സാംസൻ 1 [Cyril] 1110

 

അങ്ങനെ എല്ലാം കൊണ്ടും വെറുത്തു പോയ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം.

 

പപ്പയുടെ രണ്ടാമത്തെ വിവാഹ ശേഷം മുത്തശ്ശി അസുഖം പിടിപെട്ട് മരിച്ചു. അതോടെ മുത്തശ്ശനും തീരെ സുഖമില്ലാതായി. അതുകൊണ്ട്‌ സ്വത്തെല്ലാം മുത്തശ്ശന്‍റെ മൂന്ന്‌ മക്കള്‍ക്കും തുല്യമായി വീതിച്ചു കൊടുത്തിരുന്നു. വര്‍ഷങ്ങളായി സ്വയം നോക്കി നടത്തി കൊണ്ടിരുന്ന വലിയ ജ്വല്ലറി ഷോപ്പും, ഒന്നര ഏക്കർ സ്ഥലവും എന്റെ അച്ചന് കിട്ടി.

 

ഞാൻ പ്ലസ് ടു വരെ വാശിയോടെ പഠിച്ചു. അതുകഴിഞ്ഞ്‌ സേഫ്റ്റി കോഴ്സ് പഠിച്ചിട്ട് ഞാൻ കൊച്ചി റിഫൈനറിയിൽ ജോലിക്കും കേറി. അതിനിടയില്‍ വിദേശത്ത് പോകാനുള്ള ശ്രമവും ഞാൻ തുടങ്ങിയിരുന്നു.

 

അങ്ങനെ രണ്ടര വര്‍ഷം കഴിഞ്ഞ് കുവൈറ്റിൽ വലിയൊരു കമ്പനിയില്‍ കെമിക്കല്‍ സേഫ്റ്റി ഓഫീസറായി നല്ല ശമ്പളത്തിന് (അറുനൂറു കുവൈറ്റ് ദിനാർ) ജോലിയും ലഭിച്ചു.

 

പപ്പ ഉള്‍പ്പടെയുള്ള സകലരുടെ എതിര്‍പ്പിനെയും വകവെക്കാതെയാണ് എന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ കുവൈറ്റിലേക്ക് വിട്ടത്.

 

പ്രതിമാസം ഒന്നര ലക്ഷത്തിലധികം ശമ്പളം.. പിന്നെ സ്വന്തമായി അദ്ധ്വാനിച്ചു മുന്നോട്ട് വരണമെന്ന ചിന്തയും ആയിരുന്നു കുവൈറ്റിൽ കിട്ടിയ ജോലിക്ക് പോകാനുള്ള ഒരു കാരണം. പിന്നെ എന്നോട് കുറ്റബോധം മാത്രം കാണിക്കുന്ന പപ്പയിൽ നിന്നും.., പിന്നെ എന്നോട് ഭയം മാത്രം തോന്നുന്നു എന്റെ ഇളയമ്മയിൽ നിന്നും രക്ഷപ്പെടാനും ഞാൻ ആഗ്രഹിച്ചിരുന്നു.

 

കുവൈറ്റിൽ പോയി മൂന്ന്‌ വര്‍ഷം കഴിഞ്ഞതും ഫ്രെഡി അങ്കിള്‍ എനിക്കൊരു ആലോചന കൊണ്ടുവന്നു.

 

ഫ്രെഡി അങ്കിള്‍ എന്നെ ഫോണിൽ വിളിച്ചു കാര്യം അറിയിച്ചു, കൂടാതെ ഫോട്ടോയും വാട്സാപിൽ അയച്ചു തന്നു. അതാണ് എന്റെ ഭാര്യ ജൂലി. വിനിലക്കും ജൂലിയെ ഇഷ്ട്ടമായെന്ന് എനിക്ക് മെസേജ് ചെയ്തിരുന്നു.

 

സുന്ദരിയായ ജൂലിടെ ഫോട്ടോ കണ്ടതും എനിക്കും അവളെ ഇഷ്ട്ടപ്പെട്ടു. ഉടനെ വിവാഹത്തിനും ഞാന്‍ സമ്മതിച്ചു. ഉടനെ ജൂലിയുടെ ഫോൺ നമ്പറിനെ വിനില എനിക്ക് അയച്ചു തരികയും ചെയ്തതോടെ ജൂലിയെ ഞാൻ വിളിച്ചും സംസാരിച്ചു.

 

ജൂലിക്കും എന്നെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു. അതോടെ ദിവസവും ഞങ്ങൾ ഫോണിൽ സംസാരിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷം ഞങ്ങൾ ചാറ്റ് ചെയ്തും വീഡിയോ കോള്‍ ചെയ്തും സംസാരിച്ചു. അങ്ങനെ ഞങ്ങൾ ശെരിക്കും പ്രണയത്തിലുമായി.

68 Comments

Add a Comment
  1. പൊന്നു ?

    സൂപ്പർ…… നല്ല ഇടിവെട്ട് തുടക്കം…..

    ????

Leave a Reply

Your email address will not be published. Required fields are marked *