“വേദം അല്പം കൂടുതൽ മാറിയിരിക്കുന്നു.. അതിനാൽ മരരുത്തു കഴിച്ചതിനു ശേഷം സേവിക്കാം” എന്ന് പറഞ്ഞു.
അപ്പൻ പണിക്കർ ഉറക്കെ ചിരിച്ചു…. കൂടെ അവളും. (ജാതി അഥവാ വേദം മാറുക എന്നാൽ സ്വഭാവം മാറുക എന്നാണ് അർത്ഥം. അതിനാൽ അവൾ കൊണ്ട് വന്നത് തിളച്ച വെള്ളം ആയിരുന്നു, ചൂടുവെള്ളം കൊണ്ടുവരാഞ്ഞത് അവൾക്ക് അയാളെ പരീക്ഷിക്കാൻ ആയിരുന്നു, മരുത്തെ ന്നാൽ വായു. വായു ഭക്ഷിച്ചാൽ എന്നാൽ, കുറച്ചുനേരം കാറ്റടിച്ചു തണുത്താൽ കുടിക്കാം എന്നായിരുന്നു ).
കുറേനേരത്തെ രസകരമായ സംഭാഷണത്തിനുശേഷം അവൾ അദ്ദേഹത്തെ ഉണിനായി ക്ഷണിച്ചു. ഊണിനായിരുന്ന അദ്ദേഹത്തിന് ആദ്യം ഇഞ്ചി കറി വിളമ്പിയശേഷം,അതിഥികൾ ക്ക് ഞങ്ങൾ 111 കാറികളാണ് വി ളമ്പാറുള്ളത്,അതുകൊണ്ട് ഞങ്ങളെ അതിന് അനുവദിച്ചാലും എന്നുപറഞ്ഞു ഹിമ 11കറികൾ കൂടെ വിളമ്പി.ഇഞ്ചി കറിയെ,കറികളുടെ രാജാവ് അല്ലെങ്കിൽ നുറ് കറി എന്നാണ് പറയാറ്.
അപ്പൻ പണിക്കർ പുഞ്ചിരിയോടെ ഭക്ഷണം കഴിച്ചു.ഉമ്മറത്തു വിഷ്ണുവര്ധന്റെ കൂടെ ഇരിക്കുമ്പോൾ അവിടെ വന്ന് വെറ്റിലയെടുത്തു,വെറ്റില യുടെ ഞരമ്പ് കീറി ചുണ്ണാമ്പു (നൂറു)തടകി അടക്കയും പുകലയും മുറിച് ഒരു ചുരുളായി അപ്പൻ പണിക്കർക്ക് കൊടുത്തു.
നുറു കുട്ടമുള്ളതിനാൽ നിറം മാറുമെന്നും അതിനാൽ അല്പം നിര് ഇരിക്കട്ടെ എന്നുപറഞ്ഞു മോന്തയിൽ വെള്ളവും,കോളാമ്പിയും വച്ചു വീട്ടിനുള്ളിലേക്ക് തിരിച്ചു.
തന്റെ മകന്റെ ദുർ നടപ്പ് അറിയുന്നതിനാൽ,പെണ്ണ് ചോദിക്കാൻ പണിക്കർ വൈക്ലഭ്യപെട്ടു. ഒടുവിൽ മകളോട് ഒരുകാര്യം ചോദിക്കണം എന്ന് വിഷ്ണു വർദ്ധനോട് പറഞ്ഞു.ഹിമയോട് വിവാഹത്തെ പറ്റി അഭിപ്രായം ചോദിച്ചപ്പോൾ,ഞാൻ സ്വയംവരത്തിൽ വിശ്വസിക്കുന്നു എന്നവൾ പറഞ്ഞപ്പോൾ.മറ്റൊന്നും പറയാതെ അപ്പൻ പണിക്കർ അവിടെനിന്നും യാത്രയായി.
അടുത്ത ശിവ രാത്രിക്ക് ഹിമസുന്ദരിയുടെ,നിർത്തം ക്ഷേത്രത്തിൽ അപ്പൻ പണിക്കർ സംഘടിപ്പിച്ചു. അദ്ദേഹം കുടുംബം ഒന്നിച്ചു മണ്ഡപത്തിന്റെ മുന്നിൽ തന്നെ ഇരുപ്പുറപ്പിച്ചു.മുൻപേ തിരുമാനിച്ചപോലെ,ഉദയനെ മണ്ഡപത്തിന് നേർ മുന്നിൽ ഇരുത്തി.അപ്പൻ പണിക്കർക്ക് തന്റെ മകന്റെ സൗന്ദര്യത്തിൽ അത്രക്കും വിശ്വാസം ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.
മുൻപ് സ്ത്രീ തല്പരൻ ആയിരുന്നെങ്കിലും ഉദയൻ ഒരു നൃത്ത ആരാധകനും സ്ത്രീകളെ ആത്മാർത്ഥമായി അംഗീകരിക്കുന്ന ആളുമായിരുന്നു. അവന് വേദാന്തത്തിൽ അസാമാന്യപാടവം ഉണ്ടായിരുന്നു.
തിരശീല മാറിയപ്പോൾ ഹിമസുന്ദരി കാണുന്നത് യുവ കോമളനായ ഉദയനെ ആണ്.ആനിമിഷം തന്നെ അവൾ അവനെ മനസിൽ വരിച്ചു. പക്ഷെ അദ്ദേഹത്തിന് തന്നെ ഇഷ്ടം ആകുമോ എന്ന് അവൾക്ക് മനസ്സിൽ ഒരു ആവലാതി ഉണ്ടായിരുന്നു.
Sorry missed one part…. i will be resubmitting smarattu5
Kollam
ഒരുപ്രാവശ്യം കൂടെ വായിക്കു.