“എന്താ സാമേട്ടാ പ്രശ്നം!?” സാന്ദ്രയുടെ ചോദ്യം കേട്ട് ഞാൻ അവളെ നോക്കി.
അവൾട സ്വരത്തില്‍ ഉണ്ടായിരുന്ന ആശങ്ക അവളുടെ മുഖത്തും ഉണ്ടായിരുന്നു.
“ചേച്ചി കിച്ചനിൽ കരഞ്ഞോണ്ട് നിക്കുന്നു, പിന്നെ സാമേട്ടൻ ഇവിടെ വിഷമിച്ചും നിക്കുന്നു. എന്താ ഇവിടെ സംഭവിച്ചത്..?! മമ്മിയും ഞാനും പിന്നെ വിനില ചേച്ചിയും എല്ലാം ജൂലി ചേച്ചിയോട് കാര്യം ചോദിച്ചിട്ട് അവളൊന്നും പറയുന്നുമില്ല.”
“ഒന്നുമില്ല…!” എന്റെ വിഷമത്തെ തൂത്തു കളഞ്ഞിട്ട് ഞാൻ ചിരിച്ചു. “ഈ ഞായറാഴ്ച അവള്‍ക്ക് കരയുന്ന നേര്‍ച്ചയാ. ആ നേര്‍ച്ച പെട്ടന്ന് കഴിഞ്ഞോളും.”
“ഈ സാമേട്ടൻ..!!” സാന്ദ്ര ഉടനെ ചിരിച്ചു. എന്നിട്ട് എന്റെ കൈയിൽ നുള്ളി. “തമാശ കളഞ്ഞിട്ട് കാര്യം പറയെന്നെ..!” അവള്‍ നിര്‍ബന്ധിച്ചു.
ഞാൻ ഒന്നും മിണ്ടാതെ മേശപ്പുറത്ത് നിന്നും ചായ ഗ്ലാസ്സ് എടുത്ത് ചുണ്ടിലേക്ക് കൊണ്ട് പോയതും സാന്ദ്ര എന്റെ കൈ പിടിച്ചു വച്ചിട്ട് ആ ഗ്ലാസ്സിനെ തൊട്ടു നോക്കി. എന്നിട്ട് എന്റെ കൈയിൽ നിന്നും അതിനെ അവള്‍ അടർത്തിയെടുത്തു.
“കൊല്ലുമെന്ന് പറഞ്ഞാലും നാവിനെ പൊള്ളിക്കാത്ത ചായ കുടിക്കാത്ത ആളാ ഇപ്പൊ സ്വബോധം ഇല്ലാതെ ഇങ്ങനെ കാണിക്കുന്നത്..!” അവളുടെ ആശങ്ക പെട്ടന്ന് വര്‍ധിച്ചു. “സത്യം പറ സാമേട്ടാ.. ശെരിക്കും എന്താ സംഭവിച്ചത്…?! ചേച്ചി എന്തിനാ കരയുന്നത്? സാമേട്ടൻ എന്തിനാ വിഷമിച്ചു നിന്നത്..?” എന്റെ കൈയിലെ പിടി വിടാതെ തന്നെ ഉത്തരവും പ്രതീക്ഷിച്ചവള്‍ നിന്നു.
“ഒന്നുമില്ലടി മോളെ..! ഞങ്ങൾക്കൊരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം പറഞ്ഞവൾ കരഞ്ഞു, വേറെ ഒന്നും സംഭവിച്ചില്ല.” അത്രയും പറഞ്ഞിട്ട് എന്റെ കൈ അവളില്‍ നിന്നു ഞാൻ അടർത്തിയെടുത്തു.
“കുഞ്ഞ് വേണമെങ്കിൽ ശ്രമിച്ചാ പോരെ…? ചേച്ചിക്ക് ഹാർട്ടിന്റെ പ്രശ്നം കൂടാതെ വേറെ പ്രശ്നങ്ങൾ ഇല്ലതാനും. അതുപോലെ ചേട്ടനും കുഴപ്പമൊന്നുമില്ലെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്! പിന്നെന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നേ…?!” അവൾ ചോദിച്ചു.
“അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. തല്‍കാലം എന്റെ മോള് ചെന്ന് ഈ ചായ തിളപ്പിക്കാൻ വെക്ക്. അപ്പോഴേക്കും ഞാൻ കുളിച്ചിട്ടു വരാം.”
സൂപ്പർ…… നല്ല ഇടിവെട്ട് തുടക്കം…..
????