സാമ്രാട്ട് 5 [Suresh] 106

നൃത്ത പ്രിയനായ,ഉദയൻ അവളെ ഉറ്റുനോക്കിയിരുന്നു ഇത് കണ്ട് അവൾ മതി മറന്നു നൃത്തം ആടി.രാധ കൃഷ്ണന് മുന്നിൽ എന്നപോലെ അവൾ അവനുമുന്നിൽ ഉരുകി.

ഉജ്വലമായ നൃത്തം കണ്ട് എല്ലാവരും ഹിമയെ വാഴ്‌ത്തി. ഒടുവിൽ ഉദയനും അവളെ അളവഴിഞ്ഞു പ്രകിതിർത്തിച്ചശേഷം.ഞാൻ ഭവതിയുടെ ഒരാരാധകനാണെന്നു പറഞ്ഞു.ഇത് അവളെ തരളിതയാക്കി, അവൾ ഇത്‌ തന്റെ മേലുള്ള ഇഷ്ടമായി കണ്ടതിൽ തെറ്റുപറയാൻ പറ്റില്ല.

ഹിമസുന്ദരി അപ്പൻ പണിക്കരുടെ കാൽ തൊട്ട് തൊഴുതു, എനിക്കിപ്പോൾ കല്യ ണത്തിനു താല്പര്യം ഉണ്ടെന്ന് അപ്പൻ പണിക്കരോട് പറഞ്ഞു. ഇത്രയും നല്ല കുട്ടിയോട് ഒന്നുമറക്കാൻനിൽക്കാതെ തന്റെ മകന് മറ്റൊരു സ്ത്രീയോടുള്ള ബന്ധം അപ്പൻ പണിക്കർ അവളെ അവിടെ വച്ചേ അറിയിച്ചു.

ഒരു നല്ല ഭാര്യയാൽ യമധർമ്മനെ പ്പോലും തിരുത്തനുകും എന്നതിനാൽ ഞാൻ ഉദയനെ വേളി കഴിച്ചുകൊള്ളാം എന്ന് വിഷ്ണുവര്ധനോടും അപ്പൻ പണിക്കാരോടും ഹിമസുന്തരി പറഞ്ഞു.

അപ്പൻ പണിക്കർ, മകളേ…….. നീ ഇന്നുമുതൽ എന്റെ മകളാണ് മരുമകൾ അല്ല എന്ന് പറഞ്ഞു തന്റെ ഭാര്യയുടെ കയ്യിലെ തങ്കവള ഊരി അവളെ അണിയിച്ചു……..

ഹിമസുന്ദരി ഉദയനെ കണ്ട്,തന്റെ ഇങ്കിതം അപ്പോൾ തന്നെ അറിയിച്ചു.
എനിക്ക് നിന്നെയും,നിന്റെ നിർത്തവും ഇഷ്ടമാണ്.പക്ഷെ എനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ട്. അതുകൊണ്ട് എനിക്കുനിന്നെ ഭാര്യ ആയി കാണാൻ ബുദ്ധിമുട്ട് ആയിരിക്കും എന്ന് ഉദയൻ പറഞ്ഞു.

അങ്ങേക്ക് എൻറെ നൃത്തവും എന്നെയും ഇഷ്ടമാണെങ്കിൽ എന്നെ വേൾക്കുക.ഞാൻ അങ്ങയുടെ ഇങ്കിതത്തിനെതിരായി ഒന്നും ചെയ്യില്ല എന്നു മാത്രമല്ല അങ്ങേക്ക് ഇഷ്ടമുള്ളകാലത്തോളം ആ സ്ത്രീയെ കണ്ടുകൊള്ളുക എന്നും തീർത്തു പറഞ്ഞു.

അവരുടെ കൂടെ ഉണ്ടായിരുന്ന ഉദയന്റെ ഇളയ സഹോദരി,ഉദയനോട് വാക്കുകൊടുക്കാൻ നിർബന്ധിച്ചു,ഉദയന്റെ അമ്മകൂടി നിർബന്ധിച്ചപ്പോൾ മറ്റുഗത്യന്തരം ഇല്ലാതെ ഉദയൻ വിവാഹത്തിന് സമ്മതിച്ചു.

ഇതിനുള്ളിൽ കൊച്ചു നാഗ സുന്ദരി കോട്ടുവായിട്ടു,പാമ്പിൻ വാലുപോലുള്ള കയ്യും കാലും വിടർത്തി നീട്ടിയപ്പോൾ അവൾക്ക് ഉറക്കം വരാൻ തുടങ്ങി എന്ന്‌ മനസിലാക്കി നാഗമ്മ അവൾക്കു താരാട്ടു പാടാൻ തുടങ്ങി.

അന്ന് ചിരിച്ച മുഖത്തോടെ നാഗമ്മ കുഞ്ഞിനെ കിടത്തിയശേഷം തന്റെ അറയിലേക്കു ഉറങ്ങാൻ പോയി.

കുഞ്ഞു നാഗ സുന്ദരി ഉണരുമ്പോൾ നമുക്ക് നാഗകുലത്തെ കുറിച്ച് വീണ്ടും കേൾക്കാം നാഗമ്മയിൽ നിന്ന്.

*******************************************

ചന്ത്രോത്‌ മന – സർപ്പക്കാവ്

സരസ്വതിയുടെ ഉറഞ്ഞു തുള്ളൽ അല്പം ഒന്ന് കുറഞെക്കിലും. അവൾ ഉറഞ്ഞു തുള്ളുക തന്നെയാണ്. പാര്വ്വതി അമ്മക്കോ, താന്ത്രികജ്ഞാനം ഉള്ള കൃഷ്ണനോ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി.

അപ്പോൾ അമ്മു സരസ്വതി യുടെ കാലിലെ ചിലമ്പ് ശക്തയി വലിച്ചഅഴിച്ചു…

സരസ്വതി വെട്ടിയിട്ട മരം പോലെ താഴെ വീണു…

The Author

3 Comments

Add a Comment
  1. Sorry missed one part…. i will be resubmitting smarattu5

  2. Kollam

    1. ഒരുപ്രാവശ്യം കൂടെ വായിക്കു.

Leave a Reply

Your email address will not be published. Required fields are marked *