ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby] 402

എന്താ സാറെ…..ഒരു കൈ
നോക്കുന്നോ.ഞാൻ മൂന്നെണ്ണം അടിച്ചത് സാറ് ബോണസ് ആയിട്ട് വച്ചോ.”

“നായിന്റെ മോനെ…….പോലിസിനിട്ട് ഉണ്ടാക്കുന്നൊടാ….”

“നായ അല്ല സാറെ…..എന്റെ അച്ഛൻ നല്ലൊരു നായര് ആയിരുന്നു.ഇനി ആ പറഞ്ഞത് സാറിന്റെ കാര്യത്തിൽ ശരിയാണോ എന്നറിയില്ല.”

“തന്തക്ക് പറയുന്നോ…പന്ന കഴുവേറി
മോനെ…….?”നിന്നെ ഞാനിന്ന്……
ഇവനെ തൂക്കി ജീപ്പിൽ ഇടടോ.”
രാജീവ്‌ ആക്രോശിച്ചു.

“എന്ത് വകുപ്പിലാ സാറെ….?”

“നിന്റെ തള്ള ഇരട്ട പെറ്റതിന്റെ വകുപ്പിൽ……ചിലക്കാതെ വന്നു കേറ് ജീപ്പിൽ….ഇല്ലേൽ ഒടിച്ചു മടക്കി കൊണ്ടുപോകാനും അറിയാം.”

“സാറെ കൂടുതൽ വിരട്ടൽ വേണ്ട.
സംസാരത്തിൽ അല്പം മാന്യതയും ആവാം.ചുറ്റും നിൽക്കുന്ന പോലീസ് ഏമാൻമാരുടെ ബലത്തിലാണെങ്കിൽ എപ്പോഴും അത് ഉണ്ടാവണം എന്നുമില്ല.പ്രത്യേകിച്ചും വികാരത്തിന് ശമനം തേടിപ്പോകുന്ന രാത്രികളിൽ.”

അത് കേട്ടതും കലിപൂണ്ട രാജീവ്‌ സുരയുടെ കഴുത്തിൽ പിടിച്ചമർത്തി.

“സാറെ ഞാൻ ന്യായമായിട്ടുള്ളതാണ് ചോദിച്ചത്.”

“എന്നാൽ വകുപ്പ് കൂടി നീയറിഞ്ഞോ.
ജോലി ചെയ്യാൻ വന്ന പോലിസ് ഉദ്യോഗസ്‌ഥനെ തടഞ്ഞതിനും,മദ്യം കണ്ണിൽ ഒഴിച്ച് അയാളെ ആക്രമിച്ചതിനും.എന്താ ഇത്രയും പോരെ നിന്നെയൊന്ന് പൊക്കാൻ.”

“ഇച്ചിരി ബുദ്ധിമുട്ടാ……”

“ബുദ്ധിമുട്ടാൻ തന്നെയാ തീരുമാനം.
അപ്പൊ എങ്ങനാ…സഹകരിക്കുന്നൊ അതോ ഞങ്ങൾ മെനക്കെടണോ.”

“സാറ് വേണേൽ ബുദ്ധിമുട്ടിക്കൊ. പക്ഷെ ഇരുമ്പിനെ കൊണ്ടുപോവണം എങ്കിൽ അത് ഇരുമ്പ് തന്നെ വിചാരിക്കണം.”

അതുകേട്ട് കലിപൂണ്ട രാജീവ്‌ ഇരുമ്പിന്റെ തലയിൽ ബിയർ കുപ്പി അടിച്ചൂടച്ചതും ഒരുമിച്ചായിരുന്നു.
കിട്ടിയ അടിയിൽ ബാലൻസ് പോയ
സുരയുടെ കയ്യിൽ വിലങ്ങു വീണിരുന്നു.കൈ പിന്നിലേക്ക് വച്ചു ബന്ധിച്ച സുരയെ രാജീവൻ പോലീസുകാരുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു. ഇരുമ്പുമായി പോലീസ് ജീപ്പ് പോയതും അതൊക്കെ കണ്ടുകൊണ്ടിരുന്ന ഒരാൾ തന്റെ ഫോൺ എടുത്തു ഡയൽ ചെയ്തു.
*****
സ്റ്റേഷനിനുള്ളിൽ സുരയെ ചോദ്യം ചെയ്യുകയാണ് രാജീവ്‌.കസേരയിൽ വിലങ്ങിന്റെ ബന്ധനത്തിൽ ഇരിക്കുന്ന സുരയുടെ നെറ്റി മുറിഞു ചോര കട്ട പിടിച്ചിരുന്നു.അയാൾക്ക് മുന്നിലായി രാജീവും.

“അപ്പൊ പറയ് ഇരുമ്പേ നിനക്ക് മാധവനും ആയി എന്താ ബന്ധം.”
ഒരു തുടക്കം എന്ന നിലയിൽ രാജീവ്‌ ചോദിച്ചു.

“ഏത് മാധവൻ ആണ് സർ?”

“ഉരുണ്ട് കളിക്കണ്ട ഇരുമ്പേ…….നീ അറിയുന്ന ആള് തന്നെയാണ്.കിള്ളി മംഗലം ഗ്രൂപ്പിലെ……”

“ഓഹ് മാഷോ….അറിയും സർ.എന്താ
അതിന്?”

“ചുമ്മാ ചോദിച്ചതാ ഇരുമ്പേ…..നീ കാര്യം പറയുകയും ചെയ്തു.പക്ഷെ നിന്നെ ഞാൻ പൊക്കിയത് അതിനല്ല’

“പിന്നെ…….?”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

98 Comments

Add a Comment
  1. നല്ലൊരു ദൃശ്യാനുഭവം ആണ് ആല്ബിച്ചയൻ എഴുതി ഉണ്ടാക്കിയിരിക്കുന്നത്..
    മുന്നേ ബാറ്റൺ ബോസിന്റെ ഒക്കെ നോവൽ വായിക്കുന്ന ഫീല്..തന്നെ…

    1. താങ്ക് യു ബ്രൊ…….

      ബാറ്റൻ ബോസ്സ് എവിടെ കിടക്കുന്നു.പാവം ഞാൻ എവിടെ കിടക്കുന്നു

  2. Ennu undakumo

    1. നാളെ തീർച്ചയായും വരും

        1. അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്

          1. Vannilla bro

          2. ഇന്നലെ മെയിൽ ചെയ്തതാണ് ബ്രൊ.ഇന്ന് വരുമായിരിക്കും.
            ചിലപ്പോൾ ക്യുവിൽ ആയിരിക്കും

          3. Any update bro waiting for loooooong

          4. കുട്ടന് വേഗം പബ്ലിഷ് ചെയ്യാൻ പറഞ്ഞു മെയിൽ വിട്ടിട്ടുണ്ട്.റിപ്ലൈ വന്നിട്ടില്ല.കഥ ഇന്ന് വരും എന്നാണ് പ്രതീക്ഷ

  3. ഇന്ന് next part പ്രതീക്ഷിക്കാമോ bro

    1. എഡിറ്റിങ് ചെയ്യുന്നു.വൈകിട്ട് അയക്കും. നാളെ പ്രതീക്ഷിക്കാം

  4. Bro നാളെ ഉണ്ടാകുമോ

    1. തീർച്ചയായും ഉണ്ടാകും

  5. എന്താണ് ബ്രോ
    എവിടെ

    1. പ്രിയ ലൈ……കാത്തിരിപ്പിക്കുന്നത് തെറ്റാണ്.പക്ഷെ എഴുതി കഴിഞ്ഞില്ല.എഡിറ്റിങ് ഇനിയും ബാക്കി.ചില വ്യക്തിപരമായ തിരക്ക് ഇടയിൽ വന്നു പെട്ടു.ഉടനെ ഇടാൻ ശ്രമിക്കും.

  6. എവിടെ bro next part

    1. എഡിറ്റിങ് ബാക്കി ഉണ്ട്.ഉടനെ വരും

  7. ആൽബി ബ്രോ എവിടെ ബ്രോ എന്നും തുറന്നു നോക്കും വന്നോ വന്നോ എന്ന് പോസ്റ്റ്‌ ആക്കല്ലേ പ്ലീസ് ബ്രോ

    1. വൈകില്ല ബ്രൊ ഉടനെ വരും

  8. എവിടെ ഇച്ചായോ.

    1. പ്രിയ ലൈ എഴുതിക്കൊണ്ട് ഇരിക്കുകയാണ്.
      കാത്തിരിക്കുന്നു എന്നറിഞ്ഞത് സന്തോഷം നൽകുന്നു ഒപ്പം നിങ്ങളെ കാത്തിരിപ്പിക്കുന്നതിൽ വിഷമവും ഉണ്ട്.

      ഒരു കാര്യം പറയാം ഞായറാഴ്ച ശംഭു പോസ്റ്റ് ചെയ്തിരിക്കും.

      സ്നേഹപൂർവ്വം
      ആൽബി

  9. നാടോടി

    നാളെ ഉണ്ടാകുമോ അടുത്ത ഭാഗം

    1. ഇല്ല ബ്രൊ……പകരം വേറെ ഒന്നാണ്.ശംഭു
      വെള്ളിയാഴ്ച വരും.

      ആൽബി

  10. Soooper twist alby bhai.pinne sambuvine oru aanathamullavanayi kanuvananu thalparyam.avan pennungalude pinnale thoongathe onnu free aayathu nannayi.ini kali kanikku bro.

    1. ശംഭു പെണ്ണിന് പിറകെ തൂങ്ങുന്നയാളാണോ?
      അല്ല എന്ന് ഞാൻ കരുതുന്നു.അത് വഴിയേ താങ്കൾക്ക് മനസിലാവും.താങ്കളുടെ സംശയം വരും അധ്യായങ്ങളിൽ തീരുന്നതായിരിക്കും

      ആൽബി

  11. HI alby …
    വളരെ മികച്ചൊരു പാർട്ടാണ് ഇത്. കഥാഗതിക്ക് മറ്റൊരു flow ഉണ്ടായി. താൻ ആരാണെന്ന് തനിക്കറിയാം എന്നൊരു നിലപാടെടുത്തുള്ള ശംബുവിന്റെ ഇറങ്ങി പോക്ക് അനിവാര്യം തന്നെയാണ്. എത്രയൊക്കെ തേനൊലിച്ചാലും ആ സാഹചര്യത്തിൽ വീണ മിണ്ടാതിരുന്നത് അവന്റെ ഹൃദയം നുറുക്കി കളഞ്ഞു. അവന്റെ അകൽച്ച അവളെ തളർത്തി എന്ന് മനസിലാകും വിധത്തിലുള്ള തീരുമാനം പിറ്റേന്ന് എടുത്തത് കഥാഗതിയെ വീണ്ടും ശക്തിപ്പെടുത്തി.
    ചിത്ര എന്ന ശത്രുകൂടി രംഗത്ത് വന്നതോടെ (രാജീവും ) അടുത്ത പാർട്ട് സംഭവബഹുലമായിരിക്കും. കാത്തിരിക്കുന്നു .

    ഭീം

    1. ഹായ് ഭീം…..

      താങ്കളുടെ വിലയിരുത്തൽ ശരിയാണ്.ശംഭു അനിവാര്യമായ ഇറങ്ങിപ്പോക്കിൽ റപ്പായിയുടെ വീട്ടിൽ എത്തിയിരിക്കുന്നു.അത് വീണയെ അല്പം തളർത്തി എന്നതും ശരി.ഒപ്പം പരസ്പരം അറിയാത്ത ശത്രുക്കളുടെ എണ്ണം എതിർ ചേരിയിൽ കൂടുകയും ചെയ്യുന്നു.

      ഇനി ഇതെങ്ങനെ മൈന്റൈൻ ചെയ്യും എന്ന ചിന്തയിലാണ് ഞാൻ.

      അപ്പൊ വീണ്ടും കാണാം
      നന്ദി,നമസ്കാരം

      1. താങ്കൾക്ക്‌ അതിനു് കഴിയും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു
        ആ ഒരു സാഹചര്യത്തിൽ ശംബുപോയത് എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി. ഞാനായാലും അങ്ങനെയേ… എഴുതു
        ഇതിലൂടെ ഒരു പാടം OR ആത്മനൊമ്പരം വീണയും അറിയട്ടെ .അങ്ങനൊരു അനുഭവം മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ … സ്നേഹത്തിന്റെ ശക്തി കൂടും

        1. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഒരു കൈ നോക്കാം ബ്രോ

  12. തന്നോട് ഞാനൊന്നും പറയുന്നില്ല. എന്താണെന്നറിയാമോ… പറഞ്ഞാലും താൻ നന്നാവൂല്ലാ. അതുകൊണ്ടാ…

    എന്തായാലും ശംഭു പുറത്തായി… ചെന്നുകേറിയ വീട്ടിലും പക. ആഹാ കൊള്ളാം. എന്തായാലും അടുത്ത പാർട്ടിൽ നോക്കാം

    1. നീ പറയണം……. എന്നേലും എനിക്ക്‌ നന്നാവാൻ തോന്നിയാലോ.അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ,താൻ ആരുവാ.

      ജോ….. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.ജസ്റ്റ് വെയിറ്റ്

  13. MR. കിംഗ് ലയർ

    ആൽബിച്ചായ…..

    ഞാൻ പറഞ്ഞാൽ അനുസരിക്കില്ലലോ, ഇനി പറയുന്നില്ല. എല്ലാം ആൽബിച്ചായന്റെ ഇഷ്ടം. ഈ ഭാഗവും നന്നായിരുന്നു. ലവ്, ആക്ഷൻ, ഡ്രാമ,ക്രൈം ത്രില്ലെർ, എല്ലാം ചേരുവകളും സമം ചേർത്ത് ഒരുക്കിയ ഒരു അടിപൊളി കിടിലൻ കഥ.

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ….

      വീണ്ടും വീണ്ടും അവശ്യപ്പെട്ട പ്രണയ രംഗങ്ങൾ എഴുതണം എന്നുണ്ട്.പക്ഷെ പ്രണയം എഴുതാൻ ഒരു ധൈര്യം പോരാ കൂടാതെ കൂടുതൽ പ്രണയ രംഗങ്ങൾ എഴുതി ചേർക്കാൻ പറ്റുന്ന സിറ്റുവേഷൻ അല്ല ഇപ്പോൾ ശംഭുവിൽ ഉള്ളത്.മനസിലാക്കുമല്ലോ.പിന്നെ സാഹചര്യം ഇണങ്ങിവന്നാൽ അതിനൊത്തു ശ്രമിക്കാം.

      പിന്നെ വായനക്കും വിലയേറിയ അഭിപ്രായം അറിയിച്ചതിനും നന്ദി.വീണ്ടും കാണാം.

      അല്ല ദേവേട്ടനെ കുറിച്ച് വല്ല വിവരവും ഉണ്ടോ.ദേവരാഗം ഇനി ഉണ്ടാകുമോ.അറിയും എങ്കിൽ മറുപടി ഇടുക.

      സ്നേഹപൂർവ്വം
      ആൽബി

      1. ദേവരാഗം വരും ഈ year തന്നെ. എന്റെ മനസ് പറയുന്നു

        1. വരട്ടെ എന്നാഗ്രഹിക്കുന്നു ഭീം

Leave a Reply

Your email address will not be published. Required fields are marked *