സീതയുടെ പരിണാമം 14 [Anup] 2609

സീത ഫോൺ എടുത്ത് അൺ ലോക്ക് ചെയ്തു.. ഹരിക്കുട്ടൻ എന്ന് സേവ് ചെയ്തിരുന്ന അവന്റെ നമ്പർ കോൾ ചെയ്തപ്പോൾ ഫോണിൽ സേവ് ചെയ്തിട്ടിരുന്ന അവന്റെ സുന്ദരമായ മുഖചിത്രം തെളിഞ്ഞു വന്നു.. കുസൃതിച്ചിരി നിറഞ്ഞ  പൂച്ചക്കണ്ണുകൾ..

ആ കാഴ്ചയിൽ അവളുടെ മറ്റു ചിന്തകൾ എല്ലാം അലിഞ്ഞു പോയി…

മൂന്നാമത്തെ റിങ്ങിൽ ഹരി ഫോൺ എടുത്തു..

“കുട്ടാ……” അവളുടെ സ്വരത്തില്‍ പ്രണയം തുളുമ്പി….

“ചേച്ചിമുത്തേ……” ഹരിയുടെ സ്വരം….

“എവിടെയാ?……….” സീത തിരക്കി..

“റൂമിലാ ചേച്ചീ… ആന്റി നേരത്തേ കിടന്നു…..” ഹരി പറഞ്ഞു.. അവൻ മംഗലാപുരത്ത് വകയിലൊരു ആന്റിക്കൊപ്പമാണ് സ്റ്റേ..

“ഉം.. എന്തുണ്ട് വിശേഷങ്ങൾ?…..” സീത ചോദിച്ചു….

“എത്ര നാളായി ചേച്ചി ഒന്നു കണ്ടിട്ട്?…… നമുക്കൊരു മീറ്റ് പ്ലാൻ ചെയ്ത് കൂടെ??……..” ഹരി തുറന്നു ചോദിച്ചു… കുറച്ചു നാളുകളായി അവൻ അതുതന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്…

“ഞാന്‍ പറഞ്ഞില്ലേ?….. ക്രിസ്മസ് വെക്കേഷന് എന്തായാലും കാണാം….. അതുവരെ സഹിച്ചേ പറ്റൂ…..” ഈഥ പറഞ്ഞു..

“ഞാനെന്തായാലും ഓണത്തിന് അങ്ങോട്ടു വരും………..” അവൻ പറഞ്ഞു……

“അതിന് നിനക്ക് എവിടാ വെക്കേഷൻ??……” സീത ചോദിച്ചു…

“വെക്കേഷൻ എന്തിനാ??… വീട്ടിൽ പോകുന്നൂന്നും പറഞ്ഞു ലീവെടുക്കും.. നേരെ കൊച്ചിൻ……” ഹരി തന്റെ പ്ലാൻ പറഞ്ഞു..

“ബെസ്റ്റ്!!!!… ഫൈനല്‍ ഇയര്‍ ആണെന്ന് ഓര്‍മ്മ വേണം… ഒരു കൊട്ട നിറച്ചു സപ്ലീം വാങ്ങി കൂട്ടിയിട്ടില്ലേ?…. മര്യാദക്ക് ഇരുന്ന് പഠിച്ചു ക്ലിയര്‍ ചെയ്യാന്‍ നോക്ക്….” സീത അവനെ വഴക്ക് പറഞ്ഞു….

“ഇങ്ങനൊരു സാധനം!!…. ഇഷ്ടാണെന്ന് പറയുകേം ചെയ്യും, ഒന്നുമൊട്ടു സമ്മതിക്കുകേം ഇല്ല…. ഹും….” ഹരി പരിഭവിച്ചു…

“പിണങ്ങിയോ?…….” സീത ചോദിച്ചു….

അപ്പുറത്ത് മറുപടി ഉണ്ടായിരുന്നില്ല…

“ഡാ…….” സീത പിന്നേം വിളിച്ചു…. അനക്കമില്ല…

“ഹരിക്കുട്ടാ……” സീത സ്വരം മാറ്റി ലേശം കനത്തില്‍ വിളിച്ചു…..

“ഉം…..” ഹരിയില്‍ നിന്നും ഒരു മൂളല്‍ ഉയര്‍ന്നു……

“എനിക്കും കൊതിയുണ്ട്…. പക്ഷേ നീ തോറ്റാല്‍ എനിക്ക് സങ്കടാവും!… ഈ റിലേഷൻ  കാരണം നിനക്കൊരു മോശം വരാൻ ചേച്ചി സമ്മതിക്കില്ല… മനസ്സിലായോ?…….” സീതയുടെ ശബ്ദം മുറുകി…

“ഉം…..” അപ്പുറത്ത് നിന്നും വീണ്ടും ഒരു മൂളല്‍ മാത്രം….

The Author

174 Comments

Add a Comment
  1. Dear brother why don’t you come with another story

Leave a Reply

Your email address will not be published. Required fields are marked *