ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 13 [SmiTHA] 150

“എന്റെ മോൻ …! എന്റെ മോൻ അവിടെ തനിച്ച് ..! എന്നെയും നോക്കി…”

ഫൈസലിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“ഈ മിഷനിൽ ഓരോരുത്തർക്കും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്, ഫൈസൽ. ഇപ്പോൾ അങ്ങോട്ട് പോകുന്നത് ബുദ്ധിയല്ല…”

ഫൈസൽ അവിടെ നിന്നും നോട്ടം മാറ്റി.

“ഇപ്പോളതൊന്നും കേൾക്കാനുള്ള ഒരു ..ഒരു മനസികാവസ്ഥയിലല്ല ഞാൻ …”

അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

“നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് പോയെ പറ്റൂ…എന്റെ കുഞ്ഞ്…”

“എങ്ങോട്ട് പോകാനാണ്?”

സിദ്ധാർത്ഥ് പരുക്കൻ സ്വരത്തിൽ ചോദിച്ചു.

“ഏഹ്? എങ്ങോട്ട് പോകാനാണെന്? എയർപോർട്ടിലേക്കോ? അവിടെ എവിടെയുണ്ടാകും സുൾഫി? ഇത്രയും നാൾ ഏജൻസിയിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾക്ക് പ്രതിയോഗിയുടെ സാമർഥ്യം മനസ്സിലാക്കാൻ പറ്റുന്നില്ല എന്ന് പറയുന്നത് കഷ്ടമാണ്…!”
ഫൈസൽ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി.

“സിദ്ധു പറയുന്നതിൽ കാര്യമുണ്ട്, സാർ,”

അർജ്ജുൻ പറഞ്ഞു.

“സാറിനെ അവരുടെ അടുത്തെത്തിക്കാൻ ഐ എസ് ഐ ഒരുക്കുന്ന കെണിയാണിത്. സാറിനെ അവിടേക്ക് കൊണ്ടുവരാൻ!”

“കുഞ്ഞ് തനിച്ചാണ് എന്നറിയുമ്പോൾ ഫൈസൽ അങ്ങോട്ട് വരുമെന്ന് അവർക്കറിയാം,”

“എന്ന് വെച്ചാൽ മെഹ്‌നൂർ മരിച്ചെന്ന് പറയുന്ന ഈ ന്യൂസ് വ്യാജമാണ് എന്നാണോ?”

മൂവരും പരസ്പ്പരം നോക്കി.

“നിങ്ങൾക്ക് ഒരു പ്രതീക്ഷ തരാൻ എനിക്കിഷ്ടമല്ല..വാർത്ത ശരിയായിരിക്കാം. പക്ഷെ അത് കേട്ട് ഇപ്പോൾ സുൽഫിയെ കാണാൻ പോയാൽ നിങ്ങളെ അവർ ബാക്കി വെച്ചേക്കില്ല…”

സിദ്ധാർത്ഥ് ഒന്ന് നിർത്തി ഫൈസലിനെ നോക്കി.

“മെഹ്‌നൂറിനെ കൊന്നു എന്ന് എന്ന് പറയുന്നവർക്ക് എന്തും ചെയ്യാൻ കഴിയും….”

സിദ്ധാർത്ഥ് ഉറച്ച സ്വരത്തിൽ പറഞ്ഞു.

“സുൾഫി ജീവനോടെ ഇരിക്കുന്നു എന്ന കള്ളം പറയുന്നതടക്കം!”

ഫൈസൽ സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് നോക്കി.

“ഫൈസൽ ഗുർഫാൻ ഖുറേഷി…”

The Author

smitha

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

28 Comments

  1. vayichu tudagite ullu. udane update akum… all the best smitha…

    1. Ok… thanks..

  2. പ്രിയ രാജാ…

    കഥകളിൽ എപ്പോഴും വികാരത്തിന്റെ മഴവില്ല് തീർക്കുന്ന എഴുത്തുകാരനാണ് താങ്കൾ. താങ്കളുടെ മനസ്സിനെ നിശ്ചലമാക്കാനുള്ള “പവർ” എന്റെ എഴുത്തിനുണ്ടെങ്കിൽ എനിക്ക് ധൈര്യമായി അഹങ്കരിക്കാം.

    സ്നേഹപൂർവ്വം,
    സ്മിത.

  3. താങ്ക് യൂ സോ മച്ച് ജോസഫ് ചേട്ടാ

  4. Smithechi parvinine dahippicha ramgam engane ezhuthi? wonderful. Sathyam para smithechi secret agaent ayi work cheyyunna aalaano? ithraykkum details ayi ezhuthanam enkil smithechi sure ayum angane ayirikkum.

    1. താങ്ക്യൂ റിനോഷ്,

      അയ്യോ…
      ഏജൻറ്റോ?
      അതുകൊള്ളാം!
      അത്ര വലിയ പദവിയിൽ ഇരിക്കുന്ന ഒരാളാണ് ഞാൻ എന്ന് റിനോഷ് കരുതിയിരിക്കുന്നത് എനിക്ക് വളരെ സന്തോഷം നൽകുന്നുണ്ട്.

      ഇതിന് പണ്ട് ദാസൻ പറഞ്ഞ വാക്യമേ ഉത്തരമായി എനിക്ക് തരാനുള്ളൂ:

      “ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം!”

      വീണ്ടും നന്ദി….

  5. ഓഹ് വീണ്ടും ടെൻഷൻ ആക്കുവാണല്ലോ ചേച്ചി, ഒറ്റയടിക്ക് എഴുതി തീർക്കാൻ പറയാനും പറ്റുന്നില്ല, അങ്ങനെ തീർന്നാൽ ചേച്ചിടെ കഥ പിന്നെ വായിക്കാൻ പറ്റില്ലല്ലോ, ഫൈസലും ടീമും നിക്കാഹിന് പോകട്ടെ. കാർഗിലിൽ പരാചയപെട്ടത് പോലെ പാകിസ്താന്റെ പ്ലാൻ അവിടെയും പരാചയപ്പെടണം.

    1. വായന തീർന്നപ്പോൾ ടെൻഷൻ കൂടി എന്ന് പറഞ്ഞത് സന്തോഷിപ്പിക്കുന്ന അംഗീകാരമാണ്. റഷീദ് പറഞ്ഞത് പോലെ അടുത്ത ഭാഗം സൈറ്റിൽ എത്തിക്കഴിഞ്ഞു.

      നന്ദി…

  6. അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ… നിങ്ങക്ക് എന്തു സുഖവാ പെണ്ണുംപിള്ളേ ഇതിൽ നിന്ന് കിട്ടുന്നെ… ?????????. മനുഷ്യനെ ടെൻഷനടുപ്പിച്ചു കൊല്ലാനായിട്ട്.???

    ചുമ്മായിരുന്നവന്റെ പിന്നാമ്പുറത്ത് ചുണ്ണാമ്പിട്ടു പൊള്ളിച്ചുവെന്നൊരു നാടൻ പ്രയോഗമുണ്ട് ഹൈറേഞ്ചിൽ. അതാണ് ഈ കഥ വായിക്കുമ്പോ എനിക്ക് ഓർമ വരുന്നത്. വായിക്കാനുംമേലാ വായിക്കാതിരിക്കാനുംമേലായെന്ന അവസ്ഥയിൽ എന്നെക്കൊണ്ടെത്തിച്ചപ്പോൾ സന്തോഷമായല്ലോ അല്ലെ.. ??????. വല്ലാത്ത രചന ആയിപ്പോയി.

    സ്മിതാ മാഡം… നിങ്ങളീ രചന മഷികൊണ്ടല്ല, രക്തംകൊണ്ടാണ് എഴുതുന്നത് എന്നാണെനിക്കു തോന്നുന്നത്. അത്രക്കാണ് തീവ്രത. അതേപോലെ ചങ്കിൽ ചോര പൊടിയുന്ന തരത്തിലാണ് ഓരോ മരണങ്ങളും. പർവീണിന്റെ മരണം വല്ലാതെ തകർത്തുകളഞ്ഞു. ഇത്രക്ക് ട്വിസ്റ്റ് വേണ്ടിയിരുന്നോ.. ??????

    എങ്കിലും വല്ലാതെ അടിക്റ്റ് ആയിരിക്കുന്നു ഈ രചനയോട്. കോട്ടയം പുഷ്പരാജ് പോലെയുള്ള ചുരുക്കം ചില ക്രൈം ത്രില്ലർ എഴുത്തുകാരിൽ മാത്രം കാണുന്ന രചനാ വൈഭവം. നമ്മൾ തീർന്നുവെന്നു ചിന്തിക്കുമ്പോൾ ആരംഭിക്കുന്ന ത്രില്ലിംഗ്. അതാണ് ഞാനിതിൽ കാണുന്നത്. കാരണം വായിച്ചുവന്നപ്പോൾ ആ വിവാഹ ദിനത്തിൽ അവസാനിക്കുമെന്ന് കരുതിയ കഥ ഇപ്പൊ ഏതൊക്കെ വഴിയിലൂടെയാണ് പോകുന്നതെന്ന് കണ്ണുതള്ളി നോക്കിയിരിക്കേണ്ട അവസ്ഥ. ആകെ ത്രില്ലിംഗ്.

    (അതേയ് ടെൻഷനടിച്ചു പണ്ടാരമടങ്ങാതിരിക്കാനുള്ള കൊതികൊണ്ടു ചോയിക്കുവാ… ഒരു പത്തിരുനൂറു പേജുള്ള അടുത്ത പാർട്ട് ഇടാൻ പറ്റ്വോ ??? അല്ലെങ്കി പത്തും പന്ത്രണ്ടും പേജിട്ട് എഴുതിയെഴുതി വരുമ്പോഴേക്കും ഞാൻ മിക്കവാറും അറ്റാക്ക് വന്നു ചാകും. )

    കഴിഞ്ഞ പാർട്ടുകൾക്ക് കമന്റ് ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കുക. അടുത്ത പാർട്ടിന് വെയ്റ്റിങ്

    1. ഇതിൽ നിന്ന് കിട്ടുന്ന സുഖം എന്ന് പറയുന്നത് ….

      ഇതുപോലെയൊക്കെ സംസാരിക്കാം എന്നത്.

      റിയൽ സംസാരത്തിന്റെ ഫീലിൽ..!!

      രണ്ടാമത്തെ പാരഗ്രാഫിൽ പറഞ്ഞ കാര്യങ്ങൾ സന്തോഷം തരുന്നു.
      ഷഹാനയുടെ കഥ ആകാംക്ഷ ഉണർത്തുന്ന ഒന്നാണ് എന്ന് “നവ വധു” വിന്റെ എഴുത്തുകാരൻ പറഞ്ഞിരിക്കുന്നു എന്നത് എനിക്ക് നിഗളിക്കാനള്ള അവസരമാണ് തരുന്നത്.

      പർവീണിന്റെ മരണവും ഉദകക്രിയകളും ചിത്രീകരിച്ചത് അവിസ്മരണീയം എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

      അപ്പോൾ തോന്നിയ ആഹ്ലാദം ഇരട്ടിയായി ജോ കൂടി അങ്ങനെ പറഞ്ഞപ്പോൾ…

      മലയാളത്തിലെ മികച്ച ത്രില്ലർ റൈറ്റേഴ്‌സിനോട് എന്റെ പേര് കൂട്ടിവെക്കുക!!

      എന്താണ് ഞാൻ പറയുക!

      പുതിയ വാക്കുകൾ മലയാളത്തിൽ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്റെ ഇപ്പോഴത്തെ ആ “ഫീൽ” വിവരിക്കുവാൻ!!

      അടുത്ത ഭാഗം സൈറ്റിൽ വന്നു കഴിഞ്ഞു…

      ഒരുപാട് നന്ദി,

      വായനയ്ക്കും കഥയോടുള്ള ഇഷ്ടമറിയിച്ചതിലും…

      സ്നേഹപൂർവ്വം,

      സ്മിത..

  7. അഭിരാമി

    ഓഹ് ഇപ്പോൾ ആണ് ഒന്നു കുറച്ചു ടെന്ഷന് ഇല്ലാതെ വായിക്കാൻ പറ്റിയ ഒരു പാർട് വന്നത്. പക്ഷെ ആകാംഷ ഇപ്പോളും ബാക്കി. ഇതേ സ്പീഡിൽ അടുത്ത ഭാഗവും പോന്നോട്ടെ.

    1. താങ്ക്യൂ അഭിരാമി…

      അഭിരാമി ചോദിച്ചത് സൈറ്റിൽ വന്നു കഴിഞ്ഞു….

  8. എന്റെ ചേച്ചിക്ക്………

    ആദ്യ വായനക്ക് ശേഷം രണ്ടാമതും വായിച്ചു.
    അതിന് ശേഷമാണ് ഈ കമന്റ്‌.കാരണം സിദ്ധാർഥ് പർവീണിന് കൊടുത്ത യാത്രയയപ്പ് തന്നെ.നാലാം പേജിൽ വായന നിന്നുപോയി,
    പിന്നീട് മുന്നോട്ട് പോകാൻ കഴിയാത്തതുപോലെ ഒരു തളച്ചിടൽ.

    ഇണയെ നഷ്ട്ടപ്പെട്ട ഒരു കുരുവിയായി സിദ്ധാർഥ്.അവന്റെ സങ്കടത്തിൽ മറ്റുള്ളവരും പങ്കുചേരുന്നു.ആർക്കും രക്ഷപെടാൻ കഴിയാതെ ഒരു മുറിയിൽ ഒത്തുകൂടിയ നാല് പേർ.ജീവൻ മാത്രം കയ്യിലുണ്ട് എന്നയവസ്ഥ.
    സ്വന്തം നാടുപോലും നഷ്ട്ടപ്പെട്ട് കൂടെ നിൽക്കേണ്ട നാട് തന്നെ കൊല്ലാനുള്ള കത്തിയും കൊടുത്തയക്കുന്നു,പക്ഷെ അതിൽ നിന്നും രക്ഷപെട്ടു എങ്കിൽ കൂടി.
    എന്നിരുന്നാലും മേലുധ്യോഗസ്ഥൻ അത് മനസിലാക്കിയിരിക്കണം ഫോണിലൂടെ ഫൈസലും ഷഹാനയും റോയുടെ രീതിയിൽ രണ്ടുതവണ മെസ്സേജ് കൊടുത്തപ്പോൾ.

    ആറാമത്തെയും ഏഴാമത്തെയും പേജിൽ അച്ഛൻ എന്ന വികാരത്തിലും സ്വന്തം മകനോട് തോന്നുന്ന വത്സല്യത്തിലും വീണ്ടുവിചാരം നഷ്ട്ടപ്പെടുന്ന ഫൈസലിനെ കാണാൻ കഴിയും.
    പക്ഷെ രാഷ്ട്രത്തിന് വേണ്ടി ജീവിക്കുന്ന ഇങ്ങനെ ചിലര് വികാരം പ്രകടിപ്പിക്കാൻ പാടില്ല എന്ന് ആർക്ക് പറയാൻ പറ്റും.ഇതെ അവസ്ഥ ദാവൂദിലും ഞാൻ കണ്ടതാണ്,ചെകുത്താൻ എങ്കിൽ കൂടി കുടുംബം എന്ന വികാരം.പക്ഷെ
    സിദ്ധാർഥ്,അർജുൻ,ഷഹാന ഇവരുടെ വാക്കുകളിൽ യാഥാർഥ്യം മനസിലാക്കി ശാന്തനാവുന്ന ഫൈസലിനെയും ഇവിടെ കാണാൻ സാധിക്കും.

    ഷെഹ്‌സാദ് അക്കാ ദാവൂദ് പാകിസ്ഥാനെയും കാർന്നുതിന്നുന്ന ക്യാൻസർ ആയിരിക്കുന്നു.
    അതുകൊണ്ട് തന്നെയാണ് ജനറലും റോഷൻ ദുറാനിയും മറ്റുള്ളവരും ചേർന്ന് കൈ നനയാതെ മീൻ പിടിക്കാൻ നോക്കുന്നത്.
    ഒപ്പം അവരുടെ പ്രശ്നങ്ങൾ തീരുമാനം.
    അതായത് 1)ദാവൂദിനെ ജീവനോടെ പിടിച്ചു ഇന്ത്യയിലെത്തിച്ചാൽ രാജ്യാന്തര തലത്തിൽ അയാളെ സംരക്ഷിച്ചതിന് സമാധാനം പറയേണ്ടി വരുന്നത്.2)ഇനി ദാവൂദ് രേഖ പുറത്ത് വിട്ടാൽ ഒരു ഭീകര രാഷ്ട്രമായി രാജ്യാന്തര തലത്തിൽ മുദ്ര കുത്തപ്പെടും.
    3)ദാവൂദ് അവരുടെ അധികാരത്തിൽ കൈ കടത്തുന്നത് തന്നെ.ഇന്ത്യയെ തകർക്കാൻ കൂട്ട് പിടിച്ചത് ഇങ്ങനെയൊരു തലവേദനയാകും എന്ന് അവർ ചിന്തിച്ചിരിക്കില്ല.അവന് വേണ്ട ഒത്താശകൾ ചെയ്തു പാദസേവ ചെയ്തത് തിരിച്ചടിയായിരിക്കുന്നു.ഫലത്തിൽ ദാവൂദ് പാക് ഭരിക്കുന്ന അവസ്ഥ.

    ഇതിൽ നിന്നെല്ലാം ഒരു മോചനം.അതിനുള്ള വഴിയിൽ നടക്കാനിരിക്കുന്ന കല്യാണത്തിന്റെ വിവരം ചോർത്തിക്കൊടുക്കുന്നു.ഗുണങ്ങൾ രണ്ട്.1)ദാവൂദ് എന്ന രോഗം വേരോടെ പിഴുതെറിയപ്പെടും.2)ചാരിറ്റി പ്രവർത്തകൻ ഷെഹ്‌സാദിനെ റോ വധിച്ചുവെന്നും അപ്പോൾ നടന്ന വെടിവെപ്പിൽ അവരും കൊല്ലപ്പെട്ടു എന്ന് വരുത്തിതീർത്താൽ രാജ്യാന്തര തലത്തിൽ പാക്ക് ന് മുഖം രക്ഷിക്കാം ഒപ്പം ഇന്ത്യ പലതിനും മറുപടി നൽകേണ്ടി വരും.

    പക്ഷെ കൂർമ്മ ബുദ്ധിയോടെ ഫൈസൽ അതിലെ ഉൽക്കളികൾ കൂടെയുള്ളവർക്കും മനസിലാക്കിക്കൊടുക്കുന്നു.ഇനി ചില സംശയങ്ങൾ…..

    1)അർജുനെ പിടികിട്ടിയ ദാവൂദ് എന്തുകൊണ്ട് ഇക്ക്രാമിനെ ക്ഷമിച്ചുവിട്ടു.ഏത്ര വിശ്വസ്‌തൻ ആയാലും ഒരു പിഴവ് വരുത്തിയാൽ കൊന്നു കളയുന്നതാണ് രീതി.ഇനി ഒന്നുറപ്പ് ഇക്രാം,
    അവന്റെ തല സിദ്ധാർഥ് കൊയ്യും.

    2)അർജുൻ രാത്രി ഓട്ടത്തിനിടയിൽ കണ്ട് മുട്ടുന്ന സ്ത്രീ…..അവൾ ഏജന്റ് ആവണം.
    അവൾ അർജുനെ മനസിലാക്കിയിട്ടും ഉണ്ടാവും,ഒപ്പം അന്ന് രാത്രിയിൽ അവന് കിട്ടിയ കോഡ് അവൾ മനസിലാക്കി എത്തിക്കേണ്ട ഇടത് എത്തിച്ചും കാണണം.
    അങ്ങനെയാവാം ജനറൽ ദാവൂദിനെ തടയാൻ എത്തുന്നതും സെക്യൂരിറ്റി മാറ്റുന്നതും ഒക്കെ.

    3)മെഹ്‌നൂർ ഒരു സമസ്യയാണ്.വർഷങ്ങൾ കൂടെ ജീവിച്ച ഫൈസലിന്റെ മുഖം അവൾ തിരിച്ചറിഞ്ഞിട്ടുണ്ട് എങ്കിൽ……വിദൂരമായ സാധ്യതപോലും കണ്ടില്ലെന്ന് നടിക്കാൻ പാടില്ല.
    കാരണം റോഷൻ ദുറാനി അവളോട് ഡീൽ ചെയ്യുന്ന രീതി….ഒരു രാജ്യ ദ്രോഹി ആണ് എന്നറിഞ്ഞിട്ടും.ഇതുവരെ അവളെ സംശയിച്ചു പോകാൻ ഒന്നും തന്നെയില്ല എങ്കിലും എന്തോ ഒരു തോന്നൽ

    കാത്തിരിക്കുന്നു രാജകുമാരി…….നമ്മുടെ ടീം എന്ത് പ്ലാൻ ചെയ്യും.ഫൈസലിന്റെയും ഷഹാനയുടെയും തലയിൽ വിരിയുന്ന ആ പ്ലാനിങ് എന്തെന്നറിയാൻ.ആദ്യ ഭാഗങ്ങൾ എങ്ങനെ ഇതിൽ മെർജ് ചെയ്തുകിടക്കുന്നു എന്നറിയാൻ.ഫൈസലിനു തന്റെ കുടുംബം തിരിച്ചു കിട്ടുമോ എന്നറിയാൻ….

    സ്നേഹപൂർവ്വം
    സന്തോഷത്തോടെ
    ആൽബി

    1. പ്രിയ ആൽബി,

      ഈകഥ രണ്ടാമതും വായിച്ചു എന്നറിയുന്നതിൽ എനിക്കുണ്ടായ ആഹ്ലാദതിന്റെ അളവ് എത്രയെന്നു ആൽബിക്ക് മനസ്സിലാകില്ല.

      ഗൗരവമായ തലത്തിലേക്ക് കഥ മാറിയപ്പോൾ ഭീകരമായ രീതിയിൽ കഥയോടുള്ള ആളുകളുടെ പിന്തുണ കുറഞ്ഞതിൽ എനിക്ക് ആ ആശങ്കയുണ്ടായിരുന്നു.
      പോൺ എഴുതുമ്പോൾ മാത്രമേ എന്റെ കഥകളെ വായനക്കാർ സ്വീകരിക്കുകയുള്ളൂഎന്നൊരു വിചാരം എനിക്കുണ്ടാവുകയും ചെയ്തിരുന്നു.
      പക്ഷെ നന്ദനും ആൽബിയുമടക്കമുള്ള വലിയ എഴുത്തുകാർ കഥയെ വിശദമായി അപഗ്രഥിച്ച് അഭിപ്രായം നൽകിയപ്പോൾ എനിക്കുള്ള ആശങ്കകളൊക്കെ തീർന്നു കിട്ടി.

      നിങ്ങളെപ്പോലെയുള്ള രത്ന തുല്യരായ എഴുത്തുകാർ എത്ര പ്രാധാന്യത്തോടെ പറയാൻ മാത്രം വാല്യൂ കഥയ്ക്കുണ്ടെങ്കിൽ ഒരിക്കലും തീരെ “മോശം” എന്നൊന്നും ഇതിനെ വിളിക്കാൻ കഴിയില്ല എന്ന ബോധ്യത്തിലേക്ക് ഞാൻ എത്തിച്ചേർന്നു.

      എങ്കിലും “സൂര്യൻ” അടക്കമുള്ള പെന്റിങ് ആയ കഥകൾ ഇനി തുടരുമ്പോൾ പോൺ എലമെൻറ്റ് കൂടി ഉൾപ്പെടുത്താം എന്ന തീരുമാനം ഞാൻ കൈക്കൊണ്ടിട്ടുണ്ട്.

      സൈറ്റ് പ്രൈമറിലി പോണിന് വേണ്ടിയുള്ളതാണല്ലോ.
      ഹർഷനെപ്പോലെ ശുദ്ധമായ എഴുത്തുകൾ നടത്തി വലിയ അംഗീകാരവും റീഡബിലിറ്റിയും നേടുന്ന സൈറ്റുകൂടിയാണ് ഇതെന്ന് വിസ്മരിച്ചല്ല പറയുന്നത്.
      അത് ഹര്ഷന്റെ എഴുത്തിന്റെ കൊതിപ്പിക്കുന്ന മാസ്മരികതയുടെ പ്രത്യേകത കൊണ്ടുകൂടിയാണ്.
      സൈറ്റിൽ സംഭവിക്കുന്ന അപൂർവ്വതകളിൽ ഒന്നായ ഹർഷന്റെ അക്ഷരജീനിയസ്സിനെ യഥാർത്ഥത്തിൽ മറ്റൊന്നും കൊണ്ട് താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നെനിക്കറിയാം.

      ഇനി ആൽബി ചോദിച്ച ചില കാര്യങ്ങൾക്ക് ഉത്തരം നൽകാം എന്ന് വിചാരിക്കുന്നു.

      ചോദ്യം തലച്ചോറുകൊണ്ടാണ്.
      ഉത്തരങ്ങൾ ഹൃദയം കൊണ്ട് നൽകാം.

      ഇക്രമിനോട് ദാവൂദ് ക്ഷമിച്ചു കാര്യം:

      അർജ്ജുൻ റെഡ്ഢി നാടകം കളിച്ചാണ് ഡി കമ്പനിയിൽ കയറിപ്പറ്റിയതെന്ന് അറിഞ്ഞപ്പോൾ എന്ത് കൊണ്ട് ക്ഷമിച്ചു എന്നതിന് ദാവൂദിന്റെ ഓപ്പറേഷന്റെ സകല രഹസ്യങ്ങളുമടങ്ങിയ ഡോസിയർ ഇക്രത്തിന്റെ കൈയിലാണ് എന്ന് ജനറൽ പറയുന്നുണ്ടല്ലോ .
      അത്രയ്ക്കും പ്രാധാന്യം ഇക്രത്തിനുണ്ട്.
      പിന്നെ ഇതിനൊരു റിയൽ ലൈഫ് സിറ്റുവേഷൻ കൂടിയുണ്ട്.
      മുംബൈ ബ്‌ളാസ്റ്റിലെ ഡി കമ്പനിയുടെ ഇൻവോൾവ്മെൻറ്റ് പൊൽസീസിന് കിട്ടിയത് അബു സലേമിൽ നിന്നാണ്.
      ദാവൂദിന്റെ മനസ്സക്ഷി സൂക്ഷിപ്പുകാരനായിരുന്നു അയാൾ.
      അതറിഞ്ഞ് ദാവൂദ് ചെയ്തത് അയാളെ പോർചുഗലിലേക്ക് ഒളിവിനയക്കുകയായിരുന്നു. അല്ലാതെ കൊല്ലുകയായിരുന്നില്ല.
      അവസാനം റോ അയാളെ പിടിക്കുന്നത് ലിസ്ബണിൽ വെച്ചാണല്ലോ.

      രണ്ടാമത്തെ ചോദ്യതിന്റെ ഉത്തരം പതിനഞ്ചാം അധ്യായതിൽ ഉണ്ടാവും.

      മൂന്നാമത്തെ ഉത്തരവും കഥയിൽ. അവസാന അധ്യായമായ പതിനഞ്ചിൽ.

      വിശദമായ പഠനാർഹമായ കുറിപ്പിന് ഒരിക്കൽ കൂടി ഹൃദയംഗമമായ നന്ദി പറഞ്ഞുകൊണ്ട്,

      സ്നേഹത്തോടെ,

      സ്മിത.

      1. ചേച്ചിക്ക്……

        ആദ്യം തന്നെ മറുപടിക്ക് നന്ദി ഒപ്പം കുറച്ച്
        റിയൽ ഇൻഫർമേഷൻ നൽകിയതിനും.

        പറഞ്ഞത് പോലെ പോൺ സൈറ്റ് ആണ് എന്നാലും പോൺ ഇതര കഥകളും സ്വീകരിക്കപ്പെട്ടു.ഉദാഹരണം കോബ്ര തന്നെ.പിന്നെ ഇപ്പോൾ ഹർഷന്റെ കഥ.
        എനിക്ക്‌ തോന്നിയിട്ടുള്ളത് ഇവിടുത്തെ വായനക്കാർക്ക് വായനയോടുള്ള അടുപ്പം അല്ലെങ്കിൽ ഒരു കഥയെ എങ്ങനെ സമീപിക്കണം എന്നുള്ളത് കുറവാണ്.

        പിന്നെ വലിയ എഴുത്തുകാരനോ…. ഞാനോ… ഒന്ന് പോ ചേച്ചി കളിയാക്കാതെ….

        സ്നേഹപൂർവ്വം
        ആൽബി

        1. ഒന്ന് കൂടി ഹൃദയം കൊണ്ട് പറഞ്ഞത് ഹൃദയത്തിൽ സൂക്ഷിച്ചു വക്കുന്നു.

          സ്നേഹത്തോടെ
          ആൽബി

  9. ആകാഷയുടെ മുൾമുനയിൽ കൊണ്ടു നിർത്തി. ഇനി എന്ത് എന്ന് അറിയാനുളള ഒരു കാത്തിരിപ്പ്. ഒരുപാടു ആകാംക്ഷയോടെ തന്നെ അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു സ്മിത ജി.

    1. ഈ കുറിപ്പ് ഞാൻ ഇടുമ്പോഴേക്കും അതിനുള്ള ഉത്തരം സൈറ്റിൽ വന്നു കഴിഞ്ഞു ജോസെഫ്…
      നന്ദി.

  10. തലയുടെ കഥ വരുമ്പോൾ കൂടെ വാല് പോലെ ഒരാൾ വരുന്നത് ആണല്ലോ കമ്പികുട്ടനിലെ പ്രിയ റൈറ്റർ സിമോണ അകാ പരന്തുംകുട്ടി. ആരെങ്കിലും കണ്ടവരുണ്ടോ.?

    1. വരും വരാതിരിക്കില്ല…

  11. നന്ദൻ

    വസീമിനെയും നഫീസയെയും ഷൂട്ട്‌ ചെയ്തിട്ട കഴിഞ്ഞ ഭാഗത്തിന്റെ അവസാനത്തു നിന്നും ഈ ഭാഗത്തിന്റെ ആദ്യം എത്തുമ്പോളേക്കും അവർ സുരക്ഷിതരായി താങ്കളുടെ പഴയ ഒളി സങ്കേതത്തിൽ എത്തി ചേർന്നിരുന്നു
    ആശ്വാസം !!!

    നായകനുമേൽ പ്രതി നായകന്റെ ആധിപത്യമുള്ള ആദ്യഭാഗങ്ങൾ.. ജീവനായി സ്നേഹിച്ച പർവീണിനെ നഷ്ടമായി എന്നറിഞ്ഞിട്ടും കാണിച്ച മനോ ധൈര്യം…ഗൗതം അയാളെ അത്ര മാത്രം വിശ്വസിക്കുന്നതിന്റെ കാരണം തേടി അലയേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം.. ഒടുവിൽ അവൾക്കു വേണ്ടി ചിതയൊരുക്കി വേദ മന്ത്രങ്ങളാൽ അന്ത്യ കർമങ്ങൾ ചെയ്യുമ്പോൾ സിദ്ധാർത്ഥിനൊപ്പം കണ്ണുകൾ നിറയുന്നത് ഞങ്ങൾ വായന കാർക്കും ആണ്‌…

    രാജ്യം പോലും തള്ളി പറഞ്ഞ രാജ്യസേവകർ രക്ഷ പെടാനുള്ള വഴി തേടി വീണ്ടും ഒരുമിക്കുമ്പോൾ ഐ എസ് ഐ യുടെ മെഹ്‌നൂർ കൊല്ലപ്പെട്ടെന്നും സുൾഫിക്കർ ജീവിച്ചിരിക്കുന്നു എന്ന വ്യാജ വാർത്തയിൽ ഒരു നിമിഷത്തേക് സ്നേഹ നിധിയായ ഫൈസൽ ഒരു സാധാരണ മനുഷ്യനായി പോകുന്ന കാഴ്ച… ഇവിടെയും സിദ്ധാർത്ഥിന്റെ യും അർജുനന്റെയും ബുദ്ധിപരമായ ഇടപെടലുകൾ..വികാരത്തെ നിയന്ത്രിക്കാനാവാത്ത ഫൈസലിന്റെ അവസ്ഥ ഒരു നിമിഷത്തേക് ഫൈസലിലെ നായകന് ചേരുന്നതാണോ എന്നു തോന്നി പോയി.. പക്ഷെ അതിനൊക്കെ മേലെയാണല്ലോ മകനും അച്ഛനും എന്ന വികാരത്തിന്റെ യാഥാർഥ്യം…. കഥയിലൂടെ മാനസിക വ്യാപാരങ്ങളെ വരച്ചു കാട്ടാനുള്ള ശ്രമം എത്ര അഭിനന്ദിച്ചാൽ ആണ്‌ മതിയാവുക…

    ദാവൂദിന്റെ മകന്റെ വിവാഹം വീണ്ടും നടക്കും എന്ന വിവരം സ്പൈ ഏജന്റ്സിനെ അറിയിക്കാനും അവർ വന്നു ദാവൂദിനെയും ഇക്ര ത്തെയും കൊല്ലുകയും അവിടെ വെച്ചു ഏജന്റ്സിനെ വധിക്കാനും ഉള്ള പ്ലാൻ ജഹന്ഗീർ തയ്യാറാക്കുന്നുണ്ടെങ്കിലും… വിവരം ഫൈസലും കൂട്ടരും അറിയുന്നിടത്തു ജഹാൻഗീറിന്റെ പദ്ധതികളുടെ ബ്ലൂ പ്രിന്റ് അത് പോലെ ഫൈസൽ മനസ്സിലാക്കുന്നിടത്തു വീണ്ടും അയാളുടെ നേതൃ സ്ഥാനം അർദ്ധശങ്ക യ്ക്ക് ഇട തരാത്ത വണ്ണം അടിവര യിട്ട് ഉറപ്പിക്കുന്നു ആ രംഗങ്ങൾ വായിച്ച ഞാനെന്ന വായനക്കാരന്റെ എഴുന്നു നിന്ന രോമകൂപങ്ങൾ… എന്ത് പേരിട്ടാണ്‌ വിളിക്കുക.. രാജ്യത്തോടുള്ള ഇഷ്ടം മാത്രം അല്ല ഈ കഥയോടുള്ള വികാരം കൂടി ആയിരുന്നു അത്…

    കാര്ഗിലിലെ പരാജയപ്പെട്ട ജഹാൻഗീറിന്റെ തന്ത്രം പോലെ ഈ തന്ത്രവും ആവുമോ എന്നുള്ള സംശയം ബാക്കി ആക്കി ഈ അധ്യായം അവസാനിപ്പിക്കുമ്പോൾ… ഒരു കാത്തിരിപ്പിനു കൂടെ തിരശീല ഉയരുന്നു.

    വികാര വിചാരങ്ങളെ തന്റെ തൂലികയിൽ അതിന്റെ അനന്ത സീമയിൽ എത്തിക്കുന്ന എഴുത്തു കാരിക്….അഭിനന്ദനങൾ കൂടെ കാത്തിരിക്കുന്നു അടുത്ത അധ്യായത്തിനായി

    സ്നേഹത്തോടെ
    ♥️നന്ദൻ ♥️

    1. പ്രിയ നന്ദന്,

      ആത്മാർത്ഥമായി തുടങ്ങിയ ഒരു മിഷൻ പരാജയപ്പെടരുത് എന്ന ആഗ്രഹം ശക്തമായിരുന്നു ഗൗതം ഭാസ്‌ക്കർ ആ മിഷൻ തുടങ്ങുമ്പോൾ.

      ഏതെങ്കിലും രാജ്യതിന്റെ രഹസ്യം ചോർത്തനം എന്ന ഉദ്ദേശം ഒന്നും ഇലായിരുന്നു.
      നമ്മുടെ രാജ്യത്തെ തകർക്കുന്ന ഒരു കൊടും ഭീകരനെ ഇവിടേക്ക് എത്തിച്ച് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുക എന്നത് മാത്രമായിരുന്നു മിഷൻ തുടങ്ങി വെച്ച ഗൗതമിനു അതിന് വേണ്ടി ഫീൽഡിലേക്കിറങ്ങിയ ഫൈസലിനും സിദ്ധാർത്ഥിനുമൊക്കെ.

      അതുകൊണ്ട് തന്നെ ആ മിഷൻ വിജയിച്ചു കാണണം അല്ലെങ്കിൽ അങ്ങനെ എഴുതണം എന്ന് തോന്നി.
      രാജ്യത്തിന് വേണ്ടി ജോലിചെയ്യുന്നവരുടെ, രാജ്യരക്ഷാവിഭാഗത്തിൽ ജോലിചെയ്യുന്നവരുടെ മനസ്സും മാനുഷികതയും കാണിച്ചു തരാൻ പർവീണിന്റെ ഉദക ക്രിയപോലെ മറ്റൊന്നില്ല എന്ന് തോന്നിയിരുന്നു.
      അത് കണ്ണുകൾ നനയിച്ചു എന്ന് കേൾക്കുമ്പോൾ,അതും മികച്ച ഒരെഴുത്തുകാരാണെന്നു എല്ലാവരാലും അംഗീകരിക്കപ്പെട്ട നന്ദൻ അത് പറഞ്ഞപ്പോൾ എനിക്ക് അതിരില്ലാത്ത അഭിമാന നിമിഷം…

      എന്താണ് ജീനിയസ്?

      സമൂഹത്തിൽ നിന്ന് ഏറ്റവും കുറച്ച് സ്വീകരിക്കുകയും സമൂഹത്തിനു ഏറ്റവും കൂടുതൽ നൽകുകയും ചെയ്യുന്നയാൾ എന്ന് ഒരാളെക്കുറിച്ച് പറയുമ്പോൾ അയാളാണ് ജീനിയസ് എന്നാണ് ഞാൻ കരുതുന്നത്.
      ഫൈസലും ഷഹാനയുമൊക്കെ ചെയ്യുന്നത് ജീനിയസിന്റെ ജോലിയാണ്.
      രാജ്യം തള്ളിപ്പറയട്ടെ,പ്രശ്നമില്ല,അവസാന ശ്വാസത്തോളം “ജനനി ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരിയസി” എന്ന് വിളിച്ചുപറയുന്നവരാണ് ഞങ്ങൾ എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടവുമാണ് ഷഹാനയും സംഘവും.

      മകനെക്കുറിച്ചുള്ള വാർത്തയ്ക്ക് മുമ്പിൽ ഫൈസൽ വികാരാധീനനായത അൾട്ടിമേറ്റ്‌ലി അയാളൊരു പച്ചമനുഷ്യനും കൂടിയാണ് എന്ന് കാണിക്കാൻ വേണ്ടിയാണ്.
      പലപ്പോഴും ബേസിക് ഇൻസ്റ്റിൻക്റ്റ് മനുഷ്യരിൽ വിജയം നേടാറുണ്ടല്ലോ.
      ആയിടത്തെ നന്ദൻ വളരെ മനോഹരമായി മനസ്സിലാക്കി അഭിപ്രായം പറഞ്ഞതിനെയും എനിക്ക് മറക്കാവതല്ല.

      രാജ്യത്തോടുള്ള സ്നേഹത്തെ പ്രകാശിപ്പിച്ചു ഫൈസലിന്റെ വിലയിരുത്തലുകൾ എന്ന് നന്ദൻ പറഞ്ഞതിനെയും അനല്പമായ സന്തോഷത്തോടെ ഹൃദയത്തിൽ സ്വീകരിക്കുന്നു. ഏറ്റവും ഗൗരവമായി കഥയെ സമീപിച്ച ഒരാളെന്ന നിലയിൻ എനിക്ക് നന്ദനോടുള്ള കടപ്പാട് വലുതാണ്.

      എപ്പോഴും എനിക്ക് നൽകുന്ന നിർലോഭമായ പിന്തുണയ്ക്ക്,സ്നേഹത്തിന്, വീണ്ടും ഞാൻ നന്ദി പറയുന്നു.

      ഒരിക്കലും ഞാൻ കൃതഘ്നയാവില്ല…

      സ്നേഹത്തോടെ,

      സ്മിത.

  12. ചേച്ചിക്ക്……

    ഇതെന്നാ കഥ…… ഓരോ ദിവസവും ഓരോ അധ്യായങ്ങൾ.തിരക്കിനിടയിലും എങ്ങനെ സാധിക്കുന്നു.വിരോധം ഇല്ലെങ്കിൽ എഴുതുന്ന യന്ത്രം ഒന്ന് തരുമോ.ശംഭു ഒന്ന് കരപറ്റിച്ചിട്ട് തിരിച്ചു തരാം.

    ആ ഒസേപ്പു കൊണ്ടുപോയി ഫസ്റ്റ് കമന്റ്‌ ആൻഡ് ലൈക്.അതുകൊണ്ട് സെക്കന്റ്‌ ആയിപ്പോയി.

    വായനക്ക് ശേഷം സംവദിക്കാം.വിശദമായി അഭിപ്രായം ഉടനെ അറിയിക്കാം

    സ്നേഹപൂർവ്വം
    ആൽബി

    1. edukku ഒക്കെ ഒരു ഫസ്റ്റ് ഞാനും അടികറ്റെ albychaa.?

      1. ഇടയ്ക്കാക്കണ്ട. എപ്പോഴുമാവാം…

    2. മനസ്സിൽ പ്ലാൻഡ് ആണ് കഥ.
      പിന്നെ ഓരോ അധ്യായവും 12 -14 പേജുകൾ ഉള്ളൂ.
      അതുകൊണ്ട് 1 -2 മണിക്കൂർ കൊണ്ട് എഴുത്തിന്റെ കാര്യത്തിൽ “കഥ കഴിയും”.

  13. First comment and like Smitha jii

    1. താങ്ക് യൂ സോ മച്ച് ജോസഫ് ചേട്ടാ

Comments are closed.