” ഡാ നീ എന്തെങ്കിലും കുടിക്കാൻ വാങ്ങി കൊണ്ട് വാ ”
” എനിക്ക് ഒന്നും വയ്യ ”
” ഡാ പ്ലീസ് ”
ശ്രുതി അവനോട് വെള്ളം വെടിക്കാൻ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക അത് കൊണ്ടാണ് ഞാൻ എതിർത്തത്. അപ്പോൾ ശ്രുതി പറഞ്ഞു.
” അങ്ങനെ ആരും കഷ്ട്ടപെടണ്ട…. ഞാൻ തന്നെ പൊക്കോളാം ”
ശ്രുതി എന്നെ മറികടന്ന് പുറത്തേക്ക് പോയി . ഞാൻ അവിടെ തന്നെ ഇരുന്നു. കുറച്ച് കയിഞ്ഞ് അവൾ മടങ്ങി വന്നു കയ്യിൽ രണ്ട് ഫ്രൂട്ടിയും പിന്നെ കപ്പ വറുത്തതും ഉണ്ടായിരുന്നു. അവൾ രോഹിത്തിന് ഒരു ഫ്രൂട്ടിയും കപ്പവാറുത്തതും കൊടുത്തപ്പോൾ അവൻ രേഷ്മയുടെ സൈഡിലേക്ക് തിരിഞ്ഞിരുന്നു. ശ്രുതി അവളുടെ സീറ്റിൽ ഇരുന്നു. ഫ്രൂട്ടിയുടെ ക്യാപ് തുറന്നു. അപ്പോൾ ഞാൻ പറഞ്ഞു.
” എങ്ങനെയാ ശളിന്റെ പുറത്തൂടെ കുടിക്കുമോ . ഏതോ വെള്ളം കുടിക്കാൻ ഹോൾ വല്ലതും ഇട്ടിട്ടുണ്ടോ ”
ഞാൻ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ ഫ്രൂട്ടി സീറ്റിന് സൈഡിൽ വെച്ചുകൊണ്ട് ഷാൾ ഊരി മാറ്റി. ഇപ്പ്രാവശ്യം ഞെട്ടിയത് ഞാൻ ആയിരുന്നു. സ്‌ക്രീനിൽ ഏതോ ജുവാലറിയുടെ പരസ്യം ഓടികൊണ്ട് ഇരിക്കുക ആണ്. അതിൽ നിന്നും വരുന്ന വെളിച്ചത്തിൽ ഞാൻ അവളുടെ മുഖം കണ്ടു. മുൻപ് അവൾ കണ്ണാടി വെക്കാമായിരുന്നു എന്ന് തോന്നുന്നു. കണ്ണിന് ചുറ്റും ചെറിയ കറുപ്പ് പോലെ. പക്ഷെ അതൊന്നും അവളുടെ സൗന്ദര്യത്തിന് വിലങ്ങുതടി അല്ലായിരുന്നു. സ്ക്രീനിലെ മോഡലിനെ കൾ ഐശ്വര്യം ഉണ്ടായിരുന്നു അവളുടെ മുഖത്തിന്. ഞാൻ അവളുടെ മുഖത്ത് നിന്ന് കണ്ണ് എടുക്കാൻ ആവാതെ അവളെ തന്നെ നോക്കി ഇരുന്നു. അവൾ ഫ്രൂട്ടി കുടിക്കുന്നത് കണ്ടപ്പോൾ എനിക്കും വല്ലാതെ ദാഹം തോന്നി. അവൾ എന്റെ നേരെ തിരിഞ്ഞപ്പോൾ ഞാൻ എന്റെ നോട്ടം മാറ്റി. അപ്പോയെക്കും സിനിമ തുടങ്ങിയിരുന്നു.
ഞാൻ അവളെ നോക്കാതിരിക്കാൻ പാടുപെട്ടു. അതിന് സിനിമ എന്നെ സഹായിച്ചു. രണ്ടാം പകുതി ഇമോഷണൽ ആയിരുന്നു. ആ പെൺകുട്ടിയുടെ അമ്മയുടെ മരണശേഷം അനിയനെ വളർത്താൻ വേണ്ടി അമ്മചെയ്തിരുന്ന ജോലിക്ക് അവൾ പോകുന്നതും . അവളുടെ സ്വപ്‌നങ്ങൾ എല്ലാം മറന്ന് ജീവിക്കുന്ന അവൾക്ക് ജീവിതത്തിൽ പുതിയ ഒരു വെളിച്ചം വീശുന്നതും ആണ് കഥ. എനിക്ക് എന്തോ ചില കാര്യങ്ങൾ റിലേറ്റ് ചെയ്യാൻ പറ്റി . ഞാൻ എന്തെങ്കിലും കുരുത്തക്കേടുകൾ ചെയ്യുമ്പോൾ അമ്മ . അച്ഛന്റെ മരണശേഷം എന്നെ വളർത്താൻ പെട്ട കഷ്ടപ്പാടുകൾ പറയുമായിരുന്നു. ഞാൻ അതെല്ലാം ഓർത്ത് കരഞ്ഞു പോയിരുന്നു. സിനിമ തീർന്നപ്പോൾ ഞാൻ പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി. എന്റെ കണ്ണുനീർ മറ്റുള്ളവർ കാണാതെ തുടക്കാൻ ആയിരുന്നു അത്. എന്റെ പുറകെ ശ്രുതി ഇറങ്ങി വന്നിരുന്നു. ഞങ്ങൾ എല്ലാവരും തീയേറ്ററിന് പുറത്ത് എത്തിയപ്പോൾ. ശ്രുതി ചോദിച്ചു.
കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part
Kidu
കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി
ഒത്തിരി സ്പീഡ് കൂടിപ്പോയി…
?❤️??
തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്
അണ്ണാ നിങ്ങളുടെ വീട് എവിടാ ?
യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട് )പോയ വഴികൾ ആണ് അത്.
എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?
@പടയാളി ?