കിച്ചു : ഓഹ്.. എന്ന വേഗം വാ പോയി ഈ സാരി ഒക്കെ ഒന്ന് മാറ്റണം
അതും പറഞ്ഞു കിച്ചു പതിയെ നടന്നു… എന്തോ ആലോചിച്ചു നിന്ന മഹേഷിനോടായി
കിച്ചു : hlo വരുന്നില്ലേ
മഹേഷ് : അഹ് വരുവാ
മെല്ലെ ചെന്ന് കിച്ചുവിന്റെ കൂടെ നടന്നു… രണ്ടാളും ഒരുമിച്ചു സ്ലോമോഷനിൽ നടക്കുന്ന പോലെ തോന്നി…
നടന്നും കൊണ്ടിരിക്കുമ്പോൾ മഹേഷ്
മഹേഷ് : ഡാ ആണ് റമ്പ് വാക്കിങ് ഒക്കെ പൊളി ആയിരുന്നു കേട്ടോ…
കിച്ചു : ആണോ…
മഹേഷ് : എന്റെ കയ്യിൽ അതിന്റെ വീഡിയോ ഒക്കെ ഇണ്ട് തരം
കിച്ചു വെറുതെ ഒരു പുഞ്ചിരി മാത്രം കൊടുത്തു.. അങ്ങനെ വണ്ടിയുടെ അടുത്ത് എത്തി മഹേഷ് വണ്ടി സ്റ്റാർട്ട് ആക്കി.. തിരിച്ചു
കിച്ചു പതിയെ ഒരു കൈ എടുത്തു മഹേഷിന്റെ തോളിൽ വച്ചു ഒരു സൈഡിൽ ആയി ഇരുന്നു… വണ്ടി പതിയെ പോയി തുടങ്ങി… പോവുമ്പോ ഒക്കെ മഹേഷും ബൈക്കിന്റെ കണ്ണാടിയിലൂടെ കിച്ചുവിനെ നോക്കി… അന്നേ വരെ ഇല്ലാത്ത ഒരു രസം അവനു അന്ന് കിച്ചുവിൽ തോന്നി…
അങ്ങനെ കിച്ചുവിന്റെ വീട്ടിൽ എത്തി…
കിച്ചു ഇറങ്ങി..
മഹേഷ് ആണെങ്കിൽ പോവാൻ ഉള്ള പരിപാടി ഇല്ല..
മഹേഷ് : അപ്പൊ എങ്ങനാ
കിച്ചു സാരി ഒന്ന് നേരെ ആക്കി
കിച്ചു : എന്താടാ
മഹേഷ് : അല്ല ഓണത്തിന് എന്താ പരിപാടി.. കൊറച്ചു ദിവസം ഒന്ന് കാണില്ലല്ലോ
കിച്ചു : അതിനു എന്താ നീ ബോർ അടിക്കുമ്പോ ഇങ്ങോട് ഒക്കെ ഇറങ്ങു
മഹേഷ് : എന്ന നീ പൊക്കോ
കിച്ചു : നീ പോ എന്നിട്ടേ ഞാൻ പോകുള്ളൂ..
മനസ്സില്ല മനസ്സോടെ മഹേഷ് വണ്ടി തിരിച്ചു.. പതിയെ പോയി.. മഹേഷിനെ യാത്ര ആക്കി കിച്ചുവും പതിയെ നടന്നു പോയി

നല്ല കഥ…നല്ല ഫീൽ കിട്ടി…ഇങ്ങനെയൊക്കെ ജീവിതത്തിലും നടന്നിരുന്നെങ്കിൽ നന്നായിരുന്നു…
താങ്ക്സ് ❤️