ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby] 376

“അയാളെയൊന്ന് ബ്ലോക്ക്‌ ചെയ്യാൻ?’

“നീ വച്ചോ,ഞാൻ ഒന്നാലോചിക്കട്ടെ.
മാഷിനോട് കൂടി ഒന്ന് ചോദിക്കണം.”
കൂടുതൽ പറയാൻ നിക്കാതെ സുര ഫോൺ കട്ട് ചെയ്തു.അടുത്ത നിമിഷം അവന്റെ ഫോണിലേക്ക് വിക്രമന്റെ ചിത്രങ്ങൾ സന്ദേശമായി
ലഭിക്കുകയും ചെയ്തു.

“അതയാളാണല്ലെ………..”അത് കേട്ട് അവനരികിലിരിക്കുകയായിരുന്നു വീണ.കാര്യം മനസ്സിലാക്കിയെന്ന പോലെയായിരുന്നു ചോദ്യവും.

“മ്മ്മ്മ് “അവനൊന്ന് മൂളുക മാത്രം ചെയ്തു.”

“ഇരുമ്പിനോട്‌ ഒന്ന് നിക്കാൻ പറയ്,
എന്റെ ഊഹം ശരിയാണെങ്കിൽ ഉടനെ അയാൾ ശംഭുസിനെ തേടി വരും അല്ലെങ്കിൽ കില്ലർ വുമണിന്റെ മുന്നിലെത്തും.അതിന് തക്ക എന്തോ ഒന്ന് അയാൾക്ക് കിട്ടിയിട്ടുണ്ട്.സൊ സൂക്ഷിച്ചു ഡീൽ ചെയ്യണം.”

“അതെന്താവും എന്നാ ഞാൻ ആലോചിക്കുന്നത്.”

“എന്തായാലും എന്തോ വൈറ്റൽ ക്ലൂ കിട്ടിക്കാണണം.ശരിയായ ദിശയിൽ കൂടെ അയാളെ നയിക്കുന്ന ഒന്ന്.”

“കണ്ട് പിടിക്കണം പെണ്ണെ.അയാളെ വഴി തിരിച്ചു വിട്ടേ പറ്റൂ.”

“ശംഭുസെ……..ഇക്കാര്യത്തിൽ ഒന്ന് മാത്രം എനിക്കിതുവരെ അറിയില്ല. എനിക്കെന്നല്ല ആർക്കും.ഒരു പേര്,
ആരാ അന്ന് ശംഭുസിന്റെ കൂടെ, ആരാ അവന്റെ കഴുത്തറുത്തത്?”

“വേണ്ട പെണ്ണെ…….അത് എന്നിൽ തന്നെ ഇരിക്കട്ടെ.”

“ഇത് എന്റെ കൂടി പ്രശ്നവാ.എനിക്ക് അറിയണം ശംഭുസെ…….”

“മോളിത് റസ്റ്റ് എടുക്കേണ്ട ടൈമാ. കൂടുതൽ ടെൻഷൻ തലയിൽ കേറ്റി വക്കണ്ട.”

“ഒന്നും അറിയാതെയിരിക്കുമ്പോഴാ എനിക്ക് ടെൻഷൻ.കഴിഞ്ഞ ദിവസം തന്നെ ഒരു പിശാചിന്റെ കഴുത്തറുത്ത സമയം എനിക്ക് കിട്ടിയ സന്തോഷം, അതെങ്ങനാ എക്സ്പ്രസ്സ്‌ ചെയ്യുക, എനിക്കറിയില്ല.നമ്മുടെ കുഞ്ഞിനോട് ഞാനത് പറയുകയും ചെയ്തു,
അമ്മയെ ഉപദ്രവിച്ച ഒരുവൻ കൂടി തീർന്നു എന്ന്.അപ്പൊ അവന്റെ
സന്തോഷം ഞാനറിഞ്ഞതാ.അവന്റെ
സന്തോഷം കൊണ്ടുള്ള തുള്ളിച്ചാട്ടം ഞാൻ അനുഭവിച്ചതാ.എത്ര ചവിട്ട് തന്നുന്നറിയുവോ നമ്മുടെ വാവ.
അവന്റെ സന്തോഷം പ്രകടിപ്പിച്ചതാ.”

“ഇപ്പോഴേ അവനാണെന്ന് ഉറപ്പിച്ചൊ?
ഈ സമയത്തു അനക്കം ഒക്കെ കിട്ടുക പതിവാട്ടോ.”
വീണയുടെ ഭാവവ്യത്യാസം ശ്രദ്ധിച്ചു കൊണ്ട് ശംഭു പറഞ്ഞു.അവൻ ഒന്ന് പകച്ചുപോയ നിമിഷമായിരുന്നു അത്.

“അതെ……..അവൻ തന്നെയാ.എന്റെ ചെക്കനെപ്പോലെയൊരു തെമ്മാടി.
പിന്നെ അവൻ സാധാരണപോലെ അനങ്ങുന്നുണ്ട്,ഇതങ്ങനെയല്ല ശംഭുസെ……പതിവിലും കൂടുതൽ രണ്ട് ചവിട്ട് കിട്ടി എനിക്ക്.”

“അത് എന്നെ കളിയാക്കുന്നതിന് രണ്ടെണ്ണം കൂടുതൽ തന്നതാ.ഞാൻ പറയാറുണ്ട് വയറ്റിൽ ചേർന്ന് കിടക്കുമ്പോൾ,അല്ലേലും അവൻ അറിയുന്നുണ്ട് അവന്റെ അച്ഛനോട്‌ നീ പോരെടുക്കുന്നത്.”

“ഒന്ന് പോണുണ്ടോ……ഇതതൊന്നും അല്ല.പോരടുക്കുന്നുണ്ടെങ്കിലെ കണക്കായിപ്പോയി.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

91 Comments

Add a Comment
  1. Ayachoo broo waiting….

    1. അയച്ചിട്ടുണ്ട് ബ്രോ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

        1. ❤❤❤❤

      1. Any time update

        1. ഇല്ല ബ്രോ

    1. ഇല്ല ബ്രോ. നാളെ അയക്കും

      1. Any update broo

        1. ഇന്നയക്കും

          1. Waiting for publishing

          2. താങ്ക്സ് ഫോർ വെയ്റ്റിംഗ്. ഇന്ന് മിഡ്‌നൈറ്റ്‌ അയക്കും.

    1. എഡിറ്റിംഗ് നടക്കുന്നു. ബുധൻ അയക്കും

      1. Thanks brooo waiting…

        1. താങ്ക് യു ബ്രോ. ഓൺ എഡിറ്റിങ്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ തന്നെ ഉറപ്പായും അയക്കും

          ആൽബി

          1. Good news broo

  2. ?❤️??

    1. തിരിച്ചും സ്നേഹം മാത്രം ❤❤❤❤❤❤❤

  3. Njn uddesichathu…rajeevinte bharya ayalkethire thirinjathu…pinne Salim…maruvasathe sakthi…chorunnu..ennaanu…

    1. ഒക്കെ ഭീമൻ ചേട്ടാ. ഇപ്പൊ ക്ലിയർ ആയി.

      1. ♥️♥️♥️♥️??????

        1. ❤❤❤❤❤❤❤

  4. അച്ചായാ നേരെത്തെ വായിച്ചു എന്നാലും കമൻറ് ഇടാൻ പറ്റിയില്ല.

    ഈ പാർട്ടും പൊളിച്ചു ശംഭുവിൻ്റേ ഒളിയമ്പുകൾ അടിപൊളി ആയി വരുന്നു.

    വീണയുടെ ഡയലോഗ് എല്ലാം പോളി I REALLY LIKE……

    അടുത്ത പാർട്ട് അധികം വൈകാതെ ഇടണേ

    കട്ട WAITING FOR THE NEXT PART……..
    ❤️❤️

    1. ഡെവിൾ ബ്രോ

      കണ്ടതിൽ സന്തോഷം.ഒപ്പം അഭിപ്രായം അറിയിച്ചതിന് നന്ദിയും അറിയിക്കുന്നു.

      അടുത്ത പാർട്ട് 4-5 ഡേയ്സ് ഉള്ളിൽ വരും

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *