“എന്നാ സപ്ലി എക്സാംസ് തീരുന്നേ?………..”
“ഡിസംബര്‍ വരെയുണ്ട്…….” ഹരി പറഞ്ഞു….
“അപ്പൊ ഞാൻ പറഞ്ഞ ടൈമിംഗ് കൃത്യം ആയി…. ക്രിസ്മസ് വരെയുള്ള എല്ലാ എക്സാംസും നന്നായി എഴുതിക്കഴിഞ്ഞാല്‍ നമ്മള്‍ തമ്മില്‍ നേരില്‍ കാണും…. കേട്ടല്ലോ?…..” സീത പറഞ്ഞു…
ഹരി മറുപടിയൊന്നും പറഞ്ഞില്ല….
രണ്ടുമൂന്നു നിമിഷങ്ങള്‍ ശബ്ദമില്ലാതെ കടന്നു പോയി…
“ഡാ…..” കുറച്ചു നേരം ഒച്ച കേള്‍ക്കാതിരുന്നപ്പോള്‍ സീത വിളിച്ചു…
“ഉം….” കനത്തില്‍ ഉള്ള മൂളല്‍…..
“പിണങ്ങിയോ?…….”
“ഇല്ല……” സ്വരത്തില്‍ അപ്പോഴും കനമുണ്ട്…..
“സങ്കടായോ?…….” സീതയുടെ സ്വരം ആര്‍ദ്രമായി…..
“പിന്നില്ലാതെ?…. ഓണത്തിന് ഞാന്‍ എറണാകുളം വരാമെന്നാ ഓര്‍ത്തിരുന്നെ… ഇതിപ്പോ എത്ര മാസം കൂടി വെയിറ്റ് ചെയ്യണം……” അവന്‍റെ സ്വരത്തില്‍ ശരിക്കും സങ്കടം ഉണ്ടായിരുന്നു….
“ഒരു സെക്കൻഡ്.. വീഡിയോകോളിൽ വരാമേ………”
സീത ഫോണ്‍ കട്ടാക്കി വാട്സാപ് എടുത്ത് വീഡിയോ കോള്‍ വിളിച്ചു…… സ്ക്രീനില്‍ ഹരിയുടെ ദൃശ്യം തെളിഞ്ഞു…. മുഖത്ത് ഇപ്പോഴും വിഷാദമാണ്….
“ഹ… ഇങ്ങനെ പിണങ്ങിയാലോ?…..” സീത ചോദിച്ചു….
“ഏയ്.. സാരമില്ല… ഓണം പ്ലാന്‍ പൊളിഞ്ഞെന്നു പെട്ടെന്ന് കേട്ടപ്പോള്‍ ഒരു വിഷമം… ദാറ്റ്സോള്‍…..” അവന്‍ ചിരിക്കാന്‍ ശ്രമിച്ചു…
“അത്രക്ക് മിസ്സ് ചെയ്യുന്നുണ്ടോ?……” സീത ചോദിച്ചു….
“ഒരുപാട്……” ഹരി പതിയെ ചിരിച്ചു…
“ഒടുക്കം ഏട്ടനെ ഡിവോഴ്സു ചെയ്യാന്‍ പറയുമോ??……” സീത ചിരിച്ചുകൊണ്ട് ചോദിച്ചു….
“ഏയ്…. അതില്ല….. ചേട്ടനെ വിട്ടൊരു കളീം ഇല്ല……..” ഹരി ചിരിച്ചു….
“പിണക്കം മാറിയോ?…….” സീത ചോദിച്ചു..
“ഉം…..”
“എന്നാ ചേച്ചി ഒരുകാര്യം ചോദിക്കട്ടെ?……”
“എന്തെ?…..”
“അടുത്ത മാസമല്ലേ ബര്‍ത്ത് ഡേ?… എന്താ നിനക്ക് ഗിഫ്റ്റ് വേണ്ടത്?……..”.
“എന്ത് ചോദിച്ചാലും തരുമോ?……” ഹരി തിരികെ ചോദിച്ചു….
“എന്ന് വെച്ചാ!!!……. പറ്റുന്ന കാര്യമാണെങ്കില്‍ ഉറപ്പായും തരും……” സീത ചിരിച്ചു…
“എങ്കിൽ ഞാന്‍ ഓണത്തിന് അങ്ങോട്ടൊന്നു വന്നോട്ടേ?…. പ്ലീസ്…..” ഹരി യാചിച്ചു…
സീതയ്ക്ക് ആ ചോദ്യം വല്ലാത്ത വിഷമം ഉണ്ടാക്കി….. എങ്കിലും പിന്മാറാൻ അവള് തയാറായിരുന്നില്ല…
“അത് നടക്കില്ല മുത്തേ…. ഞാന് പറഞ്ഞില്ലേ?.. ഇനി ക്രിസ്മസ്………” സീത പറഞ്ഞു..
“ശ്ശോ…..” ഹരി നിരാശനായി…. അവന്റെ മുഖം കണ്ടപ്പോൾ സീതയ്ക്കും സങ്കടമായി..
Dear brother why don’t you come with another story