ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby] 390

അയാൾ കയറിയതും ശംഭു വണ്ടി മുന്നോട്ടെടുത്തു.”എന്താടോ മാപ്പിളെ മുഖത്തൊരു ഗൗരവം.കാര്യം പറയ്.”
ഡ്രൈവിങ്ങിനിടയിൽ ശംഭു ചോദിച്ചു.

“തത്കാലം നീ എന്റെ വീട്ടിലേക്ക് വിട്. ഒന്ന് സ്വസ്ഥമായിട്ട് സംസാരിക്കേണ്ട വിഷയമാണ്.”

ഒരു മൂളലോടെ ശംഭു ഡ്രൈവിങ് തുടർന്നു.ഇതിനിടയിൽ റപ്പായിയെ ഒരു മകളെപ്പോലെ ഉപദേശിക്കുന്ന തിരക്കിലായിരുന്നു വീണ,അതും കുടി നിർത്തുന്നതിനെക്കുറിച്ച്.ഓരോ
നാട്ടുകാര്യങ്ങളും പറഞ്ഞ് അവർ
റപ്പായിച്ചേട്ടന്റെ വീടിന് മുന്നിൽ ചെന്ന് നിന്നു.

“ഇവിടെ ഈ തോട്ടിറമ്പിൽ അടിച്ചു കോൺ തെറ്റി എന്റെ ചെക്കൻ കിടന്നുറങ്ങിയിട്ടുണ്ടല്ലെ.”ഇറങ്ങുന്ന സമയം ഒഴുക്കുള്ള തോട് കണ്ട് വീണ
ചോദിച്ചു.തെളിമയുള്ള വെള്ളത്തിൽ കൂടി പരൽ മീനുകൾ നീന്തിത്തുടിച്ചു രസിക്കുന്നത് അവൾ അല്പനേരം നോക്കിനിൽക്കുകയും ചെയ്തു.

“ഈ പെണ്ണ്…….”

“അപ്പൊ സത്യവാ.ഏട്ടൻ പറഞ്ഞപ്പോ അത്ര വിശ്വാസം വന്നിരുന്നില്ല.”

“അതിനിപ്പോ എന്താ……..ചിലപ്പോൾ തോട്ടിൽ കിടന്നെന്നുമിരിക്കും.”

“അയ്യടാ………അതൊന്ന് കാണണം. ആ പൂതിയങ്ങു മറന്നേക്ക്.കിടക്കാൻ വേറെ ഒരു സ്ഥലവും കണ്ടില്ല.എന്റെ ചെക്കൻ എന്റെ ചൂട് പറ്റി ഉറങ്ങിയാ മതി.”ചുണ്ട് കോട്ടിക്കൊണ്ട് വീണ പറഞ്ഞു.

“എന്താ രണ്ടാളും അവിടെ നിന്ന് കളഞ്ഞേ?”റപ്പായിയുടെ ചോദ്യം എത്തിയപ്പോൾ തോട്ടിറമ്പിൽ നിന്നും അവർ മുറ്റത്തേക്ക് കയറി.എളിക്ക് കയ്യും കൊടുത്ത് അവരെയും നോക്കിനിൽക്കുകയാണ് കക്ഷി.
ഉമ്മറത്തു കിടന്ന കസേരയിലേക്ക് ഇരിക്കുമ്പോൾ “ചായ ഇട്ടുവരാം, നിങ്ങൾ സംസാരിക്ക്”എന്ന് പറഞ്ഞു വീണ അകത്തേക്കും നടന്നു.

അതുവരെയുള്ള കളിച്ചിരികൾ മാറ്റി അവർ അല്പം ഗൗരവത്തിലായി.
“എന്താ റപ്പായിചേട്ടാ പ്രശ്നം.ഒന്ന് നിവർന്നിരുന്നിട്ട് ശംഭു ചോദിച്ചു.”

റപ്പായി ഗൗരവമായിത്തന്നെ എന്തോ
ഒന്ന് ആലോചിച്ചിരിക്കുകയാണ് അപ്പോഴും.അല്പനേരത്തെ നിശബ്ദതക്ക് ശേഷം അയാൾ കാര്യത്തിലേക്ക് വന്നു.”എടാ കൊച്ചേ,
പുതിയ എന്തെങ്കിലും പ്രശ്നമുണ്ടോ.
ഏതോ ഒരുവൻ വന്നിരുന്നു,
അറിയേണ്ടത് മുഴുവൻ നിന്നെയും മാധവനെയും കുറിച്ച്.പലതും കുത്തി കുത്തി ചോദിച്ചു.എന്താടാ,എന്തെലും പ്രശ്നം.”

“ആരാന്ന് വല്ല പിടിയും ഉണ്ടോ റപ്പായി ചേട്ടാ?”അവരുടെ സംസാരവും കേട്ട് പുറത്തേക്ക് വന്ന വീണയാണ് അത് ചോദിച്ചത്.അവളുടെ കയ്യിലെ മഗിൽ
നിന്നും ആവി പറക്കുന്നുണ്ടായിരുന്നു.
കയ്യിലെ ഗ്ലാസ്‌ അവിടെ കിടന്ന കൊച്ചു ടേബിളിലെക്ക് വച്ച് അവർക്ക് ചായ പകർന്നു നൽകിയശേഷം അവളും ശംഭുവിനരികിലായി നിന്നു.

“കാഴ്ച്ചയിൽ ഉശിരുള്ള ഒരുത്തൻ.
നിന്നെയും ഈ കുഞ്ഞിനെയും നിന്റെ മാഷിനെയും കുറിച്ചായിരുന്നു ചോദ്യം മുഴുവൻ.ഒരുമാതിരി പോലീസുകാർ ചോദിക്കുന്നത് പോലെ.”റപ്പായി ചായയും കയ്യിലെടുത്തുകൊണ്ട് വീണക്ക് മറുപടി കൊടുത്തു.

“എന്നിട്ട് ചേട്ടൻ എന്ത് പറഞ്ഞു?”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

72 Comments

Add a Comment
  1. Any new updates man….

    1. കഥ വന്നിട്ടുണ്ട് ബ്രോ

  2. ??❤️

    1. ❤❤❤❤

  3. ANY UPDATE FOR NEXT PART………

    1. വിത്ത്‌ ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
      പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ

        1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *