ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby] 390

“കുറ്റം പറഞ്ഞതല്ല പെണ്ണെ, ഇനി അവൾക്ക് എന്താണാവോ പറയാൻ എന്നോർത്തപ്പോൾ അറിയാതെ വന്ന് പോയതാ.”

“അവളെ കാണാൻ തിടുക്കമാണല്ലെ എന്റെ ചെക്കന്.”

“ഒന്ന് പോയെ……എന്തെങ്കിലും കാര്യം ഇല്ലാതെ ആരേലും കാണണം എന്ന് പറയുവോ?”

“അല്ലാതെ ഗുരുവിനെ കാണാനുള്ള വ്യഗ്രതയല്ല…….?”

“ആര്……… അവളോ?”

“ചിലത് എന്റെ ശംഭുസിന് പറഞ്ഞു തന്നതല്ലേ.പ്രാക്ടിക്കലും അവിടെ ആയിരുന്നു.”

“ദേ………ഒന്ന് നിർത്തിക്കെ.എല്ലാം അറിഞ്ഞോണ്ട് തന്നെയല്ലെ എന്നെ കെട്ടിയത്,എന്നിട്ട് കളിയാക്കുന്നൊ?
ഞാൻ ഒഴിഞ്ഞു മാറിയതുവാ.
എന്നിട്ടും വിട്ടില്ല.ഗർഭിണിയായേൽ പിന്നെ ഇത്തിരി കുറുമ്പ് കൂടിയിട്ടുണ്ട്”
അല്പം പിണക്കം നടിച്ചുകൊണ്ടാണ് ശംഭു അത് പറഞ്ഞത്.

“അച്ചോടാ……..ഒരു പാവം.ഞാൻ ചുമ്മാ പറഞ്ഞതല്ലെ.നമുക്ക് അവളെ കണ്ടിട്ട് പോവാം.കാര്യമറിയണമല്ലൊ”
അവൾ അതും പറഞ്ഞുകൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു.

ഒരു ചിരിയോടെ അവൻ സുനന്ദയുടെ
വീട്ടിലേക്ക് വണ്ടി പായിച്ചു.വൈകും എന്ന് റപ്പായിയുടെ ഫോണിൽ നിന്ന് സാവിത്രിയെ അറിയിച്ചിരുന്നതിനാൽ ആ പ്രശ്നവും അവിടെ തീർന്നിരുന്നു.
അല്ലെങ്കിൽ സാവിത്രിയുടെ വക നല്ല ചീത്ത കേൾക്കുമെന്നവർക്കറിയാം
*****
വിക്രമന്റെ വീട്ടിൽ അനൗദ്യോഗിക കൂടിക്കാഴ്ച്ചയിലാണ് രാജീവ്.കൂടെ ഗോവിന്ദുമുണ്ട്.പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കേസുകളിൽ ഓൺ & ഓഫ് ദി റെക്കോർഡ് സഹകരിച്ചു പോകാമെന്നുള്ള ധാരണയുടെ പുറത്താണ് ഇപ്പോൾ ഇങ്ങനെയൊരു മീറ്റിങ് തന്നെ.പുതിയ സാഹചര്യങ്ങൾ രൂപപ്പെട്ടതും ഒരു കാരണമാണ്.

ഡി വൈ എസ് പി ഓഫിസിൽ നിന്ന് ഇറങ്ങി സൈബർ സെല്ലിലും കയറി തനിക്ക് അത്യാവശ്യമായി ലഭിക്കേണ്ട ചിലത് പറഞ്ഞേല്പിച്ചതിന് ശേഷമാണ് വിക്രമനെ കാണാനെത്തിയത്.
കുറച്ചധികം നമ്പറുകളുള്ളതിനാൽ ഇരുപത്തിനാല് മണിക്കൂർ സമയം അവർ ആവശ്യപ്പെടുകയും ചെയ്തു.

വിക്രമൻ തന്നെ ചലഞ്ചു ചെയ്ത കേസിന്റെ കുരുക്കഴിക്കാനാണ് നോക്കുന്നതെങ്കിൽ രാജീവന് തന്റെ കേസ് പേഴ്‌സണലാണ്.

“എന്നാലും വല്ലാത്ത ചതിയായിപ്പോയ് അല്ലെ രാജീവ്‌?”തന്റെ വീട്ടിലെത്തിയ സുഹൃത്തുൾക്ക് തന്റെ കയ്യാൽ ചായ പകർന്നുനൽകിക്കൊണ്ട് വിക്രമൻ ചോദിച്ചു.സ്റ്റേഷനിലെ തീപ്പിടുത്തം ഉദ്ദേശിച്ചാണ് വിക്രമനത് ചോദിച്ചതും.

“ഓർക്കാപ്പുറത്തുള്ള അടിയായിപ്പോയി വിക്രം.ഇപ്പോൾ
ഡിഫെൻസ് ശക്തമാണ്,ഒരൊറ്റ കളിയിലൂടെ കാര്യങ്ങൾ അവർക്ക് അനുകൂലമാക്കിയെടുത്തിരിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ മെറ്റിരിയൽ എവിഡൻസ് വെക്കാൻ കഴിയില്ല.റിപ്പോർട്ട്‌ വച്ചു വാദിക്കാം എന്ന് മാത്രം.അതിന് കോടതിയിൽ കടലാസിന്റെ വില പോലും കിട്ടില്ല.”

“താൻ സംശയിക്കുന്നത് ശരിയാണ് എങ്കിൽ തെളിവുകൾ നശിപ്പിക്കാൻ തീപിടുത്തം അവർ ചെയ്യിച്ചതണെന്ന് സ്ഥാപിക്കണം എങ്കിലേ തന്റെ കേസിൽ ഇനിയൊരു സാധ്യതയുള്ളൂ”

“അറിയാം വിക്രം…..അതാണ് എന്റെ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

72 Comments

Add a Comment
  1. Any new updates man….

    1. കഥ വന്നിട്ടുണ്ട് ബ്രോ

  2. ??❤️

    1. ❤❤❤❤

  3. ANY UPDATE FOR NEXT PART………

    1. വിത്ത്‌ ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
      പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ

        1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *