“മ്മ്മ്മ്…… എന്ത് വേണം.”മുറ്റത്തു നിൽക്കുന്ന സാഹിലയെ കണ്ട് പുറത്തേക്ക് വന്ന ഗായത്രി ചോദിച്ചു.
സാഹില ഉമ്മറത്തേക്ക് പോലും കയറാതെ തലകുനിച്ചു നിൽപ്പാണ്.
“മോളെ…….അവരോട് അകത്തേക്ക് വരാൻ പറയ്.ഇങ്ങനെ പുറത്ത് നിർത്തി സംസാരിക്കുന്നത് ശരിയല്ല. അതും ഒരു സ്ത്രീയോട്.”ഉള്ളിൽ നിന്നും മാധവന്റെ സ്വരം അവർ കേട്ടു
സാഹില മാധവന് മുന്നിലേക്ക് വന്നു.
എല്ലാവരും അവിടെത്തന്നെയുണ്ട്.
“എന്താ കാര്യം?”അവളെ കണ്ടതും മാധവൻ തിരക്കി.
“കൂടെ നിൽക്കുമോ എന്ന് ചോദിച്ചിരുന്നു.”അവൾ മറുപടി നൽകി.
“അന്ന് നിങ്ങൾക്ക് താത്പര്യമില്ലാത്ത
മട്ടിലായിരുന്നു പെരുമാറ്റം.വരട്ടെ……..
ആലോചിക്കാം……..എന്നൊക്കെ പറഞ്ഞു നീട്ടി.ഇന്ന് സാഹചര്യം മാറിയിരിക്കുന്നു.ഇനി നിങ്ങളെ കൂടെ നിർത്തിയിട്ട് എന്ത് പ്രയോജനം.
കാരണം രാജീവൻ ഇന്നില്ല.
ദൈവമായിട്ടുതന്നെ ആ ഒരു പ്രശ്നം നീക്കിയിരിക്കുന്നു.”
“ദൈവം നിങ്ങളുടെ പ്രശ്നം നീക്കിത്തന്നപ്പോൾ ഞാൻ വീണ്ടും പ്രശ്നത്തിലായി.ജീവൻ പോലും നഷ്ട്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ.
വേറെ എങ്ങും പോകാനില്ല.സഹായം ചോദിച്ചു വന്നതാണ് ഞാൻ.”സാഹില പറഞ്ഞു
മാധവൻ സാവിത്രിയെ ഒന്ന് നോക്കി ഒപ്പം ശംഭുവിനെയും.”അവർക്ക് പറയാനുള്ളത് പറയട്ടെ.എന്നിട്ട് നോക്കാം.”വീണ അവളുടെ അഭിപ്രായം പറഞ്ഞു.ഗായത്രിയും അത് ശരിവച്ചു.
“തന്റെ പ്രശ്നമെന്തെന്ന് പറയ് സാഹില.ഉള്ളത് ഉള്ളതുപോലെ പറയുക,എങ്കിലേ ഞാൻ കൂടെ നിക്കൂ
എന്തെങ്കിലും ചെയ്യാനും കഴിയൂ.”
മുന്നോട്ട് പോകാനുള്ള സിഗ്നൽ
ലഭിച്ചതും ഒരു പ്രതീക്ഷ സാഹിലക്ക് നൽകിക്കൊണ്ട് മാധവൻ പറഞ്ഞു.
അത് നൽകിയ ആത്മവിശ്വാസത്തിൽ അവൾ പറഞ്ഞുതുടങ്ങി.തന്റെ വാദം ശരി വക്കുന്നതിനായി ചില രേഖകളും മാധവന് മുന്നിൽ വച്ചു.എന്തിന് താനും ചന്ദ്രചൂഡനും ചിത്രയും തമ്മിലുള്ള ഇടപാടുകൾ സഹിതം, അവരുടെ ഹവാലാ ബന്ധങ്ങൾ ഉൾപ്പെടെ മാധവന് മുന്നിൽ അവൾ വിവരിച്ചു.
സാഹിലയെ കൂടെ നിർത്തുന്നതാണ് ബുദ്ധി എന്ന് മാധവന് തോന്നി.ഒട്ടും ചിന്തിക്കാതെ മാധവൻ അവൾക്ക് കൈ കൊടുത്തു.മറ്റുള്ളവരും അത് ശരിവച്ചു.
“മോള് എങ്ങനെയാ ഇങ്ങോട്ട്……..?”
അതിനിടയിൽ സാവിത്രി ചോദിച്ചു.
“സലിം പുറത്ത് കാറിലുണ്ട്.ഇങ്ങോട്ട് കയറാൻ ഒരു മടി.അതുകൊണ്ട് അവിടെത്തന്നെയിരുന്നു.”അവൾ മറുപടി നൽകി.
ഗായത്രി നൽകിയ ജ്യുസ് പകുതി മാത്രം കഴിച്ചുനിർത്തിയ സാഹില അവിടെനിന്നുമിറങ്ങി.തന്റെ രക്ഷ ഉറപ്പുവരുത്തിയതിന്റെ സമാധാനം അവൾക്കുണ്ടായിരുന്നു.
“മാഷ് അവൾ പറഞ്ഞത് മുഴുവനും വിശ്വസിക്കുന്നുണ്ടൊ?”അവളെ കൂടെ നിർത്താം എന്ന് കൊടുത്ത വാക്ക് നിലനിൽക്കെ സാവിത്രി ചോദിച്ചു.
“അവളെ വിശ്വസിക്കാനാണ് തരം.
കണ്മുന്നിലെ സത്യം തള്ളിക്കളയുക വയ്യല്ലോ.അവളുടെ മറവിൽ രാജീവ് നേടുകയായിരുന്നു.അതിനവളെ മാക്സിമം ഉപയോഗിച്ചു.വീഴ്ച്ചകൾ അവൾക്കും പറ്റിയിട്ടുണ്ട്,രാജീവൻ ചതിക്കുകയാണെന്ന് മനസിലാക്കിയ വെപ്രാളത്തിൽ പലരുമായും അവൾ ചങ്ങാത്തം കൂടി.അവരും കയ്യൊഴിഞ്ഞ സമയം അവസാന പ്രതീക്ഷയുമായി വന്നതല്ലേ.കൂടെ നിർത്തുക തന്നെ.”മാധവൻ മറുപടി നൽകിയിട്ട് ദൂരേക്ക് നോക്കിയിരുന്നു.
ആൽബിച്ചാ ഹാപ്പി ന്യൂ ഇയർ ട്ടാ❤❤❤❤❤❤❤??????
ഹാപ്പി ന്യൂ ഇയർ ബ്രൊ.
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
Any new updates
Waiting broooo….
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Bro cheytho
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Thanks bro and happy new year.sry for late wishes
ബി ലെറ്റെഡ് ഹാപ്പി ന്യൂ ഇയർ ബ്രൊ
Submit ചെയ്തോ……
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any Updates……
ഇന്നയക്കും
✌️
????
Bro ayachoo
അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്
Any good news brooo
ഓൺ എഡിറ്റിങ് ബ്രൊ. നാളെ തീർച്ചയായും അയക്കും.
താങ്ക് യു
Waiting broooo
താങ്ക് യു
Bro ndhayi
ഉടൻ വരും
Bro any updates
ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു
It’s all right bro pettanu kannathathu kondu choodicheya take your time
താങ്ക് യു ബ്രോ
Any last updated broo
Waiting…
ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു
Any update……
ഫൈനൽ എഡിറ്റിങ് ബാക്കിയാണ്. ഒരു ഹോസ്പിറ്റൽ കേസ് വന്നു. ഇന്നലെയാണ് ഡിസ്ചാർജ് കിട്ടിയത്. രണ്ട് ദിവസം കൊണ്ട് പുതിയ ഭാഗം നൽകാം. വൈകിയതിന് ക്ഷമ ചോദിക്കുന്നു
Submit ചെയ്തോ……..
ഇല്ല……എഡിറ്റിങ് തീർന്നില്ല. തീർത്തു ഇന്ന് അയക്കും
നാളെ രാവിലെ ഉണ്ടാകുമോ…? ഭയ്യാ..
ചിലപ്പോൾ
Any update man… waiting….
ഇന്ന് രാത്രി അയക്കാം.വർക്കിങ് ഓൺ എഡിറ്റിങ്
Thanks brooo
???