സാമ്രാട്ട് 5 [Suresh] 106

യാത്ര മദ്ധ്യേ,യുവാവ് ഒരു സ്ത്രീയുടെ നേർത്ത കരച്ചിൽ കേൾക്കാൻ ഇടയായി.വ്യാപാരി ഉടനെ ശബ്‌ദം കേട്ട ഇടത്തേക്ക് കുതിരയെ തിരിച്ചു.പക്ഷെ അനുയായികൾ അദ്ദേഹത്തെ തടഞ്ഞു.ഈ വനത്തിൽ യക്ഷികൾ പുരുഷൻ മാരെ വശത്താക്കി കൊലപ്പെടുത്തിയ കഥകൾ ഉള്ളതിനാൽ. ഇതും അങ്ങനെ ആകുമെന്ന് പറഞ്ഞു യാത്ര തുടരാൻ നിർബന്ധിച്ചു.

അദ്ദേഹത്തിന്റെ അനുയായികൾക്ക് നിർബന്ധമായ കല്പന ഉള്ളതുകൊണ്ട്.അവർ തന്നെ പോകാൻ അനുവദിക്കില്ലെന്ന് യുവാവിനും അറിയാമായിരുന്നു ആയതിനാൽ അവർ വേഗതന്നെ സിദ്ധ ഗിരിയിലേക്കു യാത്രയായി.

രണ്ടുനാഴിക യാത്ര കൊണ്ട് അവർ സിദ്ധ ഗിരിയിലെ സത്രത്തിൽ എത്തി. ഉടൻ തന്നെ യുവാവ് തന്റെ സുഹൃത്തായ കമലചന്ദ്രനെ കാണാൻ പുറപ്പെട്ടു. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടിട്ടു പ്രതികരിക്കാതിരിക്കാൻ ആ യുവാവിന് കഴിയുമായിരുന്നില്ല,അതിനുകാരണം അവന്റെ കുല മഹിമ തന്നെ ആയിരുന്നു.

തന്റെ കുതിരയെ ലയത്തിൽ തന്നെ കെട്ടി, കറുത്ത ഒരു കുതിരയെ വെള്ളി കാശു കൊടുത്ത് അയാൾ വാങ്ങി. അതിനുശേഷം ഒരു കുറിപ്പ് ലയത്തിലെ കാര്യസ്ഥനെ ഏല്പിച്ചു അയാൾ അവിടെ നിന്ന് യാത്രയായി.

യുവാവിനെ കണ്ട കമലചന്ദ്രൻ വളരെ സന്തത്തോടെ സ്വികരിച്ചു.പക്ഷെ യുവാവ് ഉടനെ തന്നെ തന്റെ കൂടെ പുറപ്പെടാൻ പറഞ്ഞു വീട്ടിൽ കയറാതെ തന്നെ കമലചന്ദ്രനെയും കുട്ടി വനപാതയിലേക്കു തിരിച്ചു.

തന്റെ സുഹൃത്തിന്റെ രക്ഷയെ കുറിച്ച് ആശങ്ക ഉള്ളത് കൊണ്ട്.വനത്തിനു അടുത്തുള്ള വയലിൽ നിർത്തി. താൻ വെളുക്കുന്നതിനുള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ കൊടുക്കാനായി അവന്റെ കൈയ്യിൽ ഒരു കുറിപ്പ് തന്റെ അനുജനും ഒന്ന് തന്റെ അനുയായികൾക്കും ആയി ഏല്പിച്ച ശേഷം. ശഗുനാഥം കേട്ടാൽ ആനിമിഷം പലായനം ചെയ്യണമെന്നും ചട്ടം കെട്ടി. പിന്നീട് അതി വേഗം കുതിരയെ ഓടിച്ചു വനപാതയിലേക്ക് പ്രവേശിച്ചു.

അവന്റെ ലക്‌ഷ്യം,വളരെ പൊക്കത്തിൽ നിന്നിരുന്ന കരിവീട്ടി മരം ആയിരുന്നു. ആ മരത്തിന്റെ നുറു വരെ അകലെയാണ് അവൻ സ്ത്രീ ശബ്ദം കേട്ടത്.
വീട്ടി മരത്തിന്റെ അടുത്തെത്തിയ യുവാവ്, അത് താൻ കണ്ട മരമാണ് എന്നുറപ്പിച്ച ശേഷം കുതിരയുടെ വേഗം കുറച്ചു.തന്റെ കയ്യിൽ കരുതിയ സഞ്ചിയിൽ നിന്നും കറുത്ത ശീല പ്രതെടുത്തു മുഖം മറച്ചു അത് അയാളുടെ നെറ്റവരെ മറച്ചിരുന്നു. ചെവി പുറത്തേക്ക് ഇരിക്കുന്ന മാതിരി ആയിരുന്നു.വായ മറഞ്ഞിരുന്നു എന്നാൽ മുക്കിനടുത്തെ വലിയ തുള യുണ്ടായിരുന്നു.

അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന മുളകൊണ്ടുള്ള കുംഭം(സാദാരണ ദീർഘ യാത്ര ചെയ്യുമ്പോൾ കുടിക്കാൻ വെള്ളം കൊണ്ടുപോകുന്നതാണ് ).അതിൽ നിന്നും വെള്ളം കുടിച്ച ശേഷം കുംഭത്തിന്റ അടിഭാഗം തുറന്നു പിടി മടക്കിയ നേർത്താവാൾ പുറത്തെടുത്തു. പിടി നിവർത്തി യതിനുശേഷം വായുവിൽ ചുഴറ്റി ഉറപ്പുവരുത്തി ഒരു ചുരുട്ടിയ തുകൽ സഞ്ചി നിവർത്തി വാൾ അതിലാക്കി അരയിൽ തൂക്കി.ഒരു വെളിച്ചങ്ങല കൊണ്ടുള്ള ആവരണം കഴുത്തിൽ ചുറ്റി കറുപ്പ് തുണി കൊണ്ട് മറച്ചു.അതിന് ശേഷം ശ്വാസം വലിച്ചുകൊണ്ട് ഒരുപ്രാവശ്യം ചുറ്റും ശ്രദ്ധിച്ചു.(ഇതെല്ലാം കാണുമ്പോൾ തന്നെ ഈ യുവാവിന് ഇത്തരം ദഔത്യങ്ങൾ പ്രാവണ്യം ഉണ്ടെന്ന് മനസിലാക്കാം).

പിന്നീട് ഇടതുവശത്തുള്ള വനമേഖലയിലേക്ക് കയറി.ഇരുട്ട് കൂടുതൽ ആയിരുന്നാലും അവൻ മാര്ജാരന്റെ കണ്ണുകൾ ഉള്ള പോലെ ചുറ്റുപാടും നോക്കി.

The Author

3 Comments

Add a Comment
  1. Sorry missed one part…. i will be resubmitting smarattu5

  2. Kollam

    1. ഒരുപ്രാവശ്യം കൂടെ വായിക്കു.

Leave a Reply

Your email address will not be published. Required fields are marked *