരം കൊണ്ടു മൂടുകയാണ് സ്ത്രീയിലെ അണ്ഡം ചെയ്യുന്നത്.അത് പോലെ തന്നെ ഒരുവ്യക്തി മരിക്കുമ്പോൾ ആ വ്യക്തിയിലെ പാമ്പാണ് മരിക്കുന്നത്.
പാമ്പുകളുടെ ജീവിതവും , മഹാദേവനായ ശിവന്റെ ജീവിതവുമായും ബന്ധമുണ്ട്.
ആദി യോഗിയായ ശിവൻ കടുത്ത തപസ്യ യിലൂടെ അറിവിന്റെ കൊടുമുടികൾ കയറി ഈശ്വരനെത്തേടിയാണ് കൈലാസവാസി ആയതു. ഈശ്വരനായ മഹാവിഷ്ണു മനുഷ്യാവതാരം എടുക്കുമ്പോൾ വീണ്ടും കടുത്ത തപസ്യയിലൂടെ ആദി യോഗിയായ മഹാദേവ നിൽ നിന്നും ആണ് വരം വാങ്ങുന്നത്.
ആയതിനാൽ ഓരോ ജീവനും അറിവിന്റെ കൊടുമുടി കയറി കൈലാസത്തിൽ എത്താൻ ഉള്ള അവസരം ഉണ്ട്. പാതാളന്ഗങ്ങൾ അറിവിന്റെ ഉതുന്ഗങ്ങളിലേറുമ്പോളാണ് കൈലാസ നാഗങ്ങൾ ആയി മാറുന്നത്. ആയതിനാൽ കൈലാസനാഗങ്ങൾ മഹാജ്ഞാനികൾ ആണ്.
**************************************
മറ്റൊരിടം…..
വർഷങ്ങൾക്കു മുൻപ്…..
സമയം മധ്യാനം കഴിഞ്ഞു 3 നാഴിക ആയിക്കാണും (2.5 നാഴിക ഒരു മണിക്കൂർ )യുവാവായ വ്യാപാരി കുതിരിപ്പുറത്ത്.കാട്ടിലെ ഇടവഴിയിലൂടെ തന്റെ രണ്ടു അനുയായികളുമായി തിടുക്കത്തിൽ യാത്ര ചെയ്യുന്നു.അവർ പിൻഗാല എന്ന രാജ്യത്തിലേക്ക് ഉള്ള വഴിയാണ്.
അതി ഘോര വനമല്ലെങ്കിലും, കേട്ടുകേഴവി വച്ചു അത്ര നല്ല സ്ഥലം അല്ല എന്നുള്ളതിനാൽ,ഇരുട്ടുംമുൻപ് പിൻഗാല യിലെ ഗ്രാമമായ സിദ്ധ ഗിരിയിൽ ഉള്ള സത്രത്തിൽ എത്തണമെന്നതിനാൽ അവർ വേഗം കൂട്ടുകയാണ്.
Sorry missed one part…. i will be resubmitting smarattu5
Kollam
ഒരുപ്രാവശ്യം കൂടെ വായിക്കു.