തന്റെ കയ്യിൽ ഇങ്ങനെയൊരു പിടിവള്ളിയുണ്ടായത് ഭാഗ്യം.കള്ളും പെണ്ണും മണ്ണും വാങ്ങി ഒതുക്കിയ കേസിന്റെ പേരിൽ മുതലെടുപ്പ് നടത്തിയത് ചെറ്റത്തരമാണെങ്കിലും തനിക്ക് വേറെ വഴിയില്ലാത്തതും, താൻ ഒരു വലിയ ചെറ്റയാണെന്നതും രാജീവ് ഒരുവേള ഓർത്തുപോയി.”ഇവനെ ഒതുക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെയുണ്ടാവും.തലവിധി അല്ലാതെ എന്താ.”രാജീവ് പോയതും കോശി പറഞ്ഞു.
“നമ്മുടെ മക്കൾ അറിയാതെ മയക്കു മരുന്ന് കേസിൽ പെട്ടും പോയി,അത് ഒതുക്കാൻ ഈ നാറിയുടെ കാല് പിടിക്കേണ്ടിയും വന്നു.അന്ന് സ്വന്തം
ഭാര്യമാരെപ്പോലും അന്തിക്കൂട്ടിനായി അവന് നൽകേണ്ടി വന്നു.”പീറ്ററത്
പറയുമ്പോൾ ഒരു കുറ്റബോധം അയാളുടെ മുഖത്തുള്ളത് കോശി ശ്രദ്ധിച്ചു.
“സ്വന്തം പെൺ മക്കളുടെ കാര്യം ആയത് കൊണ്ട് അവരത് സഹിച്ചു.
ഉണ്ടാക്കിയിട്ട മുതലിന്റെ ഒരു ഭാഗവും അവൻ കൊണ്ട് പോയി.കൂടാതെ
ഇതുപോലെ ചിലതും.എങ്ങനെയും
അവനെ ഒതുക്കിയെ പറ്റൂ,
അല്ലെങ്കിൽ………”അത് പറയുമ്പോൾ കോശിയുടെ മുഖം വലിഞ്ഞുമുറുകി.
കോശിക്കും തന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയ,ഇപ്പോഴും ഇടക്കിടെ മനസ്സ് നീറ്റുന്ന ഒന്നായിരുന്നു അത്.
അത് പീറ്ററിനും അറിയാം.
ഭാര്യമാരെ ഫേസ് ചെയ്യുമ്പോൾ ഇരുവരും അതനുഭവിക്കുന്നുണ്ട്.
ഒന്നും സംഭവിചിട്ടില്ല എന്നപോലെ അവരും പെരുമാറുന്നുണ്ട്,എങ്കിലും ആ സുഹൃത്തുക്കളുടെ മനസ്സിലെ മുറിവ് ഇപ്പോഴും അതുപോലെ
തന്നെയുണ്ട്.
“അതിനുള്ള വഴി വേഗം നോക്കണം സർ.ഇനിയുമവന് മുതലെടുക്കാൻ അവസരം കൊടുക്കുന്നത് ബുദ്ധിയല്ല
ഇപ്പൊൾ തന്നെ ഒരുപാടായി.ഇനിയും രാജീവനെ സഹിക്കുക,നമ്മുടെ ലൈഫിൽ ഒന്ന് വിജയിക്കണ്ടെ സർ.”
പീറ്റർ പറയുന്നതിൽ കാര്യമുണ്ടെന്ന് കോശിക്കും തോന്നി.
“അല്ല ഇനി എസ് പിയോട് എന്ത് പറയും.”പീറ്റർ പറഞ്ഞതിനെക്കുറിച്ച് ഒരു നിമിഷം ആലോചിച്ചിരുന്ന
കോശിയെ പീറ്ററിന്റെ ചോദ്യം തന്നെ ആണ് ഉണർത്തിയതും.
“എന്തെങ്കിലും പറഞ്ഞു തണുപ്പിച്ചേ പറ്റൂ.ഒരു വല്ലാത്ത പെണ്ണാ അത്.
എന്തായാലും താനിപ്പൊ ചെല്ല്.
ഞാനിതൊന്ന് നോക്കട്ടെ.എസ് പിയെ കാണുമ്പോൾ പറയാൻ എന്തെങ്കിലും വേണ്ടെ?”
“ഒരു ലാഭവുമില്ലാത്ത ഒരു കേസിന് പിറകെ രാജീവൻ പോകണമെങ്കിൽ… എന്തോ ഒരു പന്തികേടെനിക്ക് തോന്നുന്നുണ്ട്.അറിഞ്ഞിടത്തോളം ഭൈരവൻ ഒരു പക്കാ ക്രിമിനലും.
എന്തായിരിക്കും രാജീവനതിലുള്ള ലാഭം?”ഇറങ്ങുന്നതിന് മുന്നേ പീറ്റർ തന്റെ സംശയം പറഞ്ഞു.
“ഞാനിതൊന്ന് നോക്കട്ടെ പീറ്റർ.
ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ പ്രമാണം.എന്റെ അഭിപ്രായം ഞാൻ വൈകിട്ട് പറയാമെടൊ.പതിവ് സ്ഥലം
,പതിവ് സമയം.”കോശി വീണ്ടും തന്റെ മുന്നിലുള്ള ഫയലിലൂടെ കണ്ണോടിക്കാൻ തുടങ്ങി.
Any new updates man….
കഥ വന്നിട്ടുണ്ട് ബ്രോ
??❤️
❤❤❤❤
ANY UPDATE FOR NEXT PART………
വിത്ത് ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ
Super waiting
താങ്ക് യു