“പക്ഷെ സർ……ഇപ്പോൾ പറഞ്ഞത് പോലെയെങ്കിൽ സുര…….?അവൻ എങ്ങനെ?അവനീ പെണ്ണ് വിഷയം ഒന്നും ഉള്ളയാളല്ല സാറെ,ഭൈരവൻ നേരെ തിരിച്ചും”
“അതാടോ ഇപ്പോൾ കുഴക്കുന്നത്.
എന്തൊ പൊരുത്തക്കെടുകൾ തോന്നുന്നു അല്ലെ?ഭൈരവൻ-പിന്നെ ഒരു പെണ്ണ്-സുര ഒന്നും അങ്ങോട്ട്
കണക്ട് ആവുന്നില്ല.കണ്ടുപിടിക്കണം.”
“അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ സുരയെ കണക്ട് ചെയ്യുക ബുദ്ധിമുട്ട് ആവും സർ.”
“അതാടോ ഞാനും ആലോചിക്കുന്നത്.രണ്ട് ക്രിമിനൽസ് പക്ഷെ പെണ്ണ് വിഷയം മാത്രം വേറിട്ടു നിർത്തുന്നവർ.അങ്ങനെയൊരു കാര്യത്തിന് അവര് തമ്മിൽ കോർക്കാനുള്ള ചാൻസ് ഇല്ല.പിന്നെ
സുര ആർക്കെങ്കിലും വേണ്ടിയവനെ തീർത്തത് ആണെങ്കിൽ അങ്ങനെ ഒരുവൾ ഇടക്ക് വരേണ്ട കാര്യവുമില്ല.”
“ഒരു കാര്യം സർ……റിപ്പോർട്ടിൽ ആയുധത്തെക്കുറിച്ച് വല്ലതും?”
“വാ വട്ടമുള്ള എന്തെങ്കിലും ആവാൻ ആണ് സാധ്യതയെന്ന് പറയുന്നുണ്ട്.
മഴുവൊ കൈക്കോട്ടോ പോലെ എന്തെങ്കിലും.ഇതൊരു കോംപ്ലിക്കെറ്റെഡ് കേസ് ആടോ.
പ്രത്യക്ഷത്തിൽ നിസാരമെന്ന് തൊന്നുമെങ്കിലും,ഇതിൽ എങ്ങനെ എന്ന് ധാരാണയുണ്ട്.പക്ഷെ ആര്?
എന്തിന്?എവിടെ വച്ച്?കണ്ടെത്തണം പത്രോസേ.”
“ആകെ കുഴയുമല്ലോ സർ”
“നമ്മുക്ക് നോക്കാം പത്രോസ് സാറെ.
കുഴഞ്ഞുമറിഞ്ഞ ഏത്ര കേസിന് നമ്മൾ തുമ്പ് കണ്ടെത്തിയിരിക്കുന്നു.
താനിപ്പോ വണ്ടിയെടുക്ക്.നമ്മുക്ക് ആ ഭൈരവനെ കിട്ടിയ ഇടം വരെ പോയി നോക്കാം.”
*****
പുറകുവശം പാതി കെട്ടിയ വെളുത്ത ബൊലേറോ കുതിച്ചുപായുന്നു.
രാജീവ് റാം അപ്പോഴും എന്തൊ ചിന്തയിലാണ്.പത്രോസ് ഡ്രൈവിംഗ് സീറ്റിലും.”എടൊ ആ കിള്ളിമംഗലം മാധവൻ ആളെങ്ങനെ?”എന്തൊ
ഓർത്തെന്നപോലെ രാജീവ് ചോദിച്ചു.
സങ്കൽപ്പിക്കാൻ ഇട തരാതെ ആണ് ആല്ബിച്ചയൻ കഥ കൊണ്ടുപോകുന്നത്.
അടുത്തതു എന്ത് എന്ന് ആലോചിക്കാൻ സാധിക്കുന്നില്ല…
മികച്ച കയ്യടക്കം തന്നെ….
വീണ്ടും സസ്പെൻസ് …
താങ്ക് യു ബ്രൊ.വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു
Mone പൊളിച്ചു.നേ വേഗം അടുത്ത part ede.shambu onne kaivechalle avannde adappe therekkum
താങ്ക് യൂ കാസനോവാ
ആൽബിച്ചായോ,കലക്കിമോനെ ഒരുരക്ഷയുമില്ല.വേട്ട വെറുതേയായില്ല
നല്ലകിടുക്കൻ കഥ.സൂപ്പർ ??????
താങ്ക് യു വേട്ടക്കാരൻ
Hi Alby
God Morg
ജീവിതം വലിയൊരു മത്സരമാണ്. പലരോടും കട്ടക്ക് നിന്ന് മത്സരിച്ച് നേടേണ്ട ഒന്ന്. തുടക്കം മുതൽ ആൾബി നമ്മെ ഓർമിപ്പിക്കുന്നതും പഠിപ്പിക്കുന്നതും മുഴുനീളെ കാണാം. കഥയ്ക്ക് ഒരിടത്തു പോലും പോരായ്മകൾ ഇല്ലങ്കിലും ശംബുവിനെ ചിലപ്പോഴൊക്കെ നെഗറ്റീവായി കാണാൻ കഴിയുന്നു.എന്നാൽ എല്ലായിടങ്ങളിലും വീണ വളരെ പോസിറ്റീവ് തന്നെയാണ്.ഇവിടെ ജീവിതത്തോട് മത്സരിക്കുന്നത് വീണ തന്നെയാണ്. ശംബു അല്പം നെഗറ്റീവ് എന്നതിൽ പോരായ്മ ഇല്ല, അയാളുടെ ജീവിത സാഹചര്യം അങ്ങനെ ആയിരുന്നല്ലൊ അത് കൊണ്ട് പല സ്ഥലങ്ങളിലും നാവുയർത്താത്തത് നല്ലത് തന്നെ. പകരം വീണയുണ്ടല്ലോ. മറുവാക്കില്ലാത്ത വാക്കായിരുന്നു ടീച്ചർന്റെത്, ഇന്നത് വീണയുടേതായി.
ഈ അടുത്ത കാലത്ത് തുടക്കം മുതൽ, ഒന്നുകൂടി വായിച്ചു.അങ്ങനെ തോന്നി.
ഒരു പെണ്ണിന്റെ ചോര കണ്ടെത്തിയത് വീണയുടെത് ആകാം, കേസ് ആ വഴിക്ക് പോയാലും സ്വയരക്ഷയ്ക്ക് ചെയ്ത് പോയതിന് നിയമത്തിൽ പരിരക്ഷയുണ്ടല്ലൊ.
ഗോവിന്ദ് വീണയുടെ അടുത്ത് വരുമ്പോൾ വീണയെ പോലെ വായനക്കാർക്കും ടെമ്പറേച്ചർ കൂടും, കഥ ഏത് വഴി പോയാലും കറങ്ങി തിരിഞ്ഞ് ശംബുവിന്റെയും വീണയുടെയും ടീച്ചർന്റെയും അടുത്ത് വരുമ്പോൾ വായിക്കാൻ വല്ലാത്തൊരു അനുഭൂതിയാണ്. എന്തായാലും ഈ പാർട്ടും കലക്കി.
all the best alby
സ്നേഹത്തോടെ…♥️♥️♥️
ഭീം♥️
ഭീം……
ശരിയാണ്….. ലൈഫ് ഈസ് എ റേസ്.നന്നായി ഓടുന്നവൻ ജയിക്കും.ഇവിടെ വീണ ആ ഒരു ഓട്ടത്തിലാണ്,കൂട്ടിന് ശംഭുവും.
പലപ്പോഴും വീണ ശംഭുവിന്റെ നാവ് ആകുന്നു.
അവൻ മിണ്ടാത്തത് ആ വീടും വീട്ടുകാരും ആയതിനാലും ആവാം.പക്ഷെ അവന്റെ മൗനത്തിന്റെ അർഥം ആരും കാണുന്നില്ല.
കേസ് നടക്കട്ടെ നമ്മുക്ക് നോക്കാം എങ്ങനെ ആകുമെന്നും ആരുടെ രക്തമെന്നും.
വീണ്ടും കാണാം
സന്തോഷം നന്ദി
ആൽബി
സൂപ്പർ ആയിട്ടുണ്ടല്ലോ മോനെ ദിനേശാ.മറ്റാരേക്കാളും കൂടുതൽ ശംഭുവിന്റെ കാര്യത്തിൽ വീണ ആധിപത്യം കാട്ടുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ അവളുടെ ലോകം അവനിലേക്ക് ചുരുങ്ങുന്ന പോലെ.ഒന്നും പറയാനില്ല മോനെ നീ പെയ്തോ ഇടിച്ചു കുത്തി പെയ്തോ
പ്രിയ സജീർ…..
ആദ്യം വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.ശരിയാണ് വീണ ശംഭുവിലേക്ക് ചുരുങ്ങുന്നു.
ഒത്തിരി സന്തോഷം
ആൽബി