സാരി തുമ്പ്
Saree Thumbu | Author : Amavasi
അങ്ങനെ പരിപാടി ഒക്കെ കഴിഞ്ഞു എല്ലാരും പോവാൻ നേരം മഹേഷ് കിച്ചുവിന്റെ അടുത്തു വന്നു
കിച്ചു : മ്മ്മ് എന്തേയ് പോണില്ലേ വീട്ടിലേക്കു
മഹേഷ് : പിന്നെ പോണം… അതേയ്
അപ്പോഴേക്കും കൊറച്ചു പെൺകുട്ടികൾ അങ്ങോട്ട് വന്നു…
അവർ : കിച്ചു പോട്ടെടാ ബൈ… മഹേഷ് പോട്ടെ
കിച്ചു : ആടി ഒകെ ബൈ
മഹേഷ് : ബൈ
കിച്ചു : അല്ല നീ എന്താ പറയാൻ വന്നേ
മഹേഷ് : ഞാനോ.. എന്ത്.. എപ്പോ
കിച്ചു : ഒന്നും ഇല്ലേ.. എന്ന ശെരി ബൈ
മഹേഷ് : അതല്ല.. ഇന്ന് കാണാൻ കൊള്ളാം കേട്ടോ
കിച്ചു : അത് നീ രാവിലെ രണ്ടു വട്ടം പറഞ്ഞല്ലോ…
മഹേഷ് : എന്താ ഒന്നുടെ പറഞ്ഞൂടെ.. 🥴
കിച്ചു : വേണ്ട എന്ന് ആര് പറഞ്ഞു.. എത്ര വേണേലും പറഞ്ഞോ
മഹേഷ് : അതുണ്ടല്ലോ..
കിച്ചു : എന്തുണ്ടല്ലോ…
മഹേഷ് : നീ ഇത്രയും പെട്ടന്ന് ചോദിക്കല്ലേ
പതിയെ കിച്ചുവിന്റെ മുഖത്ത് നോക്കാതെ പതിയെ
മഹേഷ് : ഇതിനോട് ഇപ്പൊ എങ്ങനെയാ പറയാ
കിച്ചു : ഹലോ സർ മുഖത്തു നോക്ക്…
മനുഷ്യന് വീട് എത്താൻ ഉള്ളതാ… നിന്നെ പോലെ പോവാൻ വണ്ടി ഒന്നും ഇല്ല
അത് കേട്ടത് മഹേഷിന് ഒരു ഐഡിയ തോന്നി
മഹേഷ് : ആാാ അതാ.. അതാ ഞാനും പറയാൻ വന്നേ.. ഞൻ വേണെഗിൽ എന്റെ ബൈക്കിൽ കൊണ്ടാക്കാം.. ഈ സാരി ഒക്കെ ഉടുത്തു നടന്നു പോവണ്ടേ
കിച്ചു : അങ്ങനെ ആണെങ്കിൽ ഈ സ്കൂളിലെ എല്ലാ പെൺകുട്ടികളെയും കൊണ്ടാക്കേണ്ടി വരില്ലേ
മഹേഷ് : അതെന്താടാ
കിച്ചു : അല്ലാ അവര് എല്ലാരും സാരി അല്ലെ ഉടുത്തെ
മഹേഷ് : അവരെ പോലെ ആണോ നീ.. നീ എന്റെ ചങ്ക് അല്ലേടാ

നല്ല കഥ…നല്ല ഫീൽ കിട്ടി…ഇങ്ങനെയൊക്കെ ജീവിതത്തിലും നടന്നിരുന്നെങ്കിൽ നന്നായിരുന്നു…
താങ്ക്സ് ❤️