സാമ്രാട്ട് 5 [Suresh] 106

എന്തൊക്കെ ശ്രമിച്ചിട്ടും ഉദയൻ എന്നും ഊണിന് ശോഭനയെത്തേടി എത്തി . അത്രക്ക് അവൻ അവളിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ അവസാനം, പലരുടെയും അഭിപ്രായം മാനിച്ചു അപ്പൻ പണിക്കർ ഉദയനെ കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു .

ആ സമയത്തു ഹിമസുന്ദഗിരി എന്ന അതിസുന്ദരി ആയ നർത്തകിയെ പറ്റി അപ്പൻ പണിക്കർ കേൾക്കുകയും.സർവ പരിവാരങ്ങളുമായി ഹിമസുന്ദരിയെ കാണുകയും ചെയ്തു. കണ്ട മാത്രയിൽ തന്നെ അപ്പൻ പണിക്കർ ഇവളാണ് തന്റെ മരുമകൾ എന്നു തീരുമാനിച്ചു.എന്നിരുന്നാലും ആഢ്യനായ അദ്ദേഹം അവളോട്‌ സംസാരിക്കണം എന്ന് ഹിമ സുന്ദരിയുടെ അച്ഛൻ വിഷ്ണു വർദ്ധനോട് പറഞ്ഞു.

മകൾക്ക് എല്ലാ സ്വാതത്ര്യവും കൊടുത്തു വളർത്തിയ വിഷ്ണുവർധൻ. അതിന് സമ്മതിച്ചു എന്നല്ല സന്തോഷിച്ചു എന്നുവേണം പറയാൻ. എന്തെന്നാൽ നൃത്തത്തിൽ മാത്രമല്ല സകല വേദങ്ങളിലും പാണ്ഡിത്യം നേടിയ മകൾ അപ്പൻ പണിക്കരെ പോലെ പാണ്ടിത്യമുള്ള ആളുമായി സംവാദിക്കുന്നതിൽ അദ്ദേഹം സന്തോഷിച്ചു.

അധി സുന്ദരി ആയിരുന്ന ഹിമ അല്പം പോലും അഹങ്കാരി അല്ലായിരുന്നു.അവൾ അപ്പൻ പണിക്കരെ വന്ദിച്ച ശേഷം അല്പം ഉയരം കുറഞ്ഞ പീഠത്തിൽ ആണ് ഇരുന്നത്.
അപ്പൻ പണിക്കരെ പറ്റി തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ ശേഷം കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് അവൾ അറിയിച്ചു.

ഒരു പെൺകൊടിയുടെ അത്തരത്തിലുള്ള സംസാരവും പെരുമാറ്റവും അപ്പൻ പണിക്കരെ ഒരുപാട് സ്വാധീനിച്ചു.അപ്പോൾ തന്നെ അദ്ദേഹം അവളെ പ്രശംസിക്കുകയും ചെയ്തു.

വളരെ ലളിതമായി സംസാരിക്കുന്ന അവളെ അദ്ദേഹം ഒന്ന് പരീക്ഷിക്കാനായി തീരുമാനിച്ചു (തന്റെ ആഗമന ഉദ്ദേശം വേറേ ആയിരുന്നെങ്കിലും അറിവിനെ ആരാധിച്ചിരുന്ന അപ്പൻ പണിക്കർക്ക്. അവളുടെ അറിവിനെ പരീക്ഷിക്കാതിരിക്കാനായില്ല ).

അവരുടെ സംഭാഷണത്തിനിടയിൽ അപ്പൻ പണിക്കർ തനിക്ക് ജാതി(വേദം ) മാറിയ വെള്ളം വേണമെന്ന് അവളോട്‌ പറഞ്ഞു. ഒരുനിമിഷം ആലോചിച്ചു,ഇപ്പോൾ കൊണ്ടുവരാം എന്ന് പറഞ്ഞു അടുക്കളയിലേക്ക്ക് പോകാനായി എഴുന്നേറ്റു.

അപ്പോൾ തനിക്കു ഊണിനു നുറു കറി വേണമെന്നും. ചവക്കാൻ നുറു കൂട്ടം വേണമെന്നും വിളിച്ചു പറഞ്ഞു. അവൾ ഒരു മന്ത സ്മിതത്തോടെ അവിടെ നിന്നും പോയി.

വിഷ്ണുവർധനും അവളുടെ അമ്മ ഭഗീരഥിയും,അപ്പൻ തമ്പുരാന്റ ആവശ്യം കേട്ടു കുഴങ്ങി. ഇത് കണ്ട് അവൾ വീട്ടു വേലക്കാരിയെ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു. അച്ചനോടും അമ്മയോടും വേവലാതി പെടേണ്ട എന്നറിയിച്ചു. അവൾ അടുക്കളയിൽ നിന്നു ഇറങ്ങുമ്പോൾ.തുണി കൈൽ പൊതിഞ്ഞു ഒരുമോന്തയിൽ എന്തോ കൊണ്ട് പണിക്കരുടെ അടുത്ത് വെച്ചു അവൾ മൊഴിഞ്ഞു.

The Author

3 Comments

Add a Comment
  1. Sorry missed one part…. i will be resubmitting smarattu5

  2. Kollam

    1. ഒരുപ്രാവശ്യം കൂടെ വായിക്കു.

Leave a Reply

Your email address will not be published. Required fields are marked *