ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby] 271

ശരീരം വേദനിക്കുന്നുണ്ട് എങ്കിലും പതിയെ നടന്നു അവൻ.ക്രേപ് ബാൻഡേജ് ചുറ്റിയ വലതുകാൽ ആയാസപ്പെടാതെ നിലത്തൂന്നി അവൻ പതിയെ നടന്നു.വലതുകൈ ആം ബാഗിൽ പൊതിഞ്ഞിരുന്നു. തലയിൽ സ്റ്റിച്ചിട്ടത്തിന്റെ കെട്ടുണ്ട്. അധികം ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്ന് ഉള്ളിൽ കയറി.ആദ്യമായി ഒരു കള്ളനെപ്പോലെ പതുങ്ങി കയറുന്നു ആ വീട്ടിലേക്ക്.ആളനക്കം കണ്ടു പാഞ്ഞുവന്ന വളർത്തുനായ അവനെ കണ്ടതും കാൽച്ചുവട്ടിൽ കിടന്ന് ഉരുണ്ടിട്ടവന്റെ സ്നേഹപ്രകടനം നടത്തി പറമ്പിലേക്ക് ഓടിമറഞ്ഞു.
സാവധാനം കളപ്പുര ലക്ഷ്യമാക്കി അവൻ നടന്നു.ഉമ്മറത്തെത്തി ലൈറ്റ്
തെളിയിക്കുമ്പോൾ അവിടെയുള്ള
പ്ലാസ്റ്റിക് കട്ടിലിൽ ഉറങ്ങുന്നു
വീണയും ഒപ്പം ഗായത്രിയും.

ലൈറ്റ് തെളിഞ്ഞതും ചെറിയൊരു അസ്വസ്ഥതയോടെ ഗായത്രി കണ്ണു തിരുമ്മി.”ആ ലൈറ്റ് ഓഫ്‌ ചെയ്യ് ചേച്ചി”അവൾ ഉറക്കത്തിൽ പറഞ്ഞു.
“ഒന്ന് പോ പെണ്ണെ,വേണേൽ ഓഫ്‌ ചെയ്തു കിടക്ക് “ഒപ്പം വീണയും പറയുന്നുണ്ട്.”ഓഹ് ഈ ചേച്ചി”എന്നും
പറഞ്ഞ് എണീറ്റ ഗായത്രി കാണുന്നത് ഇടതുകയ്യാൽ ലോക്ക് തുറക്കാൻ ശ്രമിക്കുന്ന ശംഭുവിനെ.തങ്ങൾ എവിടെയെന്ന് ഓർമ്മവന്ന ഗായത്രി വീണയെ കുലുക്കിവിളിച്ചു.

“എന്താടി”അല്പം നീരസത്തോടെ വീണയും എണീറ്റു.തങ്ങൾ വന്ന ഉദ്ദേശവും,ശംഭുവിന്റെ അവസ്ഥയും കണ്ട വീണ ഓടിച്ചെന്ന് അവനെ താങ്ങി.ഇതിനോടകം ഗായത്രി വാതിൽ തുറന്നിരുന്നു.പതിയെ അവനെ അകത്തെ കട്ടിലിലേക്ക് ഇരുത്തി ആകെയൊന്നു നോക്കി അവർ…

“എന്താ ഇത്,പറയാൻ. ഞങ്ങളെന്താ ഈ കാണുന്നെ.”ഒരു ആക്രോശം ആയിരുന്നു ഗായത്രി.

എടീ ഒന്നടങ്ങ്.ഒന്ന് സാവകാശം ചോദിക്ക്.

കണ്ടില്ലേ ചേച്ചി ഇത്.എന്നിട്ടും ചേച്ചി..

പറ ശംഭു.എന്താ ഈ കാണുന്നെ. കണ്ടിട്ട് നിസ്സാരമല്ല.എന്നിട്ടൊന്ന് വിളിക്കുക.അതും വച്ച് രാത്രിക്ക് കേറിവന്നിരിക്കുന്നു.പതുങ്ങി,ഒരു കള്ളനെപ്പോലെ.

ഒന്നുമില്ല ചേച്ചി.ബൈക്ക് സ്കിഡ് ആയി,ഒന്നു വീണു.ഫോൺ ഉടഞ്ഞുപോയി ദാ നോക്ക്.അതാണ് വിളിക്കാഞ്ഞത്.

എടീ കേട്ടില്ലേ എത്ര നിസ്സാരമായാ ഇവൻ പറയുന്നെ.ഇത്രയൊക്കെ പറ്റീട്ട്.എന്നാ കാണിച്ചിടത്തുതന്നെ നിക്കുക.പോന്നേക്കുന്നു അവൻ ഈ നട്ടപ്പാതിരക്ക്.

ചേച്ചി കാര്യമായിട്ട് ഒന്നൂല്ല.അതാ ഇങ്ങ് പൊന്നെ.

ഒന്നുല്ലേ,അത്‌ നീയാണോ തീരുമാനിക്കുന്നെ.നോക്ക് ചേച്ചി ദേ തലയിൽ നല്ല മുറിവുണ്ട്. കയ്യൊക്കെ നോക്കിയേ. ഒന്നൂല്ലാതെ ഇങ്ങനെ ബാൻഡേജ് ചുറ്റാനും കൈ തൂക്കിയിടാനും പറയുവൊ.നല്ല ചതവ് തട്ടിയിട്ടുണ്ട്.തലയിലെ കേട്ട് കണ്ടിട്ട് തുന്നിക്കെട്ട് ഉണ്ടെന്നാ തോന്നണേ.

പൊട്ടലൊന്നും ഇല്ല ചേച്ചി.അല്പം ചതവുണ്ട്.തലയിൽ 6 സ്റ്റിച്ചും.ഒരു കല്ലിൽ ഇടിച്ചതാ.മസ്സിൽ ലയറിന് ചെറിയൊരു ടിയർ വീണു.അതിനാ ഈ ബാൻഡേജും ആം ബാഗും ഒക്കെ.ഒരാഴ്ച്ച റസ്റ്റ്‌ ചെയ്താ മാറും. അതാ ഇന്നുതന്നെ.കൂടാതെ ടീച്ചറ് നോക്കിയിരിക്കും.കാണാഞ്ഞാ പിന്നെ അതുമതി.

അപ്പൊ അറിയാം.ആ പാവം എത്ര ആധിപ്പെട്ടാ പോയി കിടന്നെ.നിന്നെ ഈ കോലത്തിൽ കണ്ടാൽ സഹിക്കില്ല.

അറിയാം എന്നാലും കണ്ടാൽ അല്പം സമാധാനം കിട്ടും അതാ.അഡ്മിറ്റ് ആന്നറിഞ്ഞാൽ ആധി കൂടി അങ്ങു വരും.അതൊക്കെയാ ഇന്നുതന്നെ പൊന്നെ.

“എങ്ങനെ പറ്റി നിനക്കിത്.നോക്കി ഓടിക്കാഞ്ഞിട്ടല്ലെ”വീണ അവന്റെ അടുത്തിരുന്നു.പതിയെ അവനെ തന്റെ മേത്തേക്ക് ചാരിയിരുത്തി. അവന് തടുക്കാൻ കഴിഞ്ഞില്ല.”എടി ഇവനൊന്നും കഴിച്ചുകാണില്ല മുഖം കണ്ടാൽ അറിയാം.നീയാ കൊണ്ടു വന്നത് ഇത്തിരി വിളമ്പിയെ”

ദാ വരുന്നു ചേച്ചി….ഏതായാലും ഇവൻ വാങ്ങിവന്നിട്ടുണ്ട്.അല്ലേൽ അതും പണിയായെനെ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

47 Comments

Add a Comment
  1. ത്രില്ലർ മോഡ് ഓപ്പൺ ആയല്ലോ…

    1. അതെ…..

  2. Next part eppozha??

    1. ഉടനെ ഉണ്ടാവും.

  3. എത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം

    1. തീർച്ചയായും

  4. അന്തപ്പൻ

    ഇനിയും ശംബുവിന്‌ എന്തെങ്കിലും പറ്റിയാലുണ്ടല്ലോ കഥാകൃത്താണൊന്നും നോക്കില്ല.. വീട്ടിൽ കയറി തല്ലും 🙂
    ആൽബി.. കഥ നന്നായിട്ട് തന്നെ പോകുന്നതിൽ വളരെ സന്തോഷം

    1. താങ്ക്സ് അന്തപ്പൻ,അവനൊന്നും വരാൻ ഞാൻ സമ്മതിക്കില്ല

  5. ശംഭു നെ ആക്‌സിഡന്റ് ആക്കി അല്ലെ ….. ശംഭു നു ഒന്നും പറ്റാത്തത് ആൽബി ഇച്ചായന്റെ ഭാഗ്യം……

    വീണ യുടെ പെരുമാറ്റം… എനിക്ക് ഇഷ്‌ടപ്പെട്ടു …..

    അതെ ആ ഗോവിന്ദനെ അങ്ങ് തീർത്തേക്ക്….. അവൻ വീണയെ വിൽക്കാൻ നോക്കുന്നു തെണ്ടി.. ….

    കൂടുതൽ ഒന്നും പറയാൻ ഇല്ലാട്ടോ …. നല്ലോണം ആസ്വദിച്ചു ഈ ഭാഗവും…

    അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു……

    1. ബ്രോ
      അടുത്തതിൽ കൂടുതൽ പറ്റിക്കാം ശംഭുവിന്.വയറിൽ രണ്ടു കുത്തും.പുറത്തു നാല് വെട്ടും ഒക്കെയായി…. കിടക്കും അല്ലെ.
      വീണ എന്താകുവോ എന്തോ,കാത്തിരിക്കാം
      ഗോവിന്ദനെ തീർക്കാനോ യോ പറ്റൂല്ല.ആര് തീരുമെന്ന് കണ്ടറിയണം
      അടുത്ത ഭാഗം ഒരു ചോദ്യമായി മനസ്സിൽ… എന്ന് വരുമോ എന്തോ

    1. താങ്ക് യു റോക്കി

  6. പൊന്നു.?

    സൂപ്പർ….. ആകാംഷ നിലനിർത്തിയിട്ടുണ്ട്.

    ????

    1. താങ്ക് യു പോന്നു

  7. നന്നാവുന്നുണ്ട് ആൽബി

    1. താങ്ക് യു

  8. Mrigam novelinu sesham ulla oru nalla novel….elllam avasyathinudu….

    1. താങ്ക് യു.മൃഗം എവിടെ പാവം ശംഭു എവിടെ.
      അതൊരു ക്ലാസ്സ്‌ ആണ്.ഇത് വളരെ ലോയും

  9. Alby super ആയീട്ടുണ്ട് കട്ട വെയ്റ്റിംഗ് ആണ് …
    ഓരോ പാർട്ടും തീരുമ്പോൾ അടുത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാന് …. പഴയ മനോരമ വീകെലി വായിക്കുന്ന ഫീൽ ….. Continue same phase all the best bro

    1. താങ്ക് യു സച്ചി.ശംഭുവിന് വേണ്ടി ഒരാള് കാത്തിരിക്കുന്നു,ഇതിലും കൂടുതൽ സന്തോഷം വേറെ കിട്ടാനില്ല.അടുത്ത ഭാഗം വേഗം എത്തിക്കാം

  10. ചന്ദു മുതുകുളം

    പറയാൻ വാക്കുകൾ ഇല്ല.. മനോഹരം?❤?

    1. താങ്ക് യു

  11. കൊള്ളാം, ഗോവിന്ദ് ആണോ ആക്‌സിഡന്റിന് പിന്നിൽ? അതോ വേറെ വില്ലൻ ഉണ്ടോ?

    1. താങ്ക് യു റഷീദ്.കഥയിലൂടെ അറിയാം ചോദിച്ച കാര്യം

  12. Valare nannayithund

    1. താങ്ക് യു

  13. മിഷ്ടർ ഈ ‘രാമേട്ടന്റ അടുക്കള’ എവിടെയാണെന്ന് പറയാതെ ഈ കഥ മുൻപോട്ടു പോവില്ല….

    1. അയ്യോ പോവില്ലേ…. എന്നാ ഇവിടം കൊണ്ട് നിർത്തി.

  14. ഫഹദ് സലാം

    ആൽബിയെ?????? പൊളിച്

    1. താങ്ക് യു ഫഹദ് ഭായ്.താങ്കൾക്കുള്ള കഥ വന്നല്ലോ

  15. ശംഭു ഇനി റൂട്ട് കുറച്ചു മാറ്റിപിടിക്കട്ടെ കട്ട ഹീറോയിസം വരട്ടെ… പിന്നെ ഒരു പെണ്ണ് വിചാരിച്ചാൽ അപ്പോഴേക്കും അവനെ വലയിൽ വീഴ്ത്താൻ പറ്റില്ല അതിന് ശംഭു തന്നെ വിചാരിക്കണം ?… വീണ കൊച്ചു കുറച്ചു wait ചെയ്യട്ടെ….. ശംഭു എത്ര ഒളിയമ്പുകൾ കണ്ടതാ ?

    1. അതെ ശംഭു എത്ര കണ്ടതാ.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.എഴുതുമ്പോൾ ശ്രദ്ധിക്കാം

  16. ത്രില്ലിംഗ്….

    1. താങ്ക് യു ഗൗതം

  17. രാജാ വളരെ നന്ദി…

    കുരുക്കുകൾ,അതില്ലാതെ എന്തു കഥ.

    കഴിഞ്ഞ അധ്യായത്തിൽ താങ്കൾ ഒരു കാര്യം പോയിന്റ് ഔട്ട്‌ ചെയ്തിരുന്നു.ഇപ്പോൾ എന്തു തോന്നുന്നു.

    നന്ദി വായിച്ചു അഭിപ്രായം നൽകിയതിന്

    ആൽബി

  18. എന്താ പറയേണ്ടത് എന്ന് അറിയില്ല
    അടിപൊളി ???
    ബാക്കി ഉടനെ ഉണ്ടാകണേ
    All the best

    1. താങ്ക്സ് ബ്രോ. ഉടനെ ഇടാം

  19. Pwoli bro next part vegam idane

    1. താങ്ക് യു

  20. Alby Bro,

    Ee partum kiduthu, oro partum valare excitment nilanirthikondanllo poke,

    kathirikunnu adutha angathinayi.

    Thanks

    1. താങ്ക്സ് ബ്രോ അടുത്ത ഭാഗം വേഗം എത്തിക്കാം

  21. ആൽബിച്ചാ പൊളിച്ചുട്ടാ ഈ പാർട്ടും. വായിക്കാൻ ബാക്കി ഉളള പാർട്ടുകൾ കൂടി ഒറ്റ irupunnu വായിച്ചു.????

    1. പ്രതിസന്ധികളെ മറികടന്നു വീണ്ടും എത്തിയ കൂട്ടുകാരന് സ്വാഗതം.

      വളരെ നന്ദി തുടക്കം മുതൽ നൽകുന്ന സ്നേഹത്തിന്

      ആൽബി

  22. മച്ചമ്പീ തകർത്തു കിടു ഇത്രേ എന്നെകൊണ്ട് പറയാൻ കഴിയു ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു

    സ്വന്തം

    ശ്രീ

    1. വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി

  23. Njan thanne first

    1. താങ്ക് യു സൊ മച്ച്

Leave a Reply

Your email address will not be published. Required fields are marked *