കാരണം എന്റെ കുഞ്ഞിന്റെ അമ്മ ആണിവൾ.അതുകൊണ്ട് ഇവിടെ നിന്ന് പറയുന്ന ഓരോവാക്കും ചെയുന്ന ഓരോ പ്രവർത്തിയും നോക്കിയും കണ്ടും വേണം.ഞാൻ പറഞ്ഞത് മനസിലായല്ലോ അളിയന്.
അതുകൊണ്ട് എന്നെ ഒന്നിനും പ്രേരിപ്പിക്കരുത്,അത് ചിലർക്ക് നല്ലതിനാവില്ല.”
“എന്ന് കരുതി കണ്ണിൽ കണ്ടവനെ ഒക്കെ തറവാട്ടിൽ കയറ്റി താമസിപ്പിക്കുക…..തറവാട്ടിന്റെ വില കളഞ്ഞുകുളിക്കരുത്.”
“എങ്കിൽ ആദ്യം ഇറങ്ങേണ്ടത് ശംഭു അല്ല……അളിയന്റെ മറ പിടിച്ചു നിൽക്കുന്നല്ലോ ഒരുവൻ….അവനാ”
“താനെന്താ മാധവാ ഇങ്ങനെ പിച്ചും പേയും പറയുന്നത്?”അയാൾ ചോദിച്ചു.
“നല്ല ബോധത്തോടെയാ പറയുന്നത്.
പെങ്ങളോട് തന്നെ ചോദിക്ക് ഇവൻ ഞങ്ങൾക്കുണ്ടായത് തന്നെയാണോ എന്ന്.അപ്പൊ അറിയാം കാര്യങ്ങൾ.”
“മാധവാ…..”
“ഞാൻ പറഞ്ഞു……ഇവിടെ എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്……ഈ മാധവൻ.
അതുകൊണ്ട് വീണ്ടും പറയുന്നു.
ശംഭു ഇവിടെത്തന്നെ കാണും,ഇവളും
എതിർപ്പുള്ളവർക്ക് ഈ പടിയറങ്ങാം”
“നീയങ് വളർന്നു എന്ന തോന്നൽ നിന്റെ നല്ലതിനല്ല മാധവാ.ഞാൻ ഇറങ്ങുന്നു,അതാണല്ലോ നീ മുനവച്ച് പറയുന്നതും.”
“ഞാൻ പറഞ്ഞു തുടങ്ങിയാൽ കീഴാറ്റൂർ വീട്ടുകാർക്കതൊരു കുറച്ചിലാവും അളിയാ,അതുകൊണ്ട് നിർബന്ധിക്കരുത്.പിന്നെ ഇവിടെ നിൽക്കുന്നതും നിൽക്കാത്തതും അവിടുത്തെ ഇഷ്ട്ടം.രണ്ടായാലും ഞാൻ തടയില്ല.”
തന്റെ അഭിമാനത്തിന് ക്ഷതമേറ്റ അയാൾ അപ്പോൾ തന്നെ അവിടം വിട്ടിറങ്ങി.ഗോവിന്ദ് ആകെ ഞെട്ടി തല കുനിച്ചു നിൽക്കുകയാണ്.താൻ അനാഥനാണ് എന്നുള്ള തിരിച്ചറിവ് നൽകിയ അപമാനത്തിൽ അവന്റെ ശിരസ്സ് താന്നു തന്നെ നിന്നു.
“ഇനി നിനക്ക് തീരുമാനിക്കാം നിക്കണോ അതോ ഇറങ്ങണോ എന്ന്.”ഗോവിന്ദിനെ നോക്കി മാധവൻ പറഞ്ഞു.പക്ഷെ അവൻ എന്തോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മുകളിലേക്ക് പോയി.
“അച്ഛാ….. ഞാൻ…..”
“എങ്ങോട്ട് മോളെ……നോക്ക് വിനോദ് ഒന്നും അറിയില്ലായിരുന്നു.പക്ഷെ ഇപ്പോൾ എനിക്കറിയാം.അതിനുള്ള പ്രായശ്ചിത്തം ചെയ്യാൻ എങ്കിലും എന്നെ അനുവദിക്കണം.എനിക്ക് തന്നൂടെ ഇവളെ എന്റെ മോളായിട്ട്,
ശംബുന്റെ പെണ്ണായിട്ട്.”
“ഇനി ഏട്ടന് പേടിയില്ല മോളെ……നീ ഇവിടെ ഉണ്ടാവണം.അവനെ കൊണ്ട് മുന്നിൽ നിർത്തിത്തരും ഈ ഏട്ടൻ”
അതുവരെ എല്ലാം കണ്ടും കേട്ടും നിന്ന വിനോദ് അവളുടെ നെറുകയിൽ തഴുകി എല്ലാവരോടും കണ്ണുകൊണ്ട് യാത്ര ചോദിച്ചശേഷം അവിടം വിട്ടു.
നല്ലൊരു ദൃശ്യാനുഭവം ആണ് ആല്ബിച്ചയൻ എഴുതി ഉണ്ടാക്കിയിരിക്കുന്നത്..
മുന്നേ ബാറ്റൺ ബോസിന്റെ ഒക്കെ നോവൽ വായിക്കുന്ന ഫീല്..തന്നെ…
താങ്ക് യു ബ്രൊ…….
ബാറ്റൻ ബോസ്സ് എവിടെ കിടക്കുന്നു.പാവം ഞാൻ എവിടെ കിടക്കുന്നു
Ennu undakumo
നാളെ തീർച്ചയായും വരും
24 aayi
അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്
Vannilla bro
ഇന്നലെ മെയിൽ ചെയ്തതാണ് ബ്രൊ.ഇന്ന് വരുമായിരിക്കും.
ചിലപ്പോൾ ക്യുവിൽ ആയിരിക്കും
Any update bro waiting for loooooong
കുട്ടന് വേഗം പബ്ലിഷ് ചെയ്യാൻ പറഞ്ഞു മെയിൽ വിട്ടിട്ടുണ്ട്.റിപ്ലൈ വന്നിട്ടില്ല.കഥ ഇന്ന് വരും എന്നാണ് പ്രതീക്ഷ
ഇന്ന് next part പ്രതീക്ഷിക്കാമോ bro
എഡിറ്റിങ് ചെയ്യുന്നു.വൈകിട്ട് അയക്കും. നാളെ പ്രതീക്ഷിക്കാം
Bro നാളെ ഉണ്ടാകുമോ
തീർച്ചയായും ഉണ്ടാകും
എന്താണ് ബ്രോ
എവിടെ
പ്രിയ ലൈ……കാത്തിരിപ്പിക്കുന്നത് തെറ്റാണ്.പക്ഷെ എഴുതി കഴിഞ്ഞില്ല.എഡിറ്റിങ് ഇനിയും ബാക്കി.ചില വ്യക്തിപരമായ തിരക്ക് ഇടയിൽ വന്നു പെട്ടു.ഉടനെ ഇടാൻ ശ്രമിക്കും.
എവിടെ bro next part
എഡിറ്റിങ് ബാക്കി ഉണ്ട്.ഉടനെ വരും
ആൽബി ബ്രോ എവിടെ ബ്രോ എന്നും തുറന്നു നോക്കും വന്നോ വന്നോ എന്ന് പോസ്റ്റ് ആക്കല്ലേ പ്ലീസ് ബ്രോ
വൈകില്ല ബ്രൊ ഉടനെ വരും
എവിടെ ഇച്ചായോ.
പ്രിയ ലൈ എഴുതിക്കൊണ്ട് ഇരിക്കുകയാണ്.
കാത്തിരിക്കുന്നു എന്നറിഞ്ഞത് സന്തോഷം നൽകുന്നു ഒപ്പം നിങ്ങളെ കാത്തിരിപ്പിക്കുന്നതിൽ വിഷമവും ഉണ്ട്.
ഒരു കാര്യം പറയാം ഞായറാഴ്ച ശംഭു പോസ്റ്റ് ചെയ്തിരിക്കും.
സ്നേഹപൂർവ്വം
ആൽബി
നാളെ ഉണ്ടാകുമോ അടുത്ത ഭാഗം
ഇല്ല ബ്രൊ……പകരം വേറെ ഒന്നാണ്.ശംഭു
വെള്ളിയാഴ്ച വരും.
ആൽബി
Soooper twist alby bhai.pinne sambuvine oru aanathamullavanayi kanuvananu thalparyam.avan pennungalude pinnale thoongathe onnu free aayathu nannayi.ini kali kanikku bro.
ശംഭു പെണ്ണിന് പിറകെ തൂങ്ങുന്നയാളാണോ?
അല്ല എന്ന് ഞാൻ കരുതുന്നു.അത് വഴിയേ താങ്കൾക്ക് മനസിലാവും.താങ്കളുടെ സംശയം വരും അധ്യായങ്ങളിൽ തീരുന്നതായിരിക്കും
ആൽബി
HI alby …
വളരെ മികച്ചൊരു പാർട്ടാണ് ഇത്. കഥാഗതിക്ക് മറ്റൊരു flow ഉണ്ടായി. താൻ ആരാണെന്ന് തനിക്കറിയാം എന്നൊരു നിലപാടെടുത്തുള്ള ശംബുവിന്റെ ഇറങ്ങി പോക്ക് അനിവാര്യം തന്നെയാണ്. എത്രയൊക്കെ തേനൊലിച്ചാലും ആ സാഹചര്യത്തിൽ വീണ മിണ്ടാതിരുന്നത് അവന്റെ ഹൃദയം നുറുക്കി കളഞ്ഞു. അവന്റെ അകൽച്ച അവളെ തളർത്തി എന്ന് മനസിലാകും വിധത്തിലുള്ള തീരുമാനം പിറ്റേന്ന് എടുത്തത് കഥാഗതിയെ വീണ്ടും ശക്തിപ്പെടുത്തി.
ചിത്ര എന്ന ശത്രുകൂടി രംഗത്ത് വന്നതോടെ (രാജീവും ) അടുത്ത പാർട്ട് സംഭവബഹുലമായിരിക്കും. കാത്തിരിക്കുന്നു .
ഭീം
ഹായ് ഭീം…..
താങ്കളുടെ വിലയിരുത്തൽ ശരിയാണ്.ശംഭു അനിവാര്യമായ ഇറങ്ങിപ്പോക്കിൽ റപ്പായിയുടെ വീട്ടിൽ എത്തിയിരിക്കുന്നു.അത് വീണയെ അല്പം തളർത്തി എന്നതും ശരി.ഒപ്പം പരസ്പരം അറിയാത്ത ശത്രുക്കളുടെ എണ്ണം എതിർ ചേരിയിൽ കൂടുകയും ചെയ്യുന്നു.
ഇനി ഇതെങ്ങനെ മൈന്റൈൻ ചെയ്യും എന്ന ചിന്തയിലാണ് ഞാൻ.
അപ്പൊ വീണ്ടും കാണാം
നന്ദി,നമസ്കാരം
താങ്കൾക്ക് അതിനു് കഴിയും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു
ആ ഒരു സാഹചര്യത്തിൽ ശംബുപോയത് എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി. ഞാനായാലും അങ്ങനെയേ… എഴുതു
ഇതിലൂടെ ഒരു പാടം OR ആത്മനൊമ്പരം വീണയും അറിയട്ടെ .അങ്ങനൊരു അനുഭവം മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ … സ്നേഹത്തിന്റെ ശക്തി കൂടും
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഒരു കൈ നോക്കാം ബ്രോ
തന്നോട് ഞാനൊന്നും പറയുന്നില്ല. എന്താണെന്നറിയാമോ… പറഞ്ഞാലും താൻ നന്നാവൂല്ലാ. അതുകൊണ്ടാ…
എന്തായാലും ശംഭു പുറത്തായി… ചെന്നുകേറിയ വീട്ടിലും പക. ആഹാ കൊള്ളാം. എന്തായാലും അടുത്ത പാർട്ടിൽ നോക്കാം
നീ പറയണം……. എന്നേലും എനിക്ക് നന്നാവാൻ തോന്നിയാലോ.അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ,താൻ ആരുവാ.
ജോ….. ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.ജസ്റ്റ് വെയിറ്റ്
ആൽബിച്ചായ…..
ഞാൻ പറഞ്ഞാൽ അനുസരിക്കില്ലലോ, ഇനി പറയുന്നില്ല. എല്ലാം ആൽബിച്ചായന്റെ ഇഷ്ടം. ഈ ഭാഗവും നന്നായിരുന്നു. ലവ്, ആക്ഷൻ, ഡ്രാമ,ക്രൈം ത്രില്ലെർ, എല്ലാം ചേരുവകളും സമം ചേർത്ത് ഒരുക്കിയ ഒരു അടിപൊളി കിടിലൻ കഥ.
കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ….
വീണ്ടും വീണ്ടും അവശ്യപ്പെട്ട പ്രണയ രംഗങ്ങൾ എഴുതണം എന്നുണ്ട്.പക്ഷെ പ്രണയം എഴുതാൻ ഒരു ധൈര്യം പോരാ കൂടാതെ കൂടുതൽ പ്രണയ രംഗങ്ങൾ എഴുതി ചേർക്കാൻ പറ്റുന്ന സിറ്റുവേഷൻ അല്ല ഇപ്പോൾ ശംഭുവിൽ ഉള്ളത്.മനസിലാക്കുമല്ലോ.പിന്നെ സാഹചര്യം ഇണങ്ങിവന്നാൽ അതിനൊത്തു ശ്രമിക്കാം.
പിന്നെ വായനക്കും വിലയേറിയ അഭിപ്രായം അറിയിച്ചതിനും നന്ദി.വീണ്ടും കാണാം.
അല്ല ദേവേട്ടനെ കുറിച്ച് വല്ല വിവരവും ഉണ്ടോ.ദേവരാഗം ഇനി ഉണ്ടാകുമോ.അറിയും എങ്കിൽ മറുപടി ഇടുക.
സ്നേഹപൂർവ്വം
ആൽബി
ദേവരാഗം വരും ഈ year തന്നെ. എന്റെ മനസ് പറയുന്നു
വരട്ടെ എന്നാഗ്രഹിക്കുന്നു ഭീം