ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby] 399

പ്രതീക്ഷിക്കാതെ കിട്ടിയതും കയ്യിൽ കരുതി അവർ അവിടുന്ന് തിരിച്ചു.
“ഇടക്ക് ഈ സാറിനെ എനിക്ക്‌ മനസിലാവുന്നില്ല.”പത്രോസ് അത് ചോദിക്കുകയും ചെയ്തു.

“എടൊ തന്റെ മനസ്സിൽ എന്താന്ന് എനിക്കറിയാം.ആ പിള്ളേര് പെറുക്കി എങ്കിലും ജീവിക്കട്ടെടൊ.അല്ലാതെ തത്കാലം വേറെ വഴിയില്ല.പിന്നെ വേണ്ടാത് ചെയ്യാം”

“അല്ല സാറെ അത്….”

“എടൊ പെറുക്കി ജീവിക്കുന്നവരാ. പച്ചക്ക് പറഞ്ഞാൽ തെണ്ടികൾ.
അപ്പൊ കൗതുകം തോന്നുന്ന എന്തും എടുക്കും,സൂക്ഷിക്കും.അതൊരു സൈക്കോളജിയാ.ഒന്ന് വിരട്ടിയപ്പൊ ഇത് കിട്ടുകയും ചെയ്തു.”

“എന്നാലും സാറെ…..ഒരു പ്രയോജനം ഇല്ലാത്ത കിട്ടൽ ആയിപ്പോയി.”

“ആര് പറഞ്ഞു.ഇതെങ്കിലും കിട്ടിയല്ലോ.ഒന്നുറപ്പ് പുറത്തിറങ്ങിയ ഭൈരവനെ ആരോ വിളക്കെടുത്തിട്ടുണ്ട്.പക്ഷെ ആര്….?
അതൊരു ചോദ്യമാണ് പത്രോസേ.”

സംസാരിച്ചുകൊണ്ട് വളവ് തിരിഞ്ഞു വരുമ്പോൾ നേരെ മുന്നിൽ കണ്ട കുരിശടിക്ക് സമീപം പത്രോസ് വണ്ടി ഒതുക്കിയിട്ടു.”പത്രോസിന്റെ നാമത്തിൽ ഉള്ള ഒരു കുരിശുപള്ളി.”
അവിടെ നേർച്ചയിട്ടു വന്ന പത്രോസ് വണ്ടി മുന്നോട്ടെടുത്തു.

“പത്രോസേ…..”ബൊലേറോ മുന്നോട്ട് നീങ്ങവേ രാജീവ്‌ വിളിച്ചു.

“എന്താ സാറെ….”

“അങ്ങോട്ടേക്ക് ഈ ഒരു വഴിയല്ലെ ഉള്ളു?”

“അതെ സർ……ആ വളവ് തിരിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒറ്റപ്പെട്ട പ്രദേശം ആണ്.മാലിന്യക്കൂമ്പാരം ഉള്ളതുകൊണ്ട് ആൾപ്പാർപ്പ് കുറവാ.”

“രണ്ട് കാര്യങ്ങൾ ഉടനെ വേണം.ഒന്ന്- ഈ പഴ്സ് ഫോറെൻസിക്കിൽ വിടണം.രണ്ട്-താനിപ്പോൾ ഇറങ്ങിയ കുരിശടിയിൽ ഒരു സി സി ക്യാമറ ഉണ്ട്.അതിന്റെ ഫുട്ടെജ് എടുക്കണം,
ഭൈരവൻ മരിക്കുന്നതിന് തലേന്ന് മുതൽ അന്ന് വൈകിട്ടുവരെയുള്ളത്
മുഴുവൻ കിട്ടണം.”

“ഏർപ്പാട് ചെയ്യാം സർ”രാജീവിന്റെ വാക്കുകൾ സ്വീകരിച്ച പത്രോസിന്റെ കാലുകൾ ആക്സിലെറ്ററിൽ അമർന്നു.തങ്ങളുടെ ലക്ഷ്യങ്ങൾ തേടിയുള്ള കുതിപ്പ് അവർ തുടങ്ങിക്കഴിഞ്ഞു.
*****
കൊച്ചിയിലെ മാധവന്റെ ഗസ്റ്റ്‌ ഹൗസ്.

അന്ന് രാവിലെ ഓഫീസിൽ എത്തിയ
മാധവന് വില്ല്യമിനെ കണ്ടതും ചൊറിഞ്ഞു കയറി.സ്വയം പിരിഞ്ഞു പോവാനുള്ള ഉഗ്ര ശാസനയായിരുന്നു മാധവന്റെത്.വില്ല്യം എതിർത്തു നിൽക്കാൻ ശ്രമിച്ചതും,അവന് ചുറ്റും മൂന്ന് നാലു പേര് കൂടിയതും ഒന്നിച്ചായിരുന്നു.ഘടാഘടിയൻമാര് നാലുപേർ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

74 Comments

Add a Comment
  1. സങ്കൽപ്പിക്കാൻ ഇട തരാതെ ആണ് ആല്ബിച്ചയൻ കഥ കൊണ്ടുപോകുന്നത്.
    അടുത്തതു എന്ത് എന്ന് ആലോചിക്കാൻ സാധിക്കുന്നില്ല…
    മികച്ച കയ്യടക്കം തന്നെ….
    വീണ്ടും സസ്പെൻസ് …

    1. താങ്ക് യു ബ്രൊ.വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു

  2. Mone പൊളിച്ചു.നേ വേഗം അടുത്ത part ede.shambu onne kaivechalle avannde adappe therekkum

    1. താങ്ക് യൂ കാസനോവാ

  3. വേട്ടക്കാരൻ

    ആൽബിച്ചായോ,കലക്കിമോനെ ഒരുരക്ഷയുമില്ല.വേട്ട വെറുതേയായില്ല
    നല്ലകിടുക്കൻ കഥ.സൂപ്പർ ??????

    1. താങ്ക് യു വേട്ടക്കാരൻ

  4. Hi Alby
    God Morg
    ജീവിതം വലിയൊരു മത്സരമാണ്. പലരോടും കട്ടക്ക് നിന്ന് മത്സരിച്ച് നേടേണ്ട ഒന്ന്. തുടക്കം മുതൽ ആൾബി നമ്മെ ഓർമിപ്പിക്കുന്നതും പഠിപ്പിക്കുന്നതും മുഴുനീളെ കാണാം. കഥയ്ക്ക് ഒരിടത്തു പോലും പോരായ്മകൾ ഇല്ലങ്കിലും ശംബുവിനെ ചിലപ്പോഴൊക്കെ നെഗറ്റീവായി കാണാൻ കഴിയുന്നു.എന്നാൽ എല്ലായിടങ്ങളിലും വീണ വളരെ പോസിറ്റീവ് തന്നെയാണ്.ഇവിടെ ജീവിതത്തോട് മത്സരിക്കുന്നത് വീണ തന്നെയാണ്. ശംബു അല്പം നെഗറ്റീവ് എന്നതിൽ പോരായ്മ ഇല്ല, അയാളുടെ ജീവിത സാഹചര്യം അങ്ങനെ ആയിരുന്നല്ലൊ അത് കൊണ്ട് പല സ്ഥലങ്ങളിലും നാവുയർത്താത്തത് നല്ലത് തന്നെ. പകരം വീണയുണ്ടല്ലോ. മറുവാക്കില്ലാത്ത വാക്കായിരുന്നു ടീച്ചർന്റെത്, ഇന്നത് വീണയുടേതായി.
    ഈ അടുത്ത കാലത്ത് തുടക്കം മുതൽ, ഒന്നുകൂടി വായിച്ചു.അങ്ങനെ തോന്നി.
    ഒരു പെണ്ണിന്റെ ചോര കണ്ടെത്തിയത് വീണയുടെത് ആകാം, കേസ് ആ വഴിക്ക് പോയാലും സ്വയരക്ഷയ്ക്ക് ചെയ്ത് പോയതിന് നിയമത്തിൽ പരിരക്ഷയുണ്ടല്ലൊ.
    ഗോവിന്ദ് വീണയുടെ അടുത്ത് വരുമ്പോൾ വീണയെ പോലെ വായനക്കാർക്കും ടെമ്പറേച്ചർ കൂടും, കഥ ഏത് വഴി പോയാലും കറങ്ങി തിരിഞ്ഞ് ശംബുവിന്റെയും വീണയുടെയും ടീച്ചർന്റെയും അടുത്ത് വരുമ്പോൾ വായിക്കാൻ വല്ലാത്തൊരു അനുഭൂതിയാണ്. എന്തായാലും ഈ പാർട്ടും കലക്കി.
    all the best alby
    സ്നേഹത്തോടെ…♥️♥️♥️

    ഭീം♥️

    1. ഭീം……

      ശരിയാണ്….. ലൈഫ് ഈസ് എ റേസ്.നന്നായി ഓടുന്നവൻ ജയിക്കും.ഇവിടെ വീണ ആ ഒരു ഓട്ടത്തിലാണ്‌,കൂട്ടിന് ശംഭുവും.
      പലപ്പോഴും വീണ ശംഭുവിന്റെ നാവ് ആകുന്നു.
      അവൻ മിണ്ടാത്തത് ആ വീടും വീട്ടുകാരും ആയതിനാലും ആവാം.പക്ഷെ അവന്റെ മൗനത്തിന്റെ അർഥം ആരും കാണുന്നില്ല.

      കേസ് നടക്കട്ടെ നമ്മുക്ക് നോക്കാം എങ്ങനെ ആകുമെന്നും ആരുടെ രക്തമെന്നും.

      വീണ്ടും കാണാം

      സന്തോഷം നന്ദി

      ആൽബി

  5. സൂപ്പർ ആയിട്ടുണ്ടല്ലോ മോനെ ദിനേശാ.മറ്റാരേക്കാളും കൂടുതൽ ശംഭുവിന്റെ കാര്യത്തിൽ വീണ ആധിപത്യം കാട്ടുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ അവളുടെ ലോകം അവനിലേക്ക് ചുരുങ്ങുന്ന പോലെ.ഒന്നും പറയാനില്ല മോനെ നീ പെയ്തോ ഇടിച്ചു കുത്തി പെയ്തോ

    1. പ്രിയ സജീർ…..

      ആദ്യം വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.ശരിയാണ് വീണ ശംഭുവിലേക്ക് ചുരുങ്ങുന്നു.

      ഒത്തിരി സന്തോഷം
      ആൽബി

Leave a Reply

Your email address will not be published. Required fields are marked *