ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby] 390

സംയമനം വീണ്ടെടുത്ത ഇരുവരും
ഡ്രൈവിങ് സീറ്റിൽ നിന്നുമിറങ്ങി.
എതിരെ വന്നത് പോലീസ് ആണെന്ന് മനസ്സിലായതും കോമ്പസിന്റെ ഡ്രൈവർ എങ്ങനെയും ഊരിയാൽ മതിയെന്ന ചിന്തയിലായി.

കണ്ടുനിന്നവർ ഒരു ഉരസൽ പ്രതീക്ഷിച്ചുകാണും.പക്ഷെ അത് ഉണ്ടായില്ല.

ഒരു അപകടം ഒഴിവായതിന്റെ സമാധാനം അവരിരുവരുടെയും മുഖത്തുണ്ടായിരുന്നു.മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാലും
വിഷയം വലുതാക്കണ്ട എന്ന് കരുതിയും അവരതവിടെ തീർത്തു.
അതിനുള്ള സമയം ഇരു കൂട്ടർക്കുമില്ലായിരുന്നു എന്നത് ഇതിലെ മറ്റൊരു വശം.

തിരികെ വണ്ടിയിൽ കയറി മുന്നോട്ട് എടുക്കുമ്പോൾ രാജീവ് മിററിലൂടെ ഒന്ന് പിന്നിലേക്ക് നോക്കി.കോമ്പസ് നീങ്ങിത്തുടങ്ങിയിരുന്നു.അതിലെ എന്തോ ഒന്ന് രാജീവന്റെ കണ്ണിലുടക്കി,ഒപ്പം മുന്നിൽ പോകുന്ന ബൈക്ക് സൈഡ് കൊടുക്കാൻ ഹോൺ മുഴക്കിയതും രാജീവൻ ശ്രദ്ധിച്ചു.

എന്തോ ഒന്ന് അയാളുടെ മനസ്സിൽ കൂടെ കടന്നുപോയി.വരട്ടെ നോക്കാം എന്ന ചിന്തയിൽ ഒന്നുകൂടി പിന്നിൽ നോക്കുമ്പോൾ കോമ്പസ് മുന്നോട്ട് പൊയ്ക്കഴിഞ്ഞിരുന്നു.
*****
വിക്രമനെയും കണ്ട് തിരികെ വരുന്ന വഴിയിൽ സ്റ്റേഷനിൽ കൂടി കയറിയിട്ട് പോവാം എന്ന് കരുതിയാണ് രാജീവ്‌ വൈകിയാണെങ്കിലും അങ്ങോട്ടേക്ക് വന്നത്.ഇനി കൂടുതൽ ശ്രദ്ധിക്കണം എന്നയാൾക്ക് അറിയാം.ഗോവിന്ദിന് ഒപ്പം തന്റെ ഓഫീസിലിരിക്കുമ്പോൾ ഒരു പി സി വന്ന് സല്യൂട്ട് ചെയ്തു.

“എന്താടോ…….?”

“സാറിന്റെ പേരിൽ വന്ന പാഴ്സലാണ് സർ.പത്രോസ് സർ തന്നേൽപ്പിച്ചു പോയി.വൈകിയാണെങ്കിലും സർ വരുമെന്ന് പറഞ്ഞതുകൊണ്ട് കൂടെ കൊണ്ട് പോകുന്നില്ല എന്ന് പറഞ്ഞു.”
ഒരു ബോക്സ്‌ മേശയിൽ വച്ച് പി സി
പറഞ്ഞു.

“മ്മ്മ്…..താൻ ചെല്ല്…….എന്തെങ്കിലും ഉണ്ടേൽ വിളിക്കാം.”രാജീവ്‌ അയാളെ തിരികെ വിട്ടു.

പത്രോസ് തന്റെ ജോലിസമയം കഴിഞ്ഞു പോയിരുന്നു.രാജീവ് വരും എന്ന് പറഞ്ഞിരുന്നതിനാൽ പാഴ്സല്
പി സിയെ ഏൽപ്പിക്കുകയും ചെയ്തു.
ചില അവസരങ്ങളിൽ പത്രോസ് കൊണ്ട് കൊടുക്കാറുള്ളതുമാണ്.
പക്ഷെ ഇന്നതുണ്ടായില്ല എന്ന് മാത്രം.

പോകും മുൻപ് രാജീവനെ വിളിച്ചു സ്ഥിതിഗതികൾ വിവരിച്ചിരുന്നു.അത്
നോക്കി കാര്യങ്ങളൊന്ന് കൂടി വിലയിരുത്താമെന്ന് കരുതിയാണ് രാജീവന്റെ ഈ വരവ് തന്നെ.
തീപിടുത്തമുണ്ടായ ശേഷം രാജീവ് കുറച്ചധികം ശ്രദ്ധിക്കുന്നുണ്ടെന്ന്
വേണമെങ്കിൽ പറയാം.അതുകൊണ്ട് കൂടിയാണ് ഇരുട്ടിയെങ്കിലും രാജീവ് സ്റ്റേഷനിലെത്തിയത്.സലിമിന്റെ കറങ്ങിനടപ്പ് നിർത്തി കുറച്ചുനാൾ എങ്കിലും രാത്രിയിൽ ഓഫിസ് ജോലി നൽകണമെന്ന ചിന്തയും രാജീവന്റെ മനസ്സിലുണ്ട്.

രണ്ടടി വീതിയിലും നീളത്തിലും ഉള്ള
ഒരു പെട്ടിയായിരുന്നു അത്.നന്നയി പാക്ക് ചെയ്തു റിബൺ ഒക്കെ കെട്ടിയിട്ടുണ്ട്.”നല്ല കനം,ആരോ കാര്യമായി തന്നെയാണല്ലോ രാജീവ്‌.” അത് പൊക്കി നോക്കിയിട്ട് ഗോവിന്ദ് പറഞ്ഞു.

“എന്തായാലും അത് പൊട്ടിക്ക് ഗോവിന്ദ്.”രാജീവൻ അനുവാദം കൊടുത്തു.

പൊട്ടിച്ചതും ഒരു ഞെട്ടലോടെ ഗോവിന്ദ് പിന്നോട്ടിരുന്നു.എന്തെന്ന് അറിയാൻ രാജീവും അതിലേക്ക് നോക്കി.അത് കണ്ട രാജീവനും ഒരു പകപ്പോടെ തന്റെ മൂക്ക് പൊത്തി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

72 Comments

Add a Comment
  1. Any new updates man….

    1. കഥ വന്നിട്ടുണ്ട് ബ്രോ

  2. ??❤️

    1. ❤❤❤❤

  3. ANY UPDATE FOR NEXT PART………

    1. വിത്ത്‌ ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
      പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ

        1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *