“ചേട്ടന്റെ ഫോണെന്തിയെ?ഇരുമ്പിനെ ഒന്ന് വിളിക്കട്ടെ.ചിലത് വച്ചു താമസിപ്പിക്കുന്നത് നല്ലതിനാവില്ല.”
ശംഭു അതിശയത്തോടെ അതൊക്കെ നോക്കിയിരിക്കുകയാണ്.
നിമിഷനേരം കൊണ്ട് തീരുമാനം എടുത്തു നടപ്പിലാക്കുന്ന വീണയെ അവൻ ആദ്യമായി കാണുകയാണ്.
അതിന്റെ അത്ഭുതമാണ് അവന്.
സുരയെ ലൈനിൽ കിട്ടാൻ കുറച്ചു സമയമെടുത്തു.റപ്പായിയുടെ നമ്പർ ആയതുകൊണ്ട് ചെറിയ വെള്ളമടി ആയതിനാൽ പിന്നീട് തിരിച്ചു വിളിക്കാമെന്ന് സുര കരുതി.പക്ഷെ വീണ്ടും വീണ്ടും കാൾ വന്നപ്പോൾ അത് ശിങ്കിടിക്ക് കൊടുത്തു.കാൾ അറ്റൻഡ് ആയതും വീണയുടെ ശബ്ദം സ്പീക്കർ ഫോണിൽ കേട്ട് സുര ചുണ്ടോട് ചേർത്ത മദ്യം അതു പോലെ താഴേക്ക് വച്ച് ഫോൺ പിടിച്ചു വാങ്ങി ചെവിയോട് ചേർത്തു.
“ഇരുമ്പേ ഒരാളെയൊന്ന് തപ്പി എടുക്കണം.നമ്മുടെ ചരിത്രം തിരിഞ്ഞു വന്നതാണയാൾ,ഇനിയും ഇങ്ങോട്ട് വരുന്നതിന് മുന്നേ അങ്ങോട്ട് പോയി കാണണം എനിക്ക്’
വീണ പറഞ്ഞത് മുഴുവൻ ഇരുമ്പ് ശ്രദ്ധയോടെ കേട്ടു.
വീണയുമായി സംസാരിച്ച ശേഷം
റപ്പായിയിൽ നിന്ന് ആളെക്കുറിച്ചും വന്ന സമയവും കൃത്യമായി ചോദിച്ചറിഞ്ഞ സുര മദ്യപാന സദസ് പിന്നത്തേക്ക് മാറ്റിവച്ച് കമാലിനെയും കൂട്ടി പുറപ്പെടുകയായിരുന്നു.തന്നെ ഏൽപ്പിച്ച ജോലി ഏത്രയും വേഗം തീർക്കുക എന്നത് ഇരുമ്പിന്റെ നിർബന്ധമാണ്.
സുര അങ്ങനെയാണ്,മാഷോ വീട്ടിൽ ആരെങ്കിലുമൊ ഒരു കാര്യം വിളിച്ചു പറഞ്ഞാൽ അതാണ് ആദ്യത്തെ ജോലി.അതുപോലെ ഇവിടെയും.
കാര്യങ്ങൾ കൃത്യമായി ഏൽപ്പിച്ച ശേഷവും അവർ കുറച്ചു സമയം സംസാരിച്ചിരുന്നു.എങ്ങനെയുണ്ട് എന്റെ പെർഫോമൻസ് എന്ന് ഇടക്ക് ശംഭുവിനോട് കണ്ണുകളിലൂടെ ചോദിക്കാനും അവൾ മറന്നില്ല.
സൂപ്പർ എന്ന് അവൻ കൈ കാണിച്ചു.
മാഷിനോട് അവൾ തന്നെ പറയാം എന്നും കുടി കുറക്കുന്നതിനെക്കുറിച്ച് റപ്പായിയെ ഓർമ്മിപ്പിക്കുകയും ചെയ്തിട്ടാണ് അവർ ഇറങ്ങിയത്.
“എടാ ആ സുനന്ദ നിന്നെയൊന്ന് കാണണം എന്ന് പറഞ്ഞിരുന്നു.കാര്യം എന്തെന്ന് പറഞ്ഞില്ല.അത്യാവശ്യം ആണ് പോലും.”വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോകാൻ തുടങ്ങവെ എന്തോ ഓർത്തെന്ന പോലെ റപ്പായി പറഞ്ഞു.
“എന്നാ അവൾക്കൊന്ന് വിളിച്ചാൽ പോരെ?”വണ്ടിയൊന്ന് ഇരപ്പിച്ചു കൊണ്ട് ശംഭു ചോദിച്ചു.
“അതറിയില്ല,നിന്നെ വിളിച്ചിട്ടു കിട്ടിയില്ല എന്ന് കവലയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു.”
“ഓഹ്……. ക്ഷേത്രത്തിൽ പോയപ്പോ ഫോൺ എടുത്തില്ല.ചിലപ്പോൾ അതാവും.ഞാൻ തിരക്കിക്കോളാം.”
അതും പറഞ്ഞ് ഒന്ന് കയ്യും കാട്ടിയിട്ട് ശംഭു കാർ മുന്നോട്ടെടുത്തു.”എന്താ ഒരു ആലോചന.”കാർ അവരെയും കൊണ്ട് മുന്നോട്ട് കുതിക്കുമ്പോൾ വീണ ചോദിച്ചു.
“ഒന്നുമില്ല,എന്റെ പെണ്ണിന്റെ സാമർഥ്യം ഒന്ന് ആലോചിച്ചു പോയതാ.”
“അല്ലാതെ പോകുന്ന വഴിക്ക് സുനന്ദയെ കണ്ടിട്ട് പോയാലോ എന്നതല്ല.”
“ഈ പെണ്ണ്……”
“ഞാൻ പറഞ്ഞതായോ കുറ്റം.”
Any new updates man….
കഥ വന്നിട്ടുണ്ട് ബ്രോ
??
ANY UPDATE FOR NEXT PART………
വിത്ത് ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ
Super waiting
താങ്ക് യു