സങ്കിർണം [Danmee] 253

” സിനിമ  എങ്ങനെ ഉണ്ടായിരുന്നു ”

” ഹാ കുഴപ്പം  ഇല്ലായിരുന്നു ”

രോഹിത്ത് പറഞ്ഞു.

” അതിനു   നിങ്ങൾ  രണ്ടുപേരും  സിനിമ കണ്ടില്ലല്ലോ ”

ശ്രുതി ആത്  പറഞ്ഞപ്പോൾ  രേഷ്മ അവളെ  തടഞ്ഞുകൊണ്ട് പറഞ്ഞു.

” ഒന്ന്  മിണ്ടാതെ ഇരിയെടി ”

ഞാൻ  ഒന്നും  മിണ്ടാത്തത് കണ്ട  ശ്രുതി  എന്നെ നോക്കികൊണ്ട് പറഞ്ഞു.

” പിന്നെ  ചിലർ  ഉണ്ട്‌  സിനിമ കണ്ട്  ചിരിക്കുകയും കരയുകയും  ഒക്കെ  ചെയ്തിട്ടും… ഇത്രയും  നല്ല   സിനിമ സജസ്റ്റ് ചെയ്തതിന്  നന്ദി പോലും  പറയില്ല ”

അവൾ എന്നെ ഉദ്ദേശിച്ച് ആണ് പറഞ്ഞത് എന്ന് മനസിലായെങ്കിലും   ഞാൻ  പെട്ടെന്ന്  വിഷയം മാറ്റി.

” ഡാ  ഇനി  എന്താ  പരുപാടി ”

” ഇപ്പോൾ പോയാൽ  ഒരു  ട്രെയിൻ ഉണ്ട്‌ . ഞങ്ങൾ  പൊക്കോളാം  നിങ്ങൾ  വണ്ടി എടുക്കാൻ  പൊക്കൊളു ”

രേഷ്മയാണ് അത്‌  പറഞ്ഞത്. അപ്പോൾ  രോഹിത്  പറഞ്ഞു.

” ഡാ നീ പോയി  വണ്ടി എടുത്ത് കൊണ്ട്  വാ  ഞാൻ  ഇവരെ  റെയിൽവേ സ്റ്റേഷനിൽ കൊണ്ട്  ആക്കാം ”

” അയ്യോ  അത്‌  നിനക്ക്  ബുദ്ധിമുട്ട് ആകില്ലേ….. നീ എന്റെ കൂടെ  വാ  നമുക്ക്  വണ്ടി എടുത്ത് കൊണ്ട്…. അത്‌ വഴി   പൊന്മുടിക്ക്  വിടാം ”

ഞാൻ പറഞ്ഞപ്പോൾ  രേഷ്മ   രോഹിതിനോട് പറഞ്ഞു.

” ഡാ  നീ  പൊക്കോ  ഞങ്ങൾ  പൊക്കോളാം  ”

രേഷ്മ അങ്ങനെ പറഞ്ഞപ്പോൾ   ശ്രുതി  എന്നെ  ഒന്ന്  തുറിച്ചു നോക്കി.  എനിക്ക്  എന്തോപോലെ  ആയി. ഞാൻ  അവരോട്  പറഞ്ഞു.

“ശെരി  നിങ്ങൾ  റെയിൽവേ സ്റ്റേഷനിലേക്ക്  പൊക്കോ. ഞാൻ  വണ്ടി എടുത്ത് കൊണ്ട്  അങ്ങോട്ട് വരാം ”

കുറച്ച് നേരം നിന്നിട്ടും  ബസ് ഒന്നും  വരാത്തത് കണ്ട്  ഞാൻ  അതുവഴി വന്ന  ഒരു  ഓട്ടോക്ക് കൈ കാണിച്ചു.

” ഡാ നിങ്ങൾ  ഇതിൽ കേറിക്കോ ”

രേഷ്മമായും  രോഹിത്തും ഓട്ടോയിൽ കേറി. ശ്രുതി കേറാൻ  ഒരുങ്ങിയപ്പോൾ  ഞാൻ  ആരോടൊന്നില്ലാതെ പറഞ്ഞു.

” ഡാ  കേറുന്നു  സ്വർഗ്ഗത്തിലെ കട്ടുറുമ്പ്…. ഓഹ്  അല്ല   സീൻ  പിടിക്കാൻ  കൂടെ  നടക്കുന്നത് ആയിരിക്കും…. സിനിമ കാണാതെ അവരെ  നോക്കി  ഇരുന്നത്  അല്ലെ…. ഇതിനാണോ  നീ ഇവരുടെ  പുറകെ   നടക്കുന്നത് “

The Author

9 Comments

Add a Comment
  1. ചാത്തൻ

    കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part

  2. ×‿×രാവണൻ✭

    Kidu

  3. കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി

  4. ഒത്തിരി സ്പീഡ് കൂടിപ്പോയി…

  5. അരവിന്ദ്

    തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്

  6. പടയാളി ?

    അണ്ണാ നിങ്ങളുടെ വീട് എവിടാ ?

    1. യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട്‌ )പോയ വഴികൾ ആണ്‌ അത്.

    2. എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?

      @പടയാളി ?

Leave a Reply

Your email address will not be published. Required fields are marked *