നക്ഷത്രങ്ങളെ നിരീക്ഷിച്ചു സപ്തഋഷി നക്ഷത്ര ത്തിന്റെ വസിഷ്ടമുനി സിദ്ധ ഗിരിയുടെ ലക്ഷ്യമെന്നും അഗസ്ത്യമുനി കാട്ടുപാതക്കു സമാന്തരം ആണെന്നും തിരിച്ചറിഞ്ഞു.
ഇപ്പോൾ സ്ത്രയുടെ സബ്‍ദം കേളക്കാനില്ല. അവൻ കാട്ടിലൂടെ സാവധാനം കുതിരയെ നയിച്ചു.രണ്ടു നാഴിക നേരം ചുറ്റിത്തിരിഞ്ഞിട്ടും അവന് പ്രത്യകിച്ഒന്നും കാണാൻ കഴിഞ്ഞില്ല അതിനാൽ വിഷമത്തോടെ തിരിച്ചു പുറപ്പെടാൻ ഒരുങ്ങുമ്പോൾ.അബലയായ സ്ത്രീയെ രക്ഷിക്കാൻ ശബ്ദം കേട്ടപ്പോൾ എത്ര എതിർപ്പുണ്ടായിരുന്നാലും താൻ മുദിരത്താ തിനെ അവൻ സ്വയമേ പഴിച്ചു.
ഇല്ല…
ഔരു പ്രാവശ്യം കൂടെ നോക്കാം എന്ന് തിരുമാനിച്ചു വടക്കോട്ടു കുതിരയെ തിരിച്ചു.ആവഴിക്കാണ് അവർ പിങ്കാലയിലേക്കു വന്നത്.
രാത്രി ആയതിനാൽ കാറ്റിന്റെ ഗതി മാറാൻ തുടങ്ങിയിരുന്നു.ഇപ്പോൾ കാറ്റു കാട്ടിൽനിന്നും സിദ്ധ ഗിരിയിലേക്ക് ആണ് അടിക്കുന്നത്.ഇത് അവനെ സഹായിച്ചു,അവന് അടുത്തുള്ള മരങ്ങളുടെയും മൃഗങ്ങളുടെയും ഗന്ധം കിട്ടും എന്നാൽ വിപരീത ദിശയിൽ അവനെ ആർക്കും അറിയാൻ ബുദ്ധിമുട്ട് ആണ്.
കുറച്ചു മുന്നോട്ട് പോയപ്പോൾ കാറ്റിന്റെ ഗന്ധം മാറി വരുന്നത് അവന് മനസിലായി അതിൽ മനുഷ്യഗന്ധം ഉണ്ടയിരുന്നു.പക്ഷെ അതിലും അവനെ കുഴക്കിയത് അതിരൂക്ഷമായ മറ്റൊരു ഗന്ധമാണ്.
ഗന്ധവും ശരീരവും തമ്മിൽ ബന്ധം ഉണ്ട്.ഇത്ര രൂക്ഷ ഗന്ധമാണെങ്കിൽ.. മൃഗം വളരെ വലുതായിരിക്കണം അല്ലെങ്കിൽ അംഗസംഖ്യ കൂടുതൽ ആയിരിക്കണം.മറ്റൊരു പ്രശനം മനുഷ്യഗന്ധമുള്ള മൃഗങ്ങളും ഉണ്ട് എന്നുള്ളതാണ്,ചിലതരം മാനുകൾ. ചില മനുഷ്യ കുരങ്ങുകൾക്കെല്ലാം മനുഷ്യഗന്ധം ഉണ്ട്.
എന്തായാലും ആ യുവാവ് പിന്നോട്ടില്ല എന്നുള്ളത് ഉറപ്പാണ്.അല്ലെങ്കിൽ ഈ രാത്രിയിൽ ഇങ്ങനെയുള്ള സ്ഥലത്തു തിരിച്ചു വരില്ല എന്നത് തന്നെ.
അദ്ദേഹം കുതിരയെ ഗന്ധത്തിന്റ ദിക്കിലേക്ക് തിരിച്ചു.കടിഞ്ഞാൺ വലിച്ചു വളരെ സാവദാനമായാണ് കുതിരയെ നടത്തിയത്.അതിനുള്ള കാരണം ഏതെങ്കിലും മൃഗം പുല്ലു തിന്നുകയാണെന്ന് തോന്നത്തക്കവിതമാണ് യാത്ര.
കുറച്ചുനേരത്തെ നടത്തം കൊണ്ട് ഗന്ധം രൂക്ഷമായി.കുറച്ചകലെ വെള്ളച്ചാട്ടം ഉണ്ടെന്ന് തോനുന്നു അതിനാൽ ഒന്നും വ്യകതമായി കേൾക്കാൻ വയ്യാ. ഇവിടെനിന്നും ഇടവഴി വരെ ശബ്ദം കേൾക്കണമെങ്കിൽ ഒരു സ്ത്രീ വളരെ ശക്തിയിൽ കരയണം എന്ന് ഉള്ളത് നിശ്ചയം.
അതിനുശേഷം കുതിര ഒരടി പോലും മുന്നോട്ട് വക്കാൻ തയ്യാറായില്ല. അത് യുവാവിന് മറ്റൊരു സന്ദേശം കൂടി നൽകി എന്തെന്നാൽ ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ കുതിരകൾ പിന്മാറാൻ ശ്രമിക്കും എന്ന കാരണമാണ്.
എന്നിരുന്നാലും താഴെ ഇറങ്ങി കുതിരയെ അതിന്റ കടിഞ്ഞാണിലും കുഞ്ചിരോമത്തിലും പിടിച്ചു ,വലിച്ചു കുതിരയുടെ കാലടിയുടെ കൂടെ കാൽ വച്ച് അയാൾ പത്തിരുപത് അടികൂടേ മുന്നോട്ടുനടന്നു.
അതിനുശേഷം കുതിരയുടെ കടിഞ്ഞാൺ കെട്ടാതെ കാട്ടുവള്ളിയിൽ ഉടക്കിവച്ചു (എന്ത് എങ്കിലും അനിഷ്ടം സംഭവിച്ചാൽ ആ ജീവിക്ക് ഓടിരക്ഷപ്പെടാൻ സാദിക്കും എന്നുള്ളതിനാലാണ് അങ്ങനെ ചെയ്തത്. ഇത്രയും കരുതലുള്ള വ്യക്തി ഒരു സാധാരണക്കാരനോ ?).
Sorry missed one part…. i will be resubmitting smarattu5
Kollam
ഒരുപ്രാവശ്യം കൂടെ വായിക്കു.