സാമ്രാട്ട് 5 [Suresh] 100

കുതിര ചാണകത്തിന്റെ മണം തന്റെ എതിരാളിയുടേതെന്ന് കിരാതന് മനസിലായിരിക്കുന്നു.

തന്റെ വലിയ വാളുമായി ചാടി യുവാവിന് നേരേ പത്തിൽ കൂടുതൽ പ്രാവശ്യം ഒരുനിഴത്തിൽ കുത്തി.യുവാവ് അതെല്ലാം തന്നെ ഒഴിഞ്ഞുമാറി. അതിനുശേഷം അവൻ ചാടിയും മറിഞ്ഞും വാൾ വീശി.

കിരാതൻ തടയും എന്ന് അറിയാവുന്നതുകൊണ്ട് ആക്രമണത്തിന് ശക്തികുറവും കിരാതൻ തടഞ്ഞതിനുശേഷം ഉള്ള പിൻവലിച്ചിലിൽ ശക്തികുട്ടി കിരാതന്റെ കാൽ വിരലുകൾ കൈ വിരലുകൾ പേശികൾ എന്നിവയെ ആക്രമിച്ചു.

എന്ത് സംഭവിക്കുന്നു എന്ന് കിരാതന് മനസിലായില്ല. അവന്റെ കോപം ഇരട്ടിച്ചു.അത് തന്നെയായിരുന്നു യുവാവ് ഇച്ഛിച്ചതും.കോപം കൂടിയാൽ ഈ ഭീകരന്റെ ചിന്താശക്തി കുറയുമെന്നും അപ്പോൾ തനിക്ക് അവസരം കിട്ടുമെന്നും മനസിൽക്കണ്ടു യുവാവ് കിരാതന്റെ പിന്നലെ ചുറ്റി ആക്രമണം അഴിച്ചുവിട്ടു.

തക്കത്തിന് താഴെ കുത്തിയിരുന്ന് യുവാവ് കിരാതന്റെ കാലിലെ തള്ളവിരൽ വെട്ടിമുറിച്ചു അതിവേഗത്തിൽ കാലിനടിയിലൂടെ പിന്നിലെത്തി. മുറിഞ്ഞുവീണ കിരാതന്റെ വിരൽ പാമ്പിനെപ്പോലെ പുളഞ്ഞു.

കിരാതൻ തന്റെ എതിരാളിയെ കുറിച്ച് ഇപ്പോൾ മനസിലാക്കി തുടങ്ങി ബുദ്ധിമാനായ എതിരാളി.

“ബുദ്ധിക്കുതുല്യം ബുദ്ധിമാത്രം”.

കിരാതനിലെ അർദ്ധ മനുഷ്യൻ ഉണർന്നു. അവൻ ഒരുനിമിഷം നിന്നു യുവാവിന്റെ നീക്കം മനസിലാക്കി തന്റെ വാൾ ഇടത്തേക്ക് ഉയർത്തി വട്ടം ചുറ്റി വലത്തേക്ക് വീശി.അത് യുവാവിന്റെ കഴുത്തിൽ കൃത്യമായി പതിച്ചു.

യുവാവ് ആ ശക്തമായ വെട്ടിൽ തെറിച്ചുവീണു,ഭാഗ്യത്തിന് താൻ കഴുത്തിൽ ചുറ്റിയ ലോക കവചത്തിലായതുകൊണ്ടു അവൻ ആ ആക്രമണത്തിൽ നിന്നും രക്ഷപെട്ടെങ്കിലം.കിരാതൻ ചാടി അവന്റെ അടുത്തെത്തി വാൾ അഞ്ഞു അവന്റെ ശരീരത്തിലേക്ക് കുത്തി.

പെട്ടെന്ന് യുവാവ് വെട്ടു വാൾ കൊണ്ട് തടഞ്ഞു കിരാതന്റെ വൃഷ്ണത്തിൽ അഞ്ഞു കുത്തി.ഒരലർച്ചയോടെ കിരാതൻ മുകളീലേക്ക് ചാടിപ്പോയി.ഈ തക്കത്തിന് അടുത്തുള്ള മരത്തിനു യുവാവ് പലവട്ടം വെട്ടി.

കിരാതൻ തന്റെ കിരാതജീവിതത്തിൽ ആദ്ആയി വേദന അറിഞ്ഞു.

കിരാതൻ കോപത്താൽ വിറച്ചു അവൻ യുവാവിനെ ഓടിച്ചിട്ട്‌ വെട്ടാൻ ശ്രമിച്ചു.ഒടുവിൽ കിരാതന്റെ തൊഴിയിൽ യുവാവ് തെറിച്ചു വീണു.ഈ തക്കത്തിന് വാൾ ഓങ്ങി കിരാതൻ അവനുമേലേക്ക് ചാടി.ഒരു നിമിഷം ത്തിൽ തന്റെ അടുത്തുനിന്ന് അപ്പോഴും പണ്ടവും കുടല്ത്തിന്നുന്ന പന്നിയുടെ തേറ്റ യിൽപിടുച്ചു താഴെ ഇടിച്ചു പന്നി അവനെയും വലിച്ചു കൊണ്ടോടി.

അവന്റെ മേലാസകലം മൃഗത്തിന്റ ചോര. അത് നന്നായി കിരാതന് യുവാവിനെ തിരിച്ചറിയാൻ പറ്റാതായി.

ഈ തക്കത്തിന് പലപ്രാവശ്യം യുവാവ് നേരത്തെ വെട്ടിയ മരം വീണ്ടും വീണ്ടും വെട്ടി.

അതിനുശേഷം ഒരു കൽ തുണി നന് മുന്നിൽ വന്ന് കിരാതനെ വെല്ലു വിളിച്ചു .
ഇത് കിരാതനെ തെല്ലൊന്നു ചൊടിപ്പിച്ചു അവൻ അസ്ത്രവേഗത്തിൽ പലപ്രാവശ്യം യുവാവിനെ വെട്ടി. അതിവിധക്തമായി യുവാവ് ഒഴിഞ്ഞു മാറി.

The Author

3 Comments

Add a Comment
  1. Sorry missed one part…. i will be resubmitting smarattu5

  2. Kollam

    1. ഒരുപ്രാവശ്യം കൂടെ വായിക്കു.

Leave a Reply

Your email address will not be published. Required fields are marked *