ഇറച്ചിയുടെ ആ കൊതിപ്പിക്കുന്ന മണം എന്റെ വിശപ്പിനെ ഉണര്‍ത്തി.
“ആഹാ…! എന്തു നല്ല മണം. നിങ്ങളുടെയൊക്കെ കൈപ്പുണ്യം അപാരം തന്നെ.” മൂക്കില്‍ മണം വലിച്ചുകേറ്റി കൊണ്ട് ഞാൻ പറഞ്ഞു.
എന്നെ കണ്ടതും അമ്മായി പുഞ്ചിരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണെങ്കിലും കര്‍ശനക്കാരി അല്ലായിരുന്നു. എന്നോട് സ്നേഹവും ബഹുമാനവും മാത്രമേ കാണിച്ചിട്ടുള്ളു.
“ആന്നോ…?!” അമ്മായി ഒരു ചിരിയോടെ ചോദിച്ചു. “എന്നാ ഒരു ഇറച്ചി കഷ്ണം കൂടുതലായി നിനക്ക് ഞങ്ങൾ വച്ചു തരാട്ടോ.” അമ്മായി തമാശ പറഞ്ഞതും ഞാൻ ചിരിച്ചു.
സാന്ദ്ര ഇൻഡക്ഷൻ സ്റ്റവ് ഓഫാക്കി അതിൽ വച്ചിരുന്ന ചായ പാത്രത്തെ എടുക്കുന്നത് ഞാൻ കണ്ടു.
“ഞായറാഴ്‌ച എട്ടു മണിക്കേ സാറ് കുളിച്ചു വന്നല്ലോ?” വിനില ചിരിച്ചു കൊണ്ട് ചോദിച്ചു.
“എന്തു ചെയ്യാനാ എന്റെ വിനി..!” ഞാൻ നെടുവീര്‍പ്പിട്ടു. “ഞാൻ എണീക്കാത്തതിന് നിന്റെ മോള് എന്റെ മുഖത്ത് നക്കി എണീപ്പിച്ചു…” ഞാൻ പറഞ്ഞതും അവർ നാലുപേരും ചിരിച്ചു.
“പിന്നേ റോമില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ എന്റെ അങ്കിളും ആന്റിയും എന്തു പറയുന്നു..?” ഞാൻ തിരക്കി.
എല്ലാ വര്‍ഷവും വിനിലയുടെ അച്ഛനും അമ്മയും റോമില്‍ പോകാറുണ്ട്. കൂടാതെ എല്ലാ പുണ്യ സ്ഥലങ്ങളെയും സന്ദര്‍ശിച്ച് കറങ്ങിയെടുത്ത് ഒരു മാസം കഴിഞ്ഞാണ് തിരികെ വരാറ്. വിനിലയുടെ വിവാഹത്തിന് മുമ്പ് വരെ അവളും പോകുമായിരുന്നു. പക്ഷേ ഇപ്പോഴൊന്നും അവള്‍ പോകാറില്ല.
അതുകൊണ്ട് അങ്കിളും ആന്റിയും എന്നോട് അവളെ നോക്കിക്കോളാൻ പറഞ്ഞേൽപ്പിച്ചിട്ടാണ് പോകുന്നത്. രണ്ട് ദിവസത്തിന് മുന്‍പ് അങ്കിളും ആന്റിയും ഇങ്ങോട്ട് വന്ന് എന്നോട് സംസാരിച്ചിരുന്നു.
“എടാ, ഇന്നു കാലത്ത് അവർ ഇവിടത്തെ എയർപോർട്ടിൽ പോയതല്ലേയുള്ളു.. പിന്നെന്തു വിശേഷം ഞാൻ പറയാനാ!!” അതും പറഞ്ഞ് ഒരു മണ്ടനെ നോക്കുന്നത് പോലെ വിനി എന്നെ നോക്കി ചിരിച്ചു.
“മോന് ചായ ഒഴിച്ചു കൊടുക്ക് സാന്ദ്ര മോളെ.” അമ്മായിയും ചിരിച്ചു കൊണ്ട് ഇളയ മോളോടായി പറഞ്ഞു.
“ചായ എടുത്തു കഴിഞ്ഞു മമ്മി.. ദാ ഞാൻ കൊടുക്കാം.” എന്റെ മുഖത്തെ വായിച്ചു പഠിക്കാൻ ശ്രമിച്ചു കൊണ്ട് സാന്ദ്ര ചായ കൊണ്ട് തന്നതും ഞാൻ വാങ്ങി.
സൂപ്പർ…… നല്ല ഇടിവെട്ട് തുടക്കം…..
????