“ഹ ഹ ഹ.. അത് കൊള്ളാം…. വിനോദ് ഇപ്പഴും മൂന്നാർ യാത്രയുണ്ടോ?…” സിനി ചോദിച്ചു….
“മഴ കാരണം നിർത്തി വെച്ചിരിക്കുവാ….. റിസ്ക് ആണത്രെ…. ഇനി ഓഗസ്റ്റ് ആദ്യമേ പോകുന്നുള്ളൂന്നാ പറഞ്ഞേ….”
“മംഗലാപുരം പ്രോജക്റ്റോ??…. അതെന്നാ ലോഞ്ച്??….”
“സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ…. “ സീത പറഞ്ഞു….
“ഉം.. അത് കഴിഞ്ഞിട്ട് വേണം അങ്ങോട്ട് ഒരു ട്രിപ്പ് പോകാൻ…. ഞാനിതുവരെ അവിടെ സ്റ്റേ ചെയ്തിട്ടില്ല….” സിനി അതും പറഞ്ഞ് എഴുന്നേറ്റു…
തിരികെ റൂമിലേക്ക് കയറുമ്പോൾ സീതയുടെ നെഞ്ചിൽ ഒരു തണുപ്പ് പോലെ തോന്നിച്ചു.. മംഗലാപുരം പ്രൊജക്റ്റിന്റെ ലോഞ്ച്.. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ.. അന്നാണ് ഇനി ഹരിയുമായി കാണാൻ അവൾ തീരുമാണിച്ചിരിക്കുന്നത്..
അവൾ ഫോണിൽ വാട്സാപ് എടുത്തു നോക്കി… പതിവ് ഗുഡ് മോണിങ്ങിനും, ലവ് യൂ, ഉമ്മയ്ക്കും ഒപ്പം ഇന്നും ചോദിച്ചിട്ടുണ്ട് എപ്പോഴാ ഇനി ഒന്നു കാണുക എന്ന്….
ചെക്കൻ എന്നും കരച്ചിലാണ്… ഒന്നിവിടം വരെ വന്നൂടെ??.. അല്ലെങ്കിൽ ഞാൻ അങ്ങോട്ടൊന്നു വന്നോട്ടേ എന്നൊക്കെ ചോദിച്ച്.. കുറ്റം പറയാൻ പറ്റില്ല…. കന്നിനെ കയം കാണിച്ചിട്ടു കരയ്ക്ക് പിടിച്ചു കെട്ടിയിട്ടാൽ അത് നിൽക്കുമോ ???
ഇന്ന് വൈകിട്ട് സ്ഥിരം ചാറ്റിംഗിന് പകരം വീഡിയോകോൾ ചെയ്തുകളയാം എന്ന തീരുമാനം എടുത്ത ശേഷം സീത തന്റെ ജോലികളിലേക്ക് കടന്നു..
ദിവസവും രാത്രി ഉറങ്ങും മുൻപായിരുന്നു അവൾ ഹരിയുമായി ചാറ്റ് ചെയ്തിരുന്നത്.. അന്നുണ്ടായ കൊച്ചുകൊച്ചു സംഭവങ്ങൾ, വീട്ടിലെയും ഓഫീസിലെയും ഹരിയുടെ കോളേജിലെയും വിശേഷങ്ങൾ, എന്താണ് കഴിച്ചത്, നാളെയെന്താണ് പരിപാടി, എന്നാ ഇനി കാണുക, അങ്ങനെയങ്ങനെ പോകും ചാറ്റുകൾ.. ചില രാത്രികളിൽ അത് പതിനൊന്നു പതിനൊന്നര വരെ നീളും…
വിനോദിന്റെയും സീതയുടെയും വിവാഹം അറേയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നതിനാൽ പ്രണയിച്ചു നടക്കാനോ, ആ സുഖം ആസ്വദിക്കാനോ സീതയ്ക്ക് കഴിഞ്ഞിട്ടില്ല.. പോരാത്തതിന് പൈങ്കിളിപ്രണയം വിനോദിന് ഒട്ടു വഴങ്ങുകയുമില്ല… അതോർക്കുമ്പോ അവന് ചിരിയാണ് വരിക..
വിനോദ് തന്നോടു പ്രണയപരവശനായി പഞ്ചാരവർത്തമാനങ്ങൾ പറയുന്നതോർക്കുമ്പോ സീതയ്ക്കും ചിരിയാണ് വരിക… പക്ഷേ ആ സ്ഥാനത്ത് ഹരിയാവുമ്പോൾ അവൾ അതാസ്വദിക്കുന്നു..
സീതയുടെ ഉള്ളിൽ ഇതൊക്കെ കൊതിക്കുന്ന ഒരു പെണ്ണുണ്ടെന്ന കാര്യം അവളെക്കാൾ നന്നായി വിനോദിന് അറിയാം.. അതുകൊണ്ടാണ് തന്റെ ഭാര്യയുടെ പ്രണയം ആസ്വദിക്കാൻ അവന് കഴിയുന്നത്..
Dear brother why don’t you come with another story