ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby] 390

ശംഭുവിന്റെ ഒളിയമ്പുകൾ 37

Shambuvinte Oliyambukal Part 37 |  Author : Alby | Previous Parts

 

സലിം തന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി.തുറന്ന് അകത്തുകയറുക എന്നതിനേക്കാൾ തിടുക്കം തന്റെ ലെറ്റർ ബോക്സിൽ കാത്തിരിക്കുന്ന
രഹസ്യമെന്തെന്നറിയുവാനായിരുന്നു.അന്നേ ദിവസം കുറച്ചധികം തന്നെ ഉണ്ടായിരുന്നു അതിൽ.മാഗസിനും മറ്റു ചില കത്തുകുത്തുകളുമായി ആ ബോക്സ് ഒരുവിധം നിറഞ്ഞിരുന്നു.

താൻ തിരയുന്നതല്ല എന്ന് തോന്നുന്ന
ഓരോന്നും അലക്ഷ്യമായി താഴേക്ക് ഇടുന്നതിനിടയിൽ ഒരു ചെറിയ എൻവെലപ്പ് സലീമിന്റെ കയ്യിൽപ്പെട്ടു.

അയാളത് പൊട്ടിച്ചുനോക്കി.ഒരു പാവ
അതും പഞ്ഞിയും തുണിയും കൊണ്ട് നിർമ്മിച്ചത്.ഒപ്പമൊരു പെൻഡ്രൈവ് വച്ചിരുന്നു,അതിൽ ഒട്ടിച്ചു വച്ച നിലയിൽ ഒരെഴുത്തും സലീമിന് കിട്ടി.

സലിം ആ കത്ത് തുറന്നു നോക്കി.
“ഇത് ശ്രദ്ധയോടെ കാണുക,നന്നായി ചിന്തിക്കുക.നിനക്ക് മുന്നിൽ രണ്ട് വഴികളുണ്ടാവും.ഒന്ന് നിന്റെ നേട്ടത്തിലെക്കുള്ളതാണെങ്കിൽ മറ്റൊന്ന് നിനക്ക് നഷ്ട്ടങ്ങളുടെയും.
ഒരു യു ടേൺ എടുക്കുക ഇവിടെ അസാധ്യമെന്നും അറിഞ്ഞിരിക്കുക.
ഇനി തീരുമാനം നിന്റെതാണ്.”

വായിച്ചു തീർന്നതും സലിം പാവയെ സൂക്ഷിച്ചു നോക്കി.കൈപ്പത്തിയുടെ മുഴുപ്പ് മാത്രമുള്ള ഒന്ന്.ഇളം നീല കണ്ണുകൾ,അത് തിളങ്ങുന്നുണ്ട്. ചുവന്ന ഒരു ഫ്രോക്ക് ആ പാവയുടെ വസ്ത്രമായിരിക്കുന്നു.അതെന്തിന് എന്നപ്പോഴും സലീമിന് മനസ്സിലായില്ല.
തന്നെ കളിയാക്കുന്നതുപോലെ ഒരു ഫീൽ സലിമിന് തോന്നി.

പുറത്തധികം നിൽക്കാതെ റോഡിൽ ഒന്ന് കണ്ണോടിച്ചു നോക്കിയശേഷം സലിം കാർ വീട്ടിനുള്ളിലേക്ക് കയറ്റി പാർക്ക്‌ ചെയ്തു ഗേറ്റ് പൂട്ടിയ ശേഷം ധൃതിയിൽ തന്നെ വീട്ടിലേക്ക് കയറി.

വീടിനുള്ളിലെത്തിയതും അത് ഡസ്ക് ടോപ്പിൽ ഘടിപ്പിക്കാനുള്ള തിടുക്കമായിരുന്നു സലിമിന്.വന്നു കയറിയ വേഷം മാറുവാനോ ഒരിറ്റ് വെള്ളം കുടിക്കുവാനോ ഉള്ള ക്ഷമ പോലും അയാൾ കാട്ടിയില്ല.

കമ്പ്യൂട്ടർ ഓണായതും സലീമിന്റെ ആകാംഷ വർദ്ധിച്ചു.അയാൾ തന്റെ ഡ്രൈവിലേക്ക് പോയി.അവിടെ ബാർബി ഡോൾ എന്ന പേരിൽ പെൻ ഡ്രൈവ് ഷോ ചെയ്യുന്നുണ്ട്.ആ പെൻ ഡ്രൈവിലെ വിവരങ്ങളറിയാൻ അയാൾ അക്ഷമനായി മോണിറ്ററിൽ തന്നെ നോക്കിയിരുന്നു.

തന്റെ മൊബൈലിൽ ലഭിച്ച പാസ്സ് വേഡ് നൽകി പെൻഡ്രൈവ് ഓപ്പൺ ആകുന്നതും നോക്കിയിരിക്കുമ്പോൾ സലീമിന്റെ ഹൃദയതാളം അല്പം വേഗതയിലായി.ഒടുവിൽ അത് ഒപ്പണായതും ഒരു പാവയുടെ ചിത്രം തെളിഞ്ഞുവന്നു.”തനിക്ക് പെൻ ഡ്രൈവിനൊപ്പം ലഭിച്ച അതെ പാവയുടെ ചിത്രം.”സലിം മനസ്സിൽ ഓർത്തു.ആ ചിത്രത്തിലും അതിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ട്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

72 Comments

Add a Comment
  1. Any new updates man….

    1. കഥ വന്നിട്ടുണ്ട് ബ്രോ

  2. ??❤️

    1. ❤❤❤❤

  3. ANY UPDATE FOR NEXT PART………

    1. വിത്ത്‌ ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
      പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ

        1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *