കൂടെനിന്ന് ഒറ്റിയവനെ കണ്ടെത്തണം പിന്നെ എലുമ്പൻ വാസു.വല്ലാത്ത പ്രെഷർ ഉണ്ടെടോ മുകളിൽ നിന്നും. ഇതിലിപ്പൊ എന്റെ കരിയർ തന്നെ പെട്ടു കിടക്കുകയാണ്.””പുതിയ എസ് പി അല്പം പ്രശ്നമാണ് ഗോവിന്ദ്.ഒരു വല്ലാത്ത സ്ത്രീയാണ്.
ആരെയും ഒരു കൂസലില്ല.ഒരിക്കൽ കണ്ടിട്ടുണ്ട്,നിയമവും ന്യായവും ഒരേ പോലെ നോക്കുന്ന ഒരു ഐറ്റം”അത് കേട്ട് വിക്രമൻ തനിക്കറിയുന്നത് പറഞ്ഞു.
“ഒരു പ്രശ്നമുണ്ട് രാജീവ്.”അത്രയും സമയം അവരെ കേട്ടിരുന്ന ഗോവിന്ദ് പറഞ്ഞു.
“പറയെടോ…….”രാജീവൻ അനുവാദം കൊടുത്തു.
“ദാമോദരൻ…….അയാളെ നമുക്ക് പണ്ടേ സമയമുണ്ട്.പക്ഷെ വാസു അത് കത്തിച്ചു എന്ന് എങ്ങനെ ഉറപ്പിക്കും.അവൻ ജയിൽ ചാടി എങ്കിൽ പോലും.”
“അത് കുഴക്കുന്ന ഒന്നാണ് ഗോവിന്ദ്.
നമ്മുടെ സംശയം ശരിയാണെങ്കിൽ ദാമോദരനെക്കൂടാതെ ഒരാൾ കൂടി ഇതിൽ ഇൻവോൾവ് ചെയ്തിട്ടുണ്ട്.
എന്റെ അനുമാനം ഞാൻ നാളെ വൈകിട്ട് പറയാം.”ഒന്നാലോച്ചിട്ട് രാജീവ് മറുപടി നൽകി.
“നല്ല ചായ”കപ്പ് തിരികെവക്കുമ്പോൾ
ഗോവിന്ദ് പറഞ്ഞു.
“സാഹചര്യം അതാണ് ഗോവിന്ദ്.
പെണ്ണുമ്പിള്ള നാട്ടിൽ ടീച്ചറാണ്. പിള്ളേരും അവിടെത്തന്നെ.അവരുടെ പഠിത്തത്തിന്റെ പേരും പറഞ്ഞവൾ എങ്ങോട്ടും വരില്ല.നമ്മൾ ഇങ്ങനെ
സ്ഥലം മാറ്റമൊക്കെ വാങ്ങുന്നത് കൊണ്ടും മിക്കവാറും ഒറ്റക്കുള്ള ജീവിതമായതിനാലും കുക്കിങ് മെച്ചപ്പെട്ടു.”
“എന്നാ ഇറങ്ങട്ടെ വിക്രം.കുറച്ചു സമയം,ചെയ്യാൻ ഒരുപാടും.”രാജീവ്
ഇറങ്ങാൻ തിടുക്കപ്പെട്ടുകൊണ്ട് പറഞ്ഞു.
അവരിറങ്ങിയ നേരം വിക്രമനും ഒപ്പം ചെന്നു.തന്റെ കാഴ്ച്ചയിൽ നിന്നും അവർ മറയുന്നത് കണ്ടിട്ടാണ് തിരികെ കയറിയതും.ശ്രദ്ധയോടെ ഗോവിന്ദൻ ഉപയോഗിച്ച കപ്പ് വിക്രം പാക്ക് ചെയ്തു മാറ്റിവക്കുമ്പോൾ ഒരു ചിരി ആ മുഖത്തുണ്ടായിരുന്നു.
ചർച്ചക്കിടെ ഗോവിന്ദിനെക്കുറിച്ചു സംശയമുണ്ടെന്നൊ റപ്പായിയെ കണ്ട കാര്യമൊ സൗകര്യപൂർവ്വം മറച്ചു പിടിക്കുകയായിരുന്നു വിക്രമൻ.
റപ്പായി നൽകിയ വിവരങ്ങൾ മുഴുവനായി വിശ്വാസത്തിലെടുത്തിരുന്നില്ല എങ്കിലും ചിലത് വിക്രമന് സ്ട്രൈക്ക് ചെയ്തിരുന്നു.അതിനുള്ള സമയം വരുമ്പോൾ പറയാം എന്ന് വിക്രമൻ ഉറപ്പിച്ചിരുന്നു.
“സലിം സാറിന് ഇതെന്ത് പറ്റി.ആകെ മൊത്തത്തിൽ ഒരു മാറ്റമുണ്ട്.”തിരിച്ച്
പോകും വഴി ഗോവിന്ദ് ചോദിച്ചു.
“അറിയില്ല ഗോവിന്ദ്.ഈയിടെയായി
ആള് നന്നായി ഉഴപ്പുന്നുണ്ട്.കൂടെ നിൽക്കേണ്ട സമയമാണ്,കുറച്ചു കാര്യങ്ങൾ ഏൽപ്പിക്കാനുമുണ്ട്. പക്ഷെ ഒന്ന് കയ്യിൽ കിട്ടണ്ടേ.ഇനി പിടിച്ച പിടിയാലെ വല്ലതും ചെയ്യണം, എങ്കിലേ കാര്യം നടക്കൂ.”
ഗോവിന്ദ് ഒന്ന് ചിരിച്ചു.സംസാരത്തിന് ഇടയിൽ എതിരെ ഒരു കോമ്പസ് ജീപ്പ് പാഞ്ഞുവരുന്നത് കണ്ട രാജീവ് തന്റെ വണ്ടി വെട്ടിച്ചു മാറ്റി വഴിവക്കിൽ ചവിട്ടിനിർത്തി.
എതിരെ വരികയായിരുന്ന ജീപ്പിലെ ഡ്രൈവർ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടായിരുന്നു തന്റെ ഡ്രൈവ്.അല്പം വേഗത്തിലുമായിരുന്നു.ഒരു വേള മുന്നിലേക്ക് ശ്രദ്ധിക്കുമ്പോഴാണ് എതിരെ രാജീവന്റെ ജീപ്പ് അയാൾ കാണുന്നതും എതിർ ദിശയിലേക്ക് വെട്ടിക്കുന്നതും.
Any new updates man….
കഥ വന്നിട്ടുണ്ട് ബ്രോ
??❤️
❤❤❤❤
ANY UPDATE FOR NEXT PART………
വിത്ത് ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ
Super waiting
താങ്ക് യു