അന്നേരം എന്റെ മൊബൈൽ കരയാന്‍ തുടങ്ങി.
ഭാഗ്യം..!! ഞാൻ വേഗം എന്റെ കട്ടിലിന്‍റെ അടുത്തേക്ക് പോയതും സാന്ദ്ര എന്നെ ചീറിയൊന്ന് നോക്കീട്ട് കിച്ചനിലേക്ക് നടന്നു പോയി.
എന്റെ പപ്പയായിരുന്നു വിളിച്ചത്. ഉടനെ ഞാൻ എടുത്തു സംസാരിച്ചു. അല്‍പ്പം കഴിഞ്ഞ് ഫോൺ വച്ച ശേഷം ഞാൻ ബാത്റൂമിൽ കേറി വാതിലും കുറ്റിയിട്ടു.
അന്നേരം എന്റെ മനസ്സിൽ കഴിഞ്ഞുപോയ മറ്റ് കാര്യങ്ങളൊക്കെ കുന്നുകൂടിയതും എന്റെ തലവേദന വര്‍ധിച്ചു. പോരാത്തതിന് എന്റെ അമ്മയുടെ ദുഷ്ട മുഖം കൂടി മനസ്സിൽ തെളിഞ്ഞതും ദേഷ്യം കാരണം വീര്‍പ്പുമുട്ടി.
പണ്ട് എന്റെ അമ്മയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ സ്വന്തം അച്ഛന്‍റെ നിര്‍ബന്ധത്തിനും ഭീഷണിക്കും മുന്നില്‍ പിടിച്ചു നിൽക്കാൻ കഴിയാതെ എന്റെ അമ്മയും അച്ഛനും തമ്മിലുള്ള വിവാഹം നടന്നു.
നല്ല കാശുള്ള തറവാട്ടിലെ മൂന്ന് മക്കളിൽ രണ്ടാമത്തെ മോനായിട്ടാണ് അച്ഛന്‍ ജനിച്ചത്. മൂത്തത് ചേട്ടനും ഇളയത് അനിയത്തിയുമാണ് അച്ചന്റെ കൂടെപിറപ്പുകൾ. മുത്തശ്ശന് പല തരത്തിലുള്ള ബിസിനസ്സുകളും ഉണ്ടായിരുന്നു.
അതുപോലെ അമ്മയുടെ കുടുംബവും സാമ്പത്തികമായി നല്ല നിലയില്‍ തന്നെയായിരുന്നു. അമ്മയ്ക്ക് ഒരു ജ്യേഷ്ഠന്‍ മാത്രമേയുള്ളു.
അങ്ങനെ അച്ഛന്‍റെയും അമ്മയുടെയും വിവാഹം നടന്നു.
അവരുടെ വിവാഹം കഴിഞ്ഞ അടുത്ത മാസത്തിൽ തന്നെ എന്റെ അമ്മയുടെ അച്ഛനുമമ്മയും കാറാക്സിഡന്റിൽ സ്പോട്ട് ഔട്ടായി, എന്റെ അമ്മയുടെ ശാപമേറ്റത് പോലെ.
അവരുടെ അടക്കത്തിന് പോലും അമ്മ പോയില്ല.
എന്റെ പപ്പയും അമ്മയുടെ ഒരുമിച്ചുള്ള ജീവിതം ആകെ നാല് വര്‍ഷത്തേക്ക് മാത്രമാണ് നീണ്ടത്. ആ നാല് വർഷത്തിൽ ഒറ്റ ദിവസം പോലും അമ്മ അച്ഛനോട് വഴക്കു കൂടാതെ ഇരുന്നിട്ടില്ല.
അവരുടെ വിവാഹം കഴിഞ്ഞ് അടുത്ത പതിനൊന്നാം മാസത്തിൽ തന്നെ ഞാനും ജനിച്ചു. എന്നാൽ സ്വന്തം മകനായ എന്നോട് പോലും അമ്മ സ്നേഹം കാണിച്ചിരുന്നില്ല. എന്നോട് വെറുപ്പും ദേഷ്യം.. പിന്നെ ചിലപ്പോഴൊക്കെ കാരണം കൂടാതെ അമ്മ തല്ലുകയും ചെയ്യുമായിരുന്നു.
അവസാനം, എനിക്ക് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മ പഴയ കാമുകനോടൊപ്പം ഒളിച്ചോടി പോയത്. അവർ ഇപ്പൊ അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.
സൂപ്പർ…… നല്ല ഇടിവെട്ട് തുടക്കം…..
????