ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby] 405

ശംഭുവിന്റെ ഒളിയമ്പുകൾ 40

Shambuvinte Oliyambukal Part 40 |  Author : Alby | Previous Parts

 

രാജീവന്റെ കഴുത്തിന് നേരെ വന്ന ആ നീളമുള്ള കത്തി അയാളുടെ ഞരമ്പ് മുറിച്ചു.ചോര ചീറ്റിത്തെറിച്ചു. കണ്ണ് മിഴിച്ചുകൊണ്ട് രാജീവൻ നിലത്തേക്ക് വീണു.

“നീയെന്തുകരുതി രാജീവാ എന്റെ പുറകെ വരുന്നത് അറിയില്ല എന്ന് കരുതിയൊ?ശരിയാ എന്റെ പെണ്ണിന്റെ ബലത്തിലും മാഷിന്റെ തണലിലുമാ എന്റെ ജീവിതം.അത് മറികടക്കാൻ എളുപ്പമെന്ന് കരുതിയ നിനക്ക് തെറ്റി.”നിലത്തുകിടന്ന് അന്ത്യ ശ്വാസമെടുത്ത രാജീവന്റെ കാതുകളിൽ ശംഭുവിന്റെ വാക്കുകൾ പതിഞ്ഞു.

അധികനേരമെടുത്തില്ല,രാജീവ്‌ ഒരു ഓർമ്മയായി മാറി.

“എന്നാലും പത്രോസ് സാറ് ഇത്ര ഫാസ്റ്റ് ആകുമെന്ന് കരുതിയില്ല.”

“നിനക്കും നിന്റെ മാഷിനും ഇവനെ കളിക്കാൻ വിട്ടിട്ട് നോക്കിനിക്കാം. പക്ഷെ എന്റെ സ്ഥിതി അതല്ല,
ഇവനെന്റെ കഴുത്തിൽ പിടി മുറുക്കുന്നതിന് മുൻപ് എനിക്കിതെ വഴിയുണ്ടായിരുന്നുള്ളൂ.മോനെ ശംഭു എനിക്കും പിടിച്ചു നിക്കണ്ടേ?”ശ്വാസം നിലച്ച രാജീവനെ ഒന്ന് തട്ടിമറിച്ചിട്ട് അയാളിനിയില്ല
എന്നുറപ്പുവരുത്തിക്കൊണ്ട് പത്രോസ് പറഞ്ഞു.

രാജീവന് സമീപം മണ്ണിന്റെ നിറം മാറിത്തുടങ്ങി.രക്തം അയാളുടെ കഴുത്തിനും ശിരസ്സിനും വശങ്ങളിൽ പടർന്നുകൊണ്ടിരുന്നു.ചുടുചോര ഭൂമിദേവിയുടെ ദാഹം ശമിപ്പിച്ചു.

“പറ്റിയത് പറ്റി……..ഇനി ഇതൊന്ന് കഴിച്ചിലാക്കണം.ഇവന്റെ സമയം മാഷിന്റെ കണക്കിൽ ഇപ്പോൾ ആയിരുന്നില്ല.”

“ശംഭു സ്റ്റേഷൻ കത്തിച്ചത് പ്രശ്നമല്ല.
പക്ഷെ ഞാൻ മറിച്ചുവിറ്റ രഘുവിന്റെ വണ്ടിയിവൻ കണ്ടെത്തി എന്നറിഞ്ഞ നിമിഷം മുതൽ ഞാൻ അവസരം നോക്കി ഇവന് പിന്നാലെ തന്നെയുണ്ട്
അതിൽ പിടിച്ചുകയറിയാൽ എന്റെ പല ഇടപാടുകളും പുറത്ത് വരും എനിക്ക് പങ്കില്ലാത്ത പലതിനും ഞാൻ ഉത്തരം പറയേണ്ടിയും വരും
എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
അതിലും ഭേദം ഇവന്റെ വിക്കറ്റിവിടെ വീഴുന്നതാണ് നല്ലത്.”പത്രോസ് കാര്യം നേരെ അങ്ങ് പറഞ്ഞു.

“ഞാൻ പറഞ്ഞോളാം മാഷിനോട്.”

“ശംഭു………നീ ചെല്ല്.ഇനിയും ഇവിടെ നിൽക്കുന്നത് പന്തികേടാണ്.എപ്പോ ആര് ഈ വഴി വരും എന്ന് ഒരു പിടിയുമില്ല.ഒറ്റപ്പെട്ട വഴിയാണ്,പൊട്ടി പൊളിഞ്ഞു കിടക്കുകയുമാണ്. എങ്കിലും ഇതൊരു ഷോട്ട് കട്ടാണ്. ആരെയും പ്രതീക്ഷിക്കാം”

“ഇതിനി എങ്ങനെ………..?”ശംഭു മറയില്ലാതെ തന്നെ ചോദിച്ചു.

“നമ്മളൊന്നുമറിഞ്ഞിട്ടില്ല.രാജീവന് ആരോ പണികൊടുത്തു.അങ്ങനെ വേണം പെരുമാറാൻ.ശത്രുക്കൾ കുറവൊന്നുമല്ല ഇയാൾക്ക്.”

“പക്ഷെ സംശയം വിരൽ ചൂണ്ടുന്നത് ഞങ്ങളിലേക്കാവും പത്രോസ് സാറെ”

“ശംഭു………എനിക്കറിയാം.സൂക്ഷിച്ചു പെരുമാറുക.പറ്റുമെങ്കിൽ കേസിന്റെ ഗതി തന്നെ തിരിച്ചുവിടാൻ നോക്ക്. എന്നെക്കൊണ്ടാവും പോലെ ഞാനും ചെയ്യാം.ഇവൻ തീരേണ്ടത് നമ്മൾ രണ്ടു കൂട്ടരുടെയും ആവശ്യമായിരുന്നു.അതിവിടെ തീർന്നു.ഇനി ഉള്ള പ്രശ്നങ്ങളൊക്കെ തീർത്തു സ്വസ്ഥമാവാനുള്ള വഴി നോക്ക്.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

101 Comments

Add a Comment
  1. Any update for NEXT PART……

    1. ഒരു യാത്രയിൽ ആയിരുന്നു.എഴുതിത്തുടങ്ങി ഈ വരുന്ന ശനിയാച്ച അയക്കും.

      ആൽബി

  2. ❤️?????

  3. E partum adipoli

    1. താങ്ക് യു ചിത്ര

  4. ഹലോ ആല്ബിചായ ക്ളൈമാക്സിലേക്കുള്ള പോക്കണല്ലോ നമ്മായിട്ടുണ്ട്.രാജീവ് ഇത്രപെട്ടെന്നു ചുമരിൽ കേറും എന്ന് വിചാരിച്ചതല്ല ഹും കഥ അവസാനിക്കാൻ പോകുന്നു എന്ന് ഈ ഭാഗത്തോടെ വളരെ വ്യക്തത്തമായി.എന്തായാലും തട്ടി കൂട്ടി തീർക്കരുത് എല്ലാ പോയിന്റസും ലിങ്കും ചോദ്യങ്ങളും തീർത്ത് വേണം കഥ അവസാനിപ്പിക്കാൻ അത് പ്രതേകം ശ്രദ്ധിക്ക്ക്ണം കേട്ടോ.അടുത്ത ഭാഗം അവസാന ഭാഗം ആകുമോ?? എന്തായാലും കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ❤️❤️❤️

    1. സജീർ ബ്രോ

      കഥ അവസാന ഭാഗങ്ങളിൽ ആണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കൊണ്ട് തന്നെ അവസാനിക്കും.

      താങ്ക് യു

  5. രാജീവന്റെ കാര്യം നേരത്തെ ആയി. അത് വേണമായിരുന്നു താനും. പക്ഷെ ഗോവിന്ദിന് വന്ന കത്ത്…… അതവന്റെ അവസാന പ്രതീക്ഷയാണ്. അതവന് ഏത്ര കണ്ട് ഉപകാരപ്പെടും എന്ന് കണ്ടറിയാം

  6. ഇപ്രാവിശ്യവും നന്നായിട്ടുണ്ട്

    അടുത്ത ഭാഗം ഇതിലേക്കൽ ഉഷാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    1. താങ്ക് യു ബ്രോ

      അടുത്ത ഭാഗം ഇതിലും ഉഷാറാക്കാം

  7. Wow…..theerthu…eniyum kaathiripp
    Pinne varam kutta… suuuper ❤️❤️❤️❤️❤️❤️❤️??????????❤️❤️❤️❤️❤️❤️❤️

    1. താങ്ക് യു ഭീമൻ ചേട്ടാ.
      സമയം പോലെ വരൂ

  8. ചാക്കോച്ചി

    ആൽബിച്ചായോ…. തകർത്തുകളഞ്ഞു….. രാജീവനെ ഇങ്ങനെ ഒറ്റയടിക്ക് തീർക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല….. അത് ഞെട്ടിച്ചു…മറ്റു സംഭവങ്ങളൊക്കെ അതിന്റെ മുറക്ക് നടക്കുന്നുണ്ടല്ലോ…എന്തായാലും എല്ലാം കൊണ്ടും പൊളി……ഓരോ ഭാഗങ്ങൾ കഴിയുമ്പോഴും ബാക്കി അറിയാനുള്ള അടങ്ങാത്ത ആകാംക്ഷയാണ്…. എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ….

    1. ചക്കൊച്ചായോ……..

      രാജീവന്റെ മരണം അപ്രതീക്ഷിതമായിരുന്നു.
      അത് കഥയുടെ മുന്നോട്ട് പോക്കിന് അനിവാര്യവുമായിരുന്നു.കാത്തിരിപ്പിന്റെ നീളം കൂട്ടാതെ വേഗം അടുത്ത ഭാഗം എത്തിക്കാം.

      ആൽബി

  9. Kandu bro ..election workum pinne thirakkum.rathrivaayikkam

  10. കൊള്ളാം, പത്രോസ് ഒരു മുഴം മുൻപേ എറിഞ്ഞ് കളിച്ചല്ലോ, വില്ലന്മാർ ഓരോരുത്തർ ഓരോ വഴിക്കും ആയി, ഇനി ഓരോരുത്തരെ ആയിട്ട് എടുത്ത് പെരുമാറാം.

    1. അതെ….. പത്രോസ് ഒരു മുഴം മുൻപേ എറിഞ്ഞു. ശത്രുക്കൾ ചിതറുകയും ചെയ്തു.
      ഇനിയുള്ളത് വഴിയേ അറിയാം

  11. Pani ankane paalin vellatil kitti alle rajeevanu.Ini aarkokeyaanu Pani kittuthuennu kaanan vendi kathirikunnu albychaa.????

    1. ആർക്കൊക്കെ എങ്ങനെ പണികിട്ടും എന്ന് വരും ഭാഗങ്ങളിലൂടെ അറിയാം.

      ആൽബി

  12. ആൽബി ബ്രോ.. വളരെ നല്ല ഭാഗം ആയിരുന്നു.. രാജീവ് ഇത്ര പെട്ടെന്ന് അങ്ങ് തീരും എന്ന് വിചാരിച്ചില്ല.. ഓവർ കോൺഫിഡൻസ് നല്ലതല്ല എന്നത് ഇവിടെ എടുത്തു കാണിച്ചു..
    ബാക്കി കാര്യങ്ങൾ ഒക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.. എന്തായാലും കാതറീന ശംബു മീറ്റിംഗിന് വേണ്ടി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ എംകെ

    1. അതെ…… രാജീവ് ഇങ്ങനെ ഇഹലോകം വെടിയുമെന്ന് പ്രതീക്ഷിച്ചതല്ല പക്ഷെ കഥയുടെ മുന്നോട്ടുള്ള പോക്കിന് അത് വേണം താനും. കത്രീന – ശംഭു എന്നിവർ മുഖാമുഖം വരുന്നത് കഥയെ എങ്ങനെ വഴി തിരിച്ചുവിടും എന്ന് വരും ഭാഗത്തറിയാം

  13. Nxt part ini ennu

    1. അടുത്തയാഴ്ച്ച അവസാനം

  14. ആൽബിച്ചായോ..

    ഈ ഭാഗവും നന്നായിരുന്നു.
    രാജീവനെ ഇത്രപെട്ടെന്ന് തട്ടിക്കലുയുമെന്ന് പ്രതീക്ഷിച്ചതല്ല.. എന്തായാലും ആ തലവേദന തീർന്നു.. പക്ഷേ എന്നാലും സംശയങ്ങൾ ബാക്കിയാണ്………

    അടുത്ത ഭാഗം പെട്ടന്നായിക്കോട്ടെ ?
    ♥️Ly

    1. അതെ രാജീവൻ എന്ന തലവേദന തീർന്നു.
      അത് കഥയുടെ മുന്നോട്ടുള്ള പോക്കിന് വേണമായിരുന്നു.പക്ഷെ പ്രശ്നങ്ങൾ ഇനിയും ബാക്കിയാണ്.

      താങ്ക് യു ലില്ലി

  15. അടുത്ത പണി ശംഭുവിന് തന്നെ… അല്യോ ആൽബിച്ചാ… ???

    1. തന്നെടെ…..

      അവനെ കട്ടപ്പുറത്തു കയറ്റിയേക്കാം.

      ആൽബി

  16. പൊന്നു.?

    അങ്ങിനെ രാജീവൻ പെട്ടിയിൽ കയറി. അടുത്ത ഊഴം ആർക്കാ……??

    ????

    1. പൊന്നു…..

      കണ്ടതിൽ സന്തോഷം.അടുത്ത ഊഴം…… അതറിയാൻ അല്പം കാത്തിരിക്കൂമല്ലോ

      ആൽബി

  17. ആൽബിച്ചാ ശംഭു@40 ആയില്ലേ❤❤❤❤
    ഒരുപാട് സന്തോഷവും ചെറിയ ഒരു വിഷമവും തീരാൻ പോവണല്ലോ എന്നൊരു തോന്നൽ……
    തീർത്തിട്ട് മുൻപ് ഉണ്ടായിരുന്നവരെ പോലെ അൽബിച്ചനും മുങ്ങി കളയുവോ എന്നൊരു പേടി.

    കഥയെ കുറിച്ച് പറയാനാണേൽ എന്തോ ഒരാശ്വാസം രാജീവ് തട്ടിപ്പോയതിൽ ഒടുക്കത്തെ ഹാപ്പി.
    പക്ഷെ ഇത്ര വേഗം രാജീവിന്റെ സമയം ആകുമെന്ന് പ്രതീക്ഷിച്ചില്ല അതും പത്രോസിന്റെ കൈ കൊണ്ട്…..
    എതിർ ഭാഗം വെള്ളം കുടിക്കുന്നത് കാണാൻ ഒരു രസമൊക്കെ ഉണ്ട് .
    വിക്രമനാണെങ്കിൽ പിടി വിടാൻ ഭാവവുമില്ല.

    ഇടയ്ക്ക് ഗോവിന്ദിന് വന്ന കോൾ പിന്നെയും ടെൻഷൻ കൂട്ടുന്നുണ്ട്…
    ഏറ്റവും ഹൈലൈറ് ശംഭുവിന്റെയും വീണയുടെയും കുസൃതി ആണെന്നതിൽ തർക്കമില്ല ആൽബിച്ചായോ……..

    ഒത്തിരി സ്നേഹം……
    കുരുടി…❤❤❤❤❤❤❤

    1. കുരുടി ബ്രോ….

      കണ്ടതിൽ സന്തോഷം.ഇവിടെ നിന്ന് പോകാനോ. ഞാനോ. കുട്ടൻ ഡോക്ടർ ഇത് നിർത്തുന്ന വരെയും ഞാനും ഉണ്ടാവും. ഇത് തീർന്നാൽ അടുത്ത കഥ.

      പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുന്നു

      ആൽബി

      1. ഹാവൂ ആശ്വാസമായി ❤❤❤❤

  18. അടിപൊളി

    1. താങ്ക് യു അഖിൽ

  19. അങ്ങനെ ഒരുതന്നെ കൂടി പെട്ടിയിലാക്കി ഇനി ആര് ??
    സ്റ്റോറി ഓരോ പാർട്ട് കഴിയുമ്പോഴും ഉഷാറാകുന്നുണ്ട് ?

    1. അതെ ഒരാൾ കൂടി കുറഞ്ഞു.അടുത്ത ആളുടെ സമയം ആയിക്കൊണ്ടുമിരിക്കുന്നു

      നന്ദി

  20. നനായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു??????

    1. താങ്ക് യു ബ്രോ

  21. Dear Alby, ഈ ഭാഗവും അടിപൊളി. അങ്ങിനെ രാജീവൻ ഓർമയായി. പക്ഷെ സലീമും സഹീലയും മാധവന്റെ ഗ്രൂപ്പിൽ ആയല്ലോ. ഇനിയിപ്പോൾ ചന്ദ്രചൂഡനും ചിത്രയും ശത്രു ലിസ്റ്റിൽ ഉണ്ട്. പക്ഷെ ആ കത്രീന കുഴപ്പമാണല്ലോ. ശംഭു രാജീവ്‌ മരിച്ച പ്ലോട്ടിൽ ഉണ്ടായിരുന്നു എന്നറിഞ്ഞു തന്നെയാണ് അവൾ ശംഭുവിനെ വിളിപ്പിച്ചത്. Waiting for the next part.
    Thanks and regards.

    1. താങ്ക് യു ഹരിദാസ് ബ്രൊ

  22. ഈ ഭാഗവും കലക്കി സൂപ്പർ…, അങ്ങനെ രാജീവൻ തീർന്നു…, ഇനി ഗോവിന്ദ്, ചന്ദ്രചൂടൻ അങ്ങനെ കുറെ ഉണ്ടല്ലോ തുടരട്ടെ അഭിനന്ദനങ്ങൾ….

    1. തീർച്ചയായും തുടരും

      താങ്ക് യു

    1. അടുത്ത ആഴ്ച അവസാനം

  23. വേട്ടക്കാരൻ

    ആൽബിച്ചായോ ഈ പാർട്ടും സൂപ്പർ.കഥ തീരാൻ പോവുകയാണോ എന്നൊരു സംശയം.അപ്പോ അടുത്ത പാർട്ടിൽ കാണാം….

    1. കഥ അവസാന ഭാഗങ്ങളിലാണ്. എന്തിനും ഒരു അവസാനം കണ്ടല്ലേ പറ്റു

      അടുത്ത ഭാഗത്തു കാണാം

      താങ്ക് യു

  24. ❤️❤️???

  25. ഫാൻഫിക്ഷൻ

    കൊള്ളാം ആൽബി അടിപൊളി… ബാക്കി പോണോട്ടെ

    1. താങ്ക് യു ഫാൻ ഫിക്ഷൻ.

      അടുത്ത ഭാഗം അടുത്ത ആഴ്ച അവസാനം വരും.

      ആൽബി

    1. അച്ചായാ പൊളി ഈ പാർട്ടും തകർത്തു??
      അവസാന കളി ആവുക ആണ് എന്തായാലും വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❤️❤️❤️

      1. താങ്ക് യു ഡെവിൾ ബ്രോ.

    1. താങ്ക് യു ഫ്രീ ബേഡ്

  26. ഫാൻഫിക്ഷൻ

    ഫസ്റ്റ്..

Leave a Reply

Your email address will not be published. Required fields are marked *