” സിനിമ എങ്ങനെ ഉണ്ടായിരുന്നു ”
” ഹാ കുഴപ്പം ഇല്ലായിരുന്നു ”
രോഹിത്ത് പറഞ്ഞു.
” അതിനു നിങ്ങൾ രണ്ടുപേരും സിനിമ കണ്ടില്ലല്ലോ ”
ശ്രുതി ആത് പറഞ്ഞപ്പോൾ രേഷ്മ അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.
” ഒന്ന് മിണ്ടാതെ ഇരിയെടി ”
ഞാൻ ഒന്നും മിണ്ടാത്തത് കണ്ട ശ്രുതി എന്നെ നോക്കികൊണ്ട് പറഞ്ഞു.
” പിന്നെ ചിലർ ഉണ്ട് സിനിമ കണ്ട് ചിരിക്കുകയും കരയുകയും ഒക്കെ ചെയ്തിട്ടും… ഇത്രയും നല്ല സിനിമ സജസ്റ്റ് ചെയ്തതിന് നന്ദി പോലും പറയില്ല ”
അവൾ എന്നെ ഉദ്ദേശിച്ച് ആണ് പറഞ്ഞത് എന്ന് മനസിലായെങ്കിലും ഞാൻ പെട്ടെന്ന് വിഷയം മാറ്റി.
” ഡാ ഇനി എന്താ പരുപാടി ”
” ഇപ്പോൾ പോയാൽ ഒരു ട്രെയിൻ ഉണ്ട് . ഞങ്ങൾ പൊക്കോളാം നിങ്ങൾ വണ്ടി എടുക്കാൻ പൊക്കൊളു ”
രേഷ്മയാണ് അത് പറഞ്ഞത്. അപ്പോൾ രോഹിത് പറഞ്ഞു.
” ഡാ നീ പോയി വണ്ടി എടുത്ത് കൊണ്ട് വാ ഞാൻ ഇവരെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ആക്കാം ”
” അയ്യോ അത് നിനക്ക് ബുദ്ധിമുട്ട് ആകില്ലേ….. നീ എന്റെ കൂടെ വാ നമുക്ക് വണ്ടി എടുത്ത് കൊണ്ട്…. അത് വഴി പൊന്മുടിക്ക് വിടാം ”
ഞാൻ പറഞ്ഞപ്പോൾ രേഷ്മ രോഹിതിനോട് പറഞ്ഞു.
” ഡാ നീ പൊക്കോ ഞങ്ങൾ പൊക്കോളാം ”
രേഷ്മ അങ്ങനെ പറഞ്ഞപ്പോൾ ശ്രുതി എന്നെ ഒന്ന് തുറിച്ചു നോക്കി. എനിക്ക് എന്തോപോലെ ആയി. ഞാൻ അവരോട് പറഞ്ഞു.
“ശെരി നിങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പൊക്കോ. ഞാൻ വണ്ടി എടുത്ത് കൊണ്ട് അങ്ങോട്ട് വരാം ”
കുറച്ച് നേരം നിന്നിട്ടും ബസ് ഒന്നും വരാത്തത് കണ്ട് ഞാൻ അതുവഴി വന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു.
” ഡാ നിങ്ങൾ ഇതിൽ കേറിക്കോ ”
രേഷ്മമായും രോഹിത്തും ഓട്ടോയിൽ കേറി. ശ്രുതി കേറാൻ ഒരുങ്ങിയപ്പോൾ ഞാൻ ആരോടൊന്നില്ലാതെ പറഞ്ഞു.
” ഡാ കേറുന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പ്…. ഓഹ് അല്ല സീൻ പിടിക്കാൻ കൂടെ നടക്കുന്നത് ആയിരിക്കും…. സിനിമ കാണാതെ അവരെ നോക്കി ഇരുന്നത് അല്ലെ…. ഇതിനാണോ നീ ഇവരുടെ പുറകെ നടക്കുന്നത് “
കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part
Kidu
കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി
ഒത്തിരി സ്പീഡ് കൂടിപ്പോയി…
?❤️??
തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്
അണ്ണാ നിങ്ങളുടെ വീട് എവിടാ ?
യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട് )പോയ വഴികൾ ആണ് അത്.
എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?
@പടയാളി ?